സാമ്പത്തികമായി വൻവിജയങ്ങളായി ചരിത്രത്തിൽ ഇടം നേടിയ പഴയ ചിത്രങ്ങൾക്ക് പുതിയ ഭാഷ്യങ്ങളും തുടർച്ചകളും ഭാഷാഭേദമന്യേ പുറത്തിറങ്ങിക്കൊണ്ടിരിക്കുന്ന ഒരു കാലമാണിത്. കഥയുടെ കൃത്യമായ തുടർച്ചകളും (കിരീടം-ചെങ്കോൽ) കഥാപാത്രങ്ങളുടെ തുടർച്ചകളും (ദാസൻ-വിജയൻ trilogy :), സേതുരാമയ്യർ ചിത്രങ്ങൾ, ഇൻ-2 ഹരിഹർ നഗറുകൾ) നമുക്ക് പരിചിതവുമാണ്. പക്ഷേ, വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ഒരു ചിത്രത്തിന്റെ തിരക്കഥയെ ഉപജീവിച്ച് പുതിയ ചിത്രം ഒരുക്കുന്നത് മലയാളത്തിൽ ഇതാദ്യമായാണ്. 'മലയാള ചലച്ചിത്രത്തിന്റെ ആചാര്യൻ, എം.ടി, യുവതലമുറയുമായി കൈകോർത്ത്', 'നീലത്താമര' ഇന്നലെ വീണ്ടും വിരിഞ്ഞു, നീണ്ട മുപ്പത് വർഷങ്ങൾക്ക് ശേഷം...
1979-ലാണ് യൂസഫലി കേച്ചേരിയുടെ സംവിധാനത്തിൽ 'നീലത്താമര' പുറത്തിറങ്ങുന്നത്. 'നീലത്താമര'യുടെ പഴയ തിരക്കഥ 'എന്റെ പ്രിയപ്പെട്ട തിരക്കഥ'കൾ എന്ന എം.ടിയുടെ തിരക്കഥാ സമാഹാരത്തിൽ ലഭ്യമാണ്. രണ്ടോ മൂന്നോ മാസങ്ങൾക്ക് മുൻപ് സൂര്യ ടിവി ആ പഴയ ചിത്രം സംപ്രേക്ഷണം ചെയ്തിരുന്നു. ചിത്രം പൂർണ്ണമായി കാണുവാനിടയായില്ല എങ്കിലും പൊടിതട്ടിയെടുക്കാൻ മാത്രമുള്ള തിളക്കം ഈ താമരയ്ക്കുണ്ടോ എന്നൊരു സന്ദേഹം മനസ്സിൽ ബാക്കി നിന്നിരുന്നു. 1979 തന്നെയാണ് ഫ്ലാഷ് ബാക്കിലൂടെ പറയുന്ന കഥയുടെ കാലം. കിഴക്കുംമ്പാട്ടെ മാളുക്കുട്ടിയമ്മയുടെ തറവാടിനടുത്ത് ഒരു ക്ഷേത്രമുണ്ട്. നടയിൽ ദക്ഷിണവെച്ച് ഉള്ളുരുകി പ്രാര്‍ത്‌ഥിച്ചാല്‍ അനുഗ്രഹമായി 'നീലത്താമര' വിരിയും എന്നാണ് ആ നാട്ടുകാരുടെ വിശ്വാസം. തറവാട്ടിലെ പുതിയ വേലക്കാരിയാണ് കുഞ്ഞിമാളു. നഗരത്തിൽ ഉയർന്ന വിദ്യാഭ്യാസവും കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തുന്ന മാളുക്കുട്ടിയമ്മയുടെ ഏക മകൻ ഹരിദാസ്, വേലക്കാരത്തി കുഞ്ഞിമാളുവുമായി പ്രണയത്തിലാവുന്നു. ചിത്രത്തിന്റെ അതിലളിതമായ കഥാപരിസരം ഇതാണ്.
എം.ടിയുടെ കൈയക്ഷരങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിൽ ടൈറ്റിലുകൾ ദൃശ്യമാവുന്നത്. എം.ടി തിരക്കഥകളിൽ പ്രമുഖമായ ഒന്നായി 'നീലത്താമര' ഇതുവരേയും എവിടേയും പരാമർശിച്ച് കണ്ടിട്ടില്ല. എം.ടിയുടെ പഴയകാല തിരക്കഥകളിൽ ഏറ്റവും ലളിതമായ കഥാഖ്യാനവും ഈ ചിത്രത്തിന്റേതായിരിക്കണം. മലയാളത്തിലെ പുതു തലമുറ സംവിധായകരിൽ മറ്റാർക്കും തന്നെ ലഭിക്കാതിരുന്ന ഭാഗ്യമാണ് 'നീലത്താമര'യിലൂടെ ലാൽജോസിന് ലഭിച്ചത്. എം.ടിയുടെ തിരക്കഥയിൽ ലാൽജോസിന്റെ നോട്ടം ഹൃദ്യവുമായി.
നടി അംബികയുടെ ആദ്യചിത്രമായിരുന്നു, 'നീലത്താമര'. രവികുമാർ, സത്താർ എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അന്ന് അവതരിപ്പിച്ചത്. പുതിയ 'നീലത്താമര'യിൽ പരിചിത മുഖങ്ങൾ തീർത്തും വിരളമാണ്. റീമ, സംവൃത സുനിൽ, കവി മുല്ലനേഴി, നടി മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണി തുടങ്ങിയവരെ ഒഴിച്ച് നിർത്തിയാൽ മറ്റെല്ലാവരും പുതിയവര്‍ തന്നെ. മലയാള ചലച്ചിത്ര മേഖലയുടെ താരദാരിദ്രം ഇതോടെ തീരുന്നു എന്നായിരുന്നു അണിയറ പ്രവർത്തകരുടെ അവകാശവാദം. അർച്ചന, കൈലാസ്, സുരേഷ് എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളാകുന്ന പുതുമുഖങ്ങൾ. അഭിനേതാക്കളെല്ലാം പൊതുവെ ഒരു നിലവാരം കാത്തുസൂക്ഷിക്കുന്നുണ്ട്. കൂട്ടത്തിൽ അർച്ചനയും സംവൃത സുനിലും ഏറെ ഭംഗിയായിട്ടുണ്ട് ചിത്രത്തിൽ.
കഥാപശ്ചാത്തലമാവുന്ന ഗ്രാമം യഥാതഥമായി തന്നെ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട് (ഛായാഗ്രഹണം: വിജയ് ഉലകനാഥ്, ചിത്രസംയോജനം: രഞ്ജൻ എബ്രഹാം, കലാസംവിധാനം: ഗോകുൽ ദാസ്). പഴയ കാലഘട്ടങ്ങൾ ചലച്ചിത്രങ്ങളിൽ ചിത്രീകരിക്കപ്പെടുന്നതിൽ നിന്നും വ്യത്യസ്‌തമായി പൊതുവേ ഒരു മിതത്വം പാലിക്കുന്നുണ്ട് ചിത്രത്തിലെ കലാവിഭാഗം. ചിത്രത്തിന്റെ ശബ്ദപഥം നിലവാരം പുലർത്തുന്നുണ്ട്. ചിത്രത്തിലൊരിടത്ത് പശ്ചാത്തലമാവുന്ന കൊട്ടുപഠനത്തിന്റെ താളവും ശബ്‌ദമിശ്രണവും, ശബ്‌ദമായി മാത്രം ചിത്രത്തിൽ വരുന്ന ഭാഗവതരുടെ ആലാപനം, ഹരിദാസും കുഞ്ഞിമാളുമായുള്ള സംയോഗവേളയിൽ ടേപ്പ് റിക്കോർഡറിൽ നിന്നും ഒഴുകുന്ന യേശുദാസിന്റെ 'സിദ് നാ കരോ' എന്ന് തുടങ്ങുന്ന പഴയ ഹിന്ദി ഗാനം, നിശ്ശബ്‌ദമായ ഇടവേളകൾ എന്നിവ എടുത്ത് പറയേണ്ടവയാണ്.
ചിത്രത്തിലെ ശബ്ദപഥം നല്ല നിലവാരം പുലർത്തുമ്പോഴും സമ്പുഷ്ടമായ പശ്ചാത്തല സംഗീതം പലപ്പോഴും ചിത്രത്തിന് യോജിക്കുന്നില്ല. ചിത്രത്തിലെ കാലം പഴയതാണ് എങ്കിൽ ഘോഷമായ 'synthesizer' സംഗീതത്തിനേക്കാൾ കൂടുതൽ ഇണങ്ങുക ആ കാലഘട്ടത്തിനനുസരിച്ച സംഗീതരീതികൾ ആയിരിക്കില്ലേ. 'സുബ്രഹ്മണ്യപുര'ത്തിലും ഇത്തരം ഒരു കല്ലുകടി അനുഭവപ്പെട്ടിരുന്നു. സിബി മലയിലിന്റെ 'ഇഷ്ടം' എന്ന ചിത്രത്തിൽ ഒരു മുഖ്യകഥാപാത്രത്തിന്റെ പഴയ കാല അനുരാഗത്തിലെ ഗാനത്തിൽ ഉപയോഗിച്ച orchestration എത്ര അനുയോജ്യവും ഹൃദ്യവുമായിരുന്നു എന്ന് ഈ അവസരത്തിൽ ഓർത്ത് പോകുന്നു.
വയലാർ ശരത്ചന്ദ്രവർമ്മ (ശരത് വയലാർ, കൊച്ച് വയലാർ എന്നീ പരീക്ഷണ പേരുകൾ ഉപേക്ഷിച്ചുവോ കവി?) എഴുതി വിദ്യാസാഗർ ഈണം പകർന്ന ഗാനം ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റായി കഴിഞ്ഞു. ചാനലുകൾ ഒരുപാട് പാടിപ്പാടി മടുപ്പിച്ച് തുടങ്ങിയെങ്കിലും ചിത്രത്തിന്റെ ആദ്യ നാളുകളിലെ സാമ്പത്തിക സ്‌ഥിതിയെ അത് കാര്യമായി സഹായിക്കുന്നുണ്ട്. മലയാളം dictionary നോക്കി പാട്ടെഴുതുന്നതിനേക്കാൾ നല്ലത് വരികൾ ലളിതമാക്കുക എന്ന തത്വം വീണ്ടും വിജയം കാണുന്നതിൽ സന്തോഷം.
ബഹുഭൂരിപക്ഷം വരുന്ന ലാൽ ജോസ് ചിത്രങ്ങളുടെ എഴുത്തിലും ഒരു ചിത്രമുണ്ടാകും ('മീശ മാധവൻ' എന്ന എഴുത്തിലെ മീശയും, 'രസികനി'ലെ വിരലുകളും, 'അച്ഛനുറങ്ങാത്ത വീട്ടി'ലെ വീടും, 'അറബിക്കഥ'യിലെ അറബിയേയും ഓർക്കുമല്ലോ). മുൻപ് അത് നല്ലതെന്നോ ചീത്തയെന്നോ വിലയിരുത്തിയാലും ഇല്ലെങ്കിലും 'നീലത്താമര' എന്ന എഴുത്തും, എഴുത്തിലെ കോങ്കണ്ണും കോടിയ മുഖവും വളരെ മോശം എന്നതിന് എതിരഭിപ്രായം ഉണ്ടാകാൻ വഴിയില്ല. ചെറുതല്ലാത്ത ഇത്തരം മേഖലകളിൽ ലാൽജോസിനെപ്പോലെ ഒരു സംവിധായകന്റെ ശ്രദ്‌ധ വേണ്ടത്ര പതിയുന്നില്ല എന്നുള്ളത് അത്യന്തം ഖേദകരമായ വസ്‌തുതയാണ്.
പ്രസിദ്‌ധനായ പരസ്യ ചിത്രസംവിധായകൻ പ്രകാശ് വർമ്മ 'നീലത്താമര'യുടെ promo song സംവിധാനം ചെയ്യുന്നു എന്ന വലിയ വാർത്ത പത്രമാധ്യമങ്ങൾ ഉത്സവമാക്കിയിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് youtube-ൽ promo കണ്ടത്. ആദ്യ കാഴ്ചയിൽ തന്നെ 'വർമ്മ ടച്ചൊ'ന്നും അതിനില്ല എന്ന് മനസ്സിലായി. ഹരി നായരാണ് ചിത്രത്തിന്റെ പുറത്ത് വന്നിരിക്കുന്ന promo ഒരുക്കിയത്. ഇനിയും പ്രോഫഷണൽ ആകാത്ത നമ്മുടെ യൂണിയൻ ചലച്ചിത്രരംഗമാണോ വർമ്മയെ ഓടിച്ച് വിട്ടത്. ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഒരു പൊതുതാൽപ്പര്യഹർജി സമർപ്പിക്കുന്നതിൽ തെറ്റില്ല എന്ന് തോന്നുന്നു. :)
സ്വയം വലിയ ശരികളും തമാശക്കാരുമായി അഭിരമിക്കുന്ന, അവതരിക്കുന്ന പുതിയ മലയാളിയുടെ ഒപ്പമിരുന്ന് റിലീസിന് ചിത്രം കാണുവാൻ ഇറങ്ങിപ്പുറപ്പെടുന്നത് വലിയ ഒരു സാഹസം തന്നെയായി തുടരുകയാണ്. തീയ്യേറ്ററിൽ ഫോണീലൂടെ ബിസ്സിനസ്സ് ഡീൽ ഒരുക്കുന്നവർ, വാക്കുകളിലും വാചകങ്ങളിലും അശ്ലീലത്തിന്റെ ദ്വയാര്‍ത്‌ഥ സാദ്‌ധ്യതകൾ തിരഞ്ഞുകൊണ്ടേ ഇരിക്കുന്നവർ, സംവിധായകൻ അര്‍ത്‌ഥവത്തായി ഒരുക്കുന്ന ചെറിയ മൗനവും ആസനത്തിൽ മൂലക്കുരുവിനേക്കാൾ വലിയ വേദനയായി അനുഭവിക്കുന്നവർ. താൻ ആഗ്രഹിച്ച വഴിയേ അല്ലാതെ കഥ എങ്ങാനും നടന്ന് പോയാൽ തൊണ്ടയുടെ ചൊറിച്ചിൽ മാറ്റാൻ വെമ്പൽ കൊള്ളുന്ന പ്രേക്ഷകാ, കാഴ്‌ചക്കും ഒരു സംസ്‌ക്കാരമുണ്ട് എന്ന് വല്ലപ്പോഴും ഓർക്കുന്നത് നല്ലതാണ്.
ചിത്രത്തിന്റെ പരസ്യ വാചകങ്ങളിലൊന്ന് ഇതാണ്. '30 വർഷങ്ങൾക്കപ്പുറം അവർ കണ്ടുമുട്ടി... ചാരം മൂടികിടന്ന ഓർമ്മകളുടെ കനലുകളെ ഇളംകാറ്റ് ഊതി ഉണർത്തി'. ലളിതമായ, വെട്ടിതിരിയലുകളും ബഹളങ്ങളും അട്ടഹാസങ്ങളും ഇല്ലാത്ത ഒരു കഥയ്ക്ക്, ഇളംകാറ്റ് പോലെ ഒരു ആഖ്യാനം. പക്ഷേ, junk food-ന്റെ കാലത്തിൽ ഈ organic recipe ആസ്വദിക്കുവാൻ പ്രേക്ഷകൻ എത്രത്തോളം ശ്രമിക്കും എന്നത്, നമ്മൾ കാത്തിരുന്നു കാണുക തന്നെ വേണം.
അനുബന്ധം: വർഷങ്ങൾക്ക് മുൻപ് സന്തോഷ് ശിവൻ, വിൻസന്റ് മാസ്‌റ്ററുടെ 'ഭാർഗ്ഗവീനിലയ'ത്തിനെ പുനസൃഷ്‌ടിക്കുന്നു എന്ന വാർത്ത പുറത്ത് വന്നിരുന്നു. എന്തുകൊണ്ടോ, ആ ശ്രമം അധികം മുൻപോട്ട് പേയില്ല. 'നീലത്താമര' ഒരു വിജയം ആവുകയാണെങ്കിൽ മലയാളത്തിൽ പഴയ കഥകൾക്ക് പുതിയ രൂപങ്ങൾ ഇനിയും സംഭവിച്ചെന്നിരിക്കും...
edo.. cinemyekurichu vayikkananu vannathu.. thanikku cinema ishtapetto padathinu theatril baviyundu nilavaramundo ennulla karyangalum ulpadethiyal nallathayirikum
ReplyDeleteഹല ഷാജി,
ReplyDeleteനല്ല എഴുത്ത് !
ഇനി സംഭവം ഒന്നു കണ്ടുനോക്കട്ടെ :)
സജ്ജീവ് ‘ബര്‍ജര്‍’-മാന്‍
hello..nalla best 'niroopanam'..thaan ee paranja karyangalellam..ellavarkkum ariyavunnadanu..cinema ye kurichu nalladano, mosamano ennadu ezhuthuga..allengil pinne ee valichadu ezhuthathirikkuga..veruthe manushyante samayam menakkeduthan..!
ReplyDeleteഅക്ഷരത്താളുകളില്‍ ഒളിഞ്ഞ് കിടക്കുന്ന റിവ്യൂവിന്‍റെ അര്‍ത്ഥം മനസ്സിലാക്കാന്‍ പഠിക്കണം...
ReplyDeleteധൈര്യമായിട്ട് പോകൂ...സംഭവം രണ്ട് മണിക്കൂറില്‍ താഴെ അല്ലേ ഉള്ളു...
Prose, രാജ്... നിലവാരമുള്ള, അതിലളിതമായ ഈ ചിത്രത്തിന്റെ 'ബോക്സ് ഓഫീസ് ഭാവി'യില്‍ ചെറുത് അല്ലാത്ത അനിശ്ചിതത്വം ഉണ്ട് എന്ന് ഞാന്‍ സൂചിപ്പിച്ചിരുന്നു. പിന്നെ നിങ്ങള്‍ ഉദ്ദേശിക്കുന്നത് ഒന്നാം പകുതി കുഴപ്പമില്ല, രണ്ടാം പകുതി പോരാ, തീയ്യേറ്ററില്‍ 25 ദിവസം ഉറപ്പ് എന്നൊക്കെ ആണ് എങ്കില്‍ അത് ഇവിടെ പ്രതീക്ഷിക്കേണ്ടതില്ല...
ReplyDeleteസജ്ജീവ് മാഷേ, :) അഭിപ്രായത്തിന് നന്ദി ട്ടാ...
ചെലക്കാണ്ട് പോടാ... നന്ദി ട്ടാ... :)
ഇങ്ങനൊരു ബ്ലോഗുണ്ടെന്ന് അറിയന്‍ വൈകിപ്പോയി. എല്ലാ പോസ്റ്റുകളും വായിക്കാം. പുതിയ സിനിമകള്‍ കാണുന്നതിന് മുന്നേ ഇവിടെ വന്ന് ചിത്രനിരീക്ഷണം നോക്കാന്‍ ശ്രദ്ധിക്കാം.
ReplyDeleteഎം.ടി തിരക്കഥകളിൽ പ്രമുഖമായ ഒന്നായി 'നീലത്താമര' ഇതുവരേയും എവിടേയും പരാമർശിച്ച് കണ്ടിട്ടില്ല.
ReplyDeleteശരി തന്നെ... പൊതുവെ പടത്തിനെ പറ്റി വളരെ മോശം അഭിപ്രായമാണ്.
നല്ല നിലവാരം പുലര്‍ത്തി ഈ ബ്ലോഗും പോസ്റ്റും..
നിരക്ഷരന്‍ജി, വായിച്ചാല്‍ മാത്രം പോരാ, അഭിപ്രായങ്ങള്‍ അറിയിക്കുകയും വേണം കെട്ടോ...
ReplyDeleteകുമാരേട്ടാ, ('ശ്രീകൃഷ്‌ണപരുന്തി'ല്‍ പാട്ടിനിടയില്‍ വിളിക്കുന്നപോലെ) ചിത്രം കണ്ടതിനുശേഷം തീയ്യേറ്റര്‍ 'പള്‍സ്' അറിയാന്‍ കഴിഞ്ഞില്ല ഇതുവരെ...
നല്ല റിവ്യൂ
ReplyDeletenice... :D Great observation. keep writing
ReplyDeleteഇങ്ങനയൊരു ബ്ലോഗുണ്ടെന്ന് ഞാനും ഇന്നാണ് അറിഞ്ഞത്. ഇത്തരം എത്രയോ നല്ല ബ്ലോഗുകൾ കണ്ണിൽ പെടാതെ പോകുന്നു.... :(
ReplyDeleteനല്ല നിരീക്ഷണം...നന്നായി എഴുതിയിരിക്കുന്നു....സാധിച്ചാൽ രണ്ടുമൂന്നു ദിവസത്തിനകം ഞാൻ ഈ സിനിമ കണ്ടേക്കും...
സാധാരണ ഒരു സിനിമാ നീരൂപണം എന്നതിലുപരി, സിനിമയെ മൊത്തം അവലോകനം ചെയ്യുന്ന രീതി ഇഷ്ടപെട്ടു.
ReplyDeleteഞാന്‍ ഫോളോ ചെയ്യുന്നുണ്ട്, അറിയില്ലായിരുന്നു ഈ ബ്ലോഗിനെക്കുറിച്ച്.
സിനിമകള്‍ എല്ലാം കണ്ട് എഴുതൂ...
സ്നേഹത്തോടെ.........നട്ട്സ്
തേങ്ക്സ് ഫോര്‍ ദ ഇന്‍ഫൊര്‍മേഷന്‍ എബൌട്ട് ദിസ് ബ്ലോഗ്.. :)
ReplyDeleteറിവ്യൂ ഇഷ്ടമായി. ഇനിയും തുടരൂ...
“നീലത്താമര” കണ്ടിട്ടില്ല ഇതുവരെ, എന്നാലും ഈ താമരയുമായി ബന്ധപ്പെട്ട മറ്റുചില അഭിപ്രായങ്ങള്‍ ഇവിടെ പറഞ്ഞ് തളര്‍ന്നിരിക്കുന്നത് കൊണ്ട് വീണ്ടും പറയുന്നില്ല. :)
ഇങ്ങനെയൊരു ബ്ലോഗിനെ കുറിച്ച് അറിയില്ലായിരുന്നു.. ഇനി മുതല്‍ വന്ന് വായിക്കുന്നതാണ്.. :)
ReplyDeleteഈ റിവ്യൂ കലക്കി, പ്രത്യേകിച്ച് നമ്മുടെ പ്രേക്ഷകരെ കുറിച്ചെഴുതിയ ഭാഗം..
പഴയ നീലത്താമര കണ്ടിട്ടില്ല. പുതിയത് കാണണം.
ReplyDeleteഈ ബ്ലോഗിന്റെ ലിങ്ക് അയച്ചു തന്നതിന് നന്ദി.
fine. all the best
ReplyDeleteറിവ്യു നന്നായി. മറ്റുള്ളവയും സൌകര്യം പോലെ വായിക്കണം.
ReplyDeleteഎല്ലാ നല്ല വര്‍ത്തമാനങ്ങള്‍ക്കും, പിന്നെ ബ്ളോഗ്, സുഹൃത്തുക്കളേയും പരിചയപ്പെടുത്തുന്ന എല്ലാ സുമനസ്സുകള്‍ക്കും നന്ദി... :)
ReplyDeleteCaptain Haddock, ബിന്ദു, നട്ടപിരാന്തന്‍, അഭിലാഷങ്ങള്‍: നന്ദി, തുടങ്ങിയിട്ട് കുറച്ച് നാള്‍ ആയെങ്കിലും തുടര്‍ച്ചയായി എഴുതുവാന്‍ ശ്രമിച്ച് തുടങ്ങിയിട്ട് അധികമായില്ല. തീര്‍ച്ചയായും എഴുത്ത് തുടരുകയാണ്...
ബാലു, കുറച്ച് നാള്‍ മുന്‍പ് എഴുതണം എന്നുറപ്പിച്ച് ചിത്രങ്ങള്‍ ആദ്യ നാളുകളില്‍ കാണുവാന്‍ ശ്രമിച്ചപ്പോഴും പിറകോട്ട് മാറാന്‍ പ്രേരിപ്പിച്ചത് 'അവരാ'യിരുന്നു...
ശ്രീ, ഗീത, രാമനുണ്ണി: അഭിപ്രായങ്ങള്‍ക്ക് നന്ദി...
kollam mashe nannayittundu
ReplyDeleteaadhikaarikamaayittu cinema kandathinu sesham parayam
aasamsakal
nannaayi ee review.....
ReplyDeleteappozhum , ellathinum pratheeekshikkunnu....
:)
Annaa....
ReplyDeletefilm kandu....
enthokkeyo poraymayundu...
nammalu pinne valiya niroooFakan onnumallathathukondu onnum parayanilla..:):):):)
എം.ടി യുടേയോ ലാൽ ജോസിന്റെയോ മികച്ച സൃഷ്ടികളിൽ നീലതാമരപെടില്ലെന്നു തന്നെയാണ് എന്റെയും അഭിപ്രായം.പക്ഷെ,സിനിമ ഭൂതകാലകുളിരിനപ്പുറം ചില അനുഭൂതികളും എന്നിലുണർത്തിയെന്നതും സത്യമാണ്.എഴുപതുകളിലും മറ്റും എഴുതപെട്ട,വരികൾക്കിടയിൽ വായിക്കാനിടം വിട്ടിട്ടുള്ള ഒരു ചെറുകഥയുടെ വായനാസുഖമായിരുന്നു എനിക്കീസിനിമ.നീലതാമരയെന്നത് പ്രണയത്തിന്റെ,പ്രതീക്ഷയുടെ,വിശ്വാസത്തിന്റെ,ഭക്തിയുടെ
ReplyDeleteഒക്കെ പ്രതീകമായി ഭവിക്കുന്നത് ഒരു കൌതുകമായി..
Thamarakal iniyum vidaratte...!
ReplyDeletenalla nilavaramulla rachana... Ashamsakal...!!!
നീലത്താമരയുടെ നിലവാരം വിലയിരുത്തിയ ആഖ്യാനശൈലി ശ്രദ്ധേയം.
ReplyDeleteലിങ്ക് അയച്ചൂ തന്നതിനു നന്ദി.
ഇനിയും വരും.
http://ozhiv.blogspot.com/
കുട്ടന്‍ മേനോന്‍:> വായിക്കേം വേണം എഴുതേം വേണം ട്ടാ... :)
ReplyDeleteഉമേഷ്, നന്ദി ട്ടാ...
കൊച്ചുതെമ്മാടി, നന്ദി... പിന്നെ എല്ലാം വേണോ? 'കപ്പല്‍ മുതലാളി'പോലെ ചില പടങ്ങളെപ്പറ്റി ഒാര്‍ക്കുമ്പോള്‍ തന്നെ പേടി തോന്നുന്നു...
ദയാ (നല്ല പേര്), ഒരു അഭിപ്രായം പറയാന്‍ നിരൂപകന്‍ ആകണോ എന്റെഷ്‌ടാ... ഞാനും എഴുതുന്നത് അഭിപ്രായങ്ങള്‍ തന്നെ...
താരകന്‍:> :)
സുരേഷ് കുമാര്‍:> നന്ദി ട്ടാ...
ഉസ്‌മാന്‍:> മാഷേ, വരണം ട്ടാ...
=സ്വയം വലിയ ശരികളും തമാശക്കാരുമായി അഭിരമിക്കുന്ന, അവതരിക്കുന്ന പുതിയ മലയാളി=
ReplyDeleteഈ വരികള്‍ വല്ലാതെ ബോധിച്ചു.എന്റെ തലമണ്ടക്കൊരു കൊട്ടുകിട്ടിയതുപോലെ തോന്നുണു അതാ അനോണിയായത് :)
ഒറ്റയിരുപ്പില്‍ വായിച്ചു, അല്ലെങ്കില്‍ വായിപ്പിക്കാന്‍ പോന്ന എഴുത്തു ശൈലിയാണ് താങ്കളുടേത് എന്നു പറയുന്നതില്‍ വളരെ സന്തോഷമുണ്ട്. നല്ല തന്മയത്വത്തോടുകൂടിയുള്ള അവലോകനവും അത് എഴുതുന്ന രീതിയിയും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. വീണ്ടും നല്ല നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
ReplyDeleteഇങ്ങനെയൊരു ബ്ലോഗിനെ കുറിച്ച് അറിയില്ലായിരുന്നു
ReplyDeleteഇഷ്ടമായി ആശംസകള്‍
nalla nilavaram
ReplyDeletexcvc v
ReplyDeleteനീലത്താമര
ReplyDeleteനിരൂപണം പതിവുപോലെ നന്നായിട്ടുണ്ട്. പഴയ പ്രമേയങ്ങള്‍ വീണ്ടും വരുന്നതിനെ കുറിച്ച് എനിക്ക് അത്ര അഭിപ്രായം ഇല്ല. പുതിയതും കാണാത്തതും ആവുമ്പോള്‍ നന്നായിരിക്കും. വല്ലപ്പോളും ഒരു പരീക്ഷണം ഒക്കെ ആവാം.
ReplyDeleteഅആശംസകള്‍.
രാജ്
നല്ല ബ്ലോഗ് ആദ്യമായിട്ടാണ് ഇവിടെ.
ReplyDeleteവീണ്ടും വരാം.