എന്റെ 'നിരീക്ഷണങ്ങള്‍ക്ക്' മാത്രമായി ചെറുതും വലുതുമായ ചലച്ചിത്ര പരാക്രമണങ്ങള്‍ക്ക് തലവെക്കേണ്ടി വരുന്നതിനെ കുറിച്ച് ഞാന്‍ മുന്‍പൊരിക്കല്‍ സൂചിപ്പിച്ചിരുന്നു. ഒരിക്കലും, കാണണം എന്ന് ചിന്തിക്കുവാന്‍പോലും ഇടയില്ലാത്ത പല ചിത്രങ്ങളും കാണുകയും അതില്‍ ചിലതിനെ കുറിച്ച് ചിലപ്പോള്‍ കുറിക്കുകയും ചെയ്തു. എന്തായാലും അത്തരത്തില്‍ സമീപകാലത്തെ ഏറ്റവും 'മികച്ച' ദുരനുഭവം ഈ ഓണക്കാലത്തുണ്ടായി...
താരതമ്യേന പുതിയ ചില ഓണ്‍ലൈന്‍ സംരംഭങ്ങളില്‍ ചലച്ചിത്രങ്ങളെ കുറിച്ച് എഴുതാമോ എന്ന അന്വേഷണങ്ങള്‍ സുഹൃത്തുക്കള്‍ വഴിയുണ്ടായി. അങ്ങിനെ, ഒരിടത്ത്, ഓണക്കാല ചിത്രങ്ങളുടെ 'കാലാവസ്ഥ'യെക്കുറിച്ച് എഴുതുവാനും മറ്റൊരിടത്ത് ഓണച്ചിത്രങ്ങളെ വിലയിരുത്തുവാനും തീരുമാനമായി. ആദ്യ കുറിപ്പ് സ്വാഭാവികമായും 'അപകടങ്ങളില്ലാതെ' കടന്നുപോയി. രണ്ടാമത്തെ കുറിപ്പിനെക്കുറിച്ച് ആലോചിക്കുന്ന വേളയിലാണ് പിണഞ്ഞിരിക്കുന്ന അപകടം ഞാന്‍ അറിയുന്നത്. 'യക്ഷിയും ഞാനും', 'പാട്ടിന്റെ പാലാഴി', '3 ചാര്‍ സൗ ബീസ്' എന്നിവയുടെ പോസ്ററുകള്‍ ചിത്രത്തിലേക്കുള്ള വഴിയേ 'നിനക്ക് ഞാന്‍ വെച്ചിട്ട്ണ്ട്രാ' എന്ന മട്ടില്‍ എന്നെ നോക്കി പല്ലിളിക്കുന്നു.
ചാലക്കുടിയില്‍ നിന്നും 'നീലാംബരി', റിലീസ് ചെയ്ത നാലാം നാള്‍ പാക്ക്-അപ് ആയതുകൊണ്ട് അതുമാത്രം അനുഭവിക്കേണ്ടി വന്നില്ല, പറയാന്‍ ഒരു കാരണവുമായല്ലോ...
പറഞ്ഞു കേട്ടിട്ടുള്ള ചില കഠിനമായ പോലീസ് മുറകളെ ഓര്‍മ്മവന്നു, ഈ മൂന്ന് ചിത്രങ്ങളും കാണുന്ന വേളയില്‍. അതിനുമാത്രം എന്ത് തെറ്റാണ് പാവം പ്രേക്ഷകന്‍ നമ്മുടെ ചലച്ചിത്ര പ്രവര്‍ത്തകരോട് ചെയ്തത്, ചെയ്യുന്നത് എന്ന് മാത്രം ഈയുള്ളവന് മനസ്സിലാകുന്നില്ല. കാക്കത്തൊള്ളായിരം സംഘടനകള്‍ ഉണ്ടല്ലോ നമ്മുടെ ചലച്ചിത്ര മേഖലയെ ഉദ്ധരിക്കാന്‍. പക്ഷേ, അവര്‍ക്ക് സംഘടനാ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞിട്ട് ചിത്രങ്ങള്‍ക്കായി ചടഞ്ഞിരിക്കുവാന്‍ നേരമില്ലെന്നു തോന്നുന്നു.
പിന്നെ, നമ്മുടെ നാട്ടിലെ ചിലര്‍ക്ക് ഒരു ധാരണയുണ്ട്. കീഴ് ശ്വാസം വിടുന്ന ലാഘവത്തില്‍ ചെയ്യാവുന്ന പണിയാണ് ചലച്ചിത്രമെന്ന്. എനിക്കുണ്ടായ ദ്രവ്യനാശത്തിനും മാനഹാനിക്കും സമയനഷ്ടത്തിനും ഞാന്‍ തന്നെയാണ് ഉത്തരവാദി. പക്ഷേ, ഇങ്ങനെപോയാ ഞാനും ഒരു നക്സലാവും!!
ഓണക്കാല എഴുത്തുകള്‍:
ചെറിയ പൂക്കള്‍ വിടരുന്ന ഒരോണക്കാലം
ഓണക്കാല തീയേറ്റര്‍ കാഴ്ചകള്‍
Aaaahahahahahahahahahahahaha :)
ReplyDelete:)
ReplyDeleteellaa chithrangalum kando........
ReplyDeleteഎന്താ മാഷെ പറയുക..........
ReplyDeleteപിന്നെ, നമ്മുടെ നാട്ടിലെ ചിലര്‍ക്ക് ഒരു ധാരണയുണ്ട്. കീഴ് ശ്വാസം വിടുന്ന ലാഘവത്തില്‍ ചെയ്യാവുന്ന പണിയാണ് ചലച്ചിത്രമെന്ന്. എനിക്കുണ്ടായ ദ്രവ്യനാശത്തിനും മാനഹാനിക്കും സമയനഷ്ടത്തിനും ഞാന്‍ തന്നെയാണ് ഉത്തരവാദി. പക്ഷേ, ഇങ്ങനെപോയാ ഞാനും ഒരു നക്സലാവും!!
എനിക്കിത് ക്ഷ പിടിച്ചു.
Sarath, :)
ReplyDeleteSubeesh Balan, :)
Jayaraj Murukkumpuzha, എല്ലാം ചിത്രങ്ങളും കണ്ടിരുന്നു, 'നീലാംബരി' ഒഴികെ. ചിത്രങ്ങളില്‍ 'ആത്മകഥ' ഒഴികെ എല്ലാം തന്നെ കണ്ടിരിക്കുക അസാധ്യം. കൂട്ടത്തില്‍ തമിഴ് ചിത്രമാണെങ്കിലും നല്ല ഒരു ചിത്രമുണ്ട് 'നാന്‍ മഹാന്‍ അല്ല'.
നട്ടപിരാന്തന്‍, മാഷേ.. അഭിപ്രായത്തിന് നന്ദി.
കൊള്ളാം...ആത്മകഥ കണ്ടോ? മോശമായില്ല എന്ന് കേട്ടു . അത്രമാത്രം. ഞാന്‍ ഇതുവരെ ഒന്നിനും തല വെച്ചില്ല... ആ സമയത്ത് രണ്ടു നല്ല വിദേശ സിനിമയുടെ ഡിവിഡിക്ക് തല വെച്ചാല്‍ ഭ്രാന്ത് പിടിക്കില്ല എന്ന് തോന്നി. ഈ പോക്കാണെങ്കില്‍ തീയേറ്ററില്‍ ആളു കയറില്ലല്ലോ!. അല്ലെങ്കില്‍ പിന്നെ സിനിമ റിലീസ് ചെയ്യുന്ന അവസരങ്ങളില്‍ ടിവി കാണരുത് എന്നൊരു നിയമം പാസ്സാക്കി എടുക്കേണ്ടി വരും. ഞാന്‍ കേട്ടിട്ടുള്ളത് നമ്മുടെ പല സിനിമ സംവിധായകരും കിം കി ഡുക്കിന്റെയും പെഡ്രോ അല്‍മോഡോവറിന്റെയുമൊക്കെ ആരാധകര്‍ ആണെന്നാണ്. പക്ഷെ ഒരു സിനിമ ഇറങ്ങി കഴിയുമ്പോള്‍ കാണികള്‍ കൂക്കി തോല്‍പ്പിച്ചു എന്നാണു ഇവരൊക്കെ പറയുന്നത്(ബോഡി ഗാര്‍ഡ് ,മിന്നാമിന്നിക്കൂട്ടം).
ReplyDelete>>കാക്കത്തൊള്ളായിരം സംഘടനകള്‍ ഉണ്ടല്ലോ നമ്മുടെ ചലച്ചിത്ര മേഖലയെ ഉദ്ധരിക്കാന് <<
ഇന്നും ഒരു സംഘടന പിറവി എടുത്തിട്ടുണ്ട് . നല്ല സിനിമകള്‍ ഉണ്ടാക്കുക എന്നതാണ് ആപ്തവാക്യം!.
ഷാജീ..
ReplyDeleteഞാനും ഓണം പ്രമാണിച്ച്, പോയി ഒരെണ്ണത്തിനു തല വെച്ചു. " പണം ആണ് എല്ലാ കുറ്റകൃത്യങ്ങളുടെയും അമ്മ " എന്ന് അവസാനം എഴുതിക്കണ്ടു.. വാസ്തവം.. നിര്‍മാതാവിന്റെ കൈയില്‍ പണം ഉണ്ടായിരുന്നത് കൊണ്ടാകണം ഈ കുറ്റകൃത്യം..പിന്നെ നീയൊക്കെ ഇങ്ങനെ പ്രതികരിക്കുന്നത് കാണുമ്പോഴാണ് ഒരു ആശ്വാസം..
നന്നായിരിക്കുന്നു..അതിലേറെ നിന്റെ ദുഃഖം എനിക്ക് മനസ്സിലാകുന്നു..
..ദിബു..
my sympathies shaji :)
ReplyDeleteഇത് വരെ ഈ സിനിമകള്‍ ഒന്നും കണ്ടില്ല. പാട്ടിന്റെ പാലാഴി നല്ലതായിരിക്കും എന്നാണ് കരുതിയിരുന്നത്. അപ്പോള്‍ അതും തഥൈവ!!
ReplyDeleteputhuthayi nireekshanangalonnum kaanunnillallo ?
ReplyDeleteഇതൊക്കെ ഓരോ പാഠങ്ങള്‍ ആണ് ഷാജി ,എങ്ങിനെ ഒക്കെ സിനിമ എടുക്കരുത് എന്ന്, " കണ്ടു പഠി "
ReplyDeleteഷാജീ, പോയി പീപ്ലി ലൈവ് കാണൂ. ക്ളൈമാക്സൊഴിച്ച് എല്ലാം ഫസ്റ്റ് ക്ളാസ്. എന്റെ മാർക്ക് 7.5/10.
ReplyDeleteവിനയാ, ആത്മകഥ കണ്ടിരുന്നു. വിനയന്‍ കേട്ടതുപോലെ മോശമായില്ല എന്ന് മാത്രം. ചിത്രം നമ്മളെ വേറുപ്പിക്കുന്നില്ല. നമ്മുടെ നാട്ടില്‍ തീയേറ്ററില്‍ ആളു കയറണമെന്ന് ആര്‍ക്കാണ് ഇത്ര നിര്‍ബന്ധം. പുകള്‍പെറ്റ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് അതിലും താല്‍പ്പര്യം അവരുടെ സംഘടനാ പ്രവര്‍ത്തനമെന്ന ആഭിചാര ക്രിയകള്‍ക്കല്ലേ? പല ചിത്രങ്ങളേയും കൂക്കി തോല്പ്പിച്ചുവെന്ന് പലരും പറയുന്നത് ഞാനും കേട്ടിട്ടുണ്ട്. വിനയന്‍ പറഞ്ഞ ചിത്രങ്ങളില്‍ 'മിന്നാമിന്നിക്കൂട്ടം' ഞാന്‍ കണ്ടിട്ടില്ല. 'ബോഡി ഗാര്‍ഡ്' ബോക്സ് ഓഫീസ് പരീക്ഷയില്‍ തോറ്റു തോപ്പിയിടേണ്ട ചിത്രം തന്നെയാണ്. നല്ല സിനിമകള്‍ ഉണ്ടാക്കുക എന്ന ആപ്തവാക്യമുള്ള ആ സംഘടന ഏതാണാവോ?
ReplyDeleteദിബൂ, ചിത്രത്തിന്റെ അവസാനം ഗോവിന്ദന്‍കുട്ടിമാര്‍ കുമ്പസാരിക്കുന്നുവല്ലെ?
ലേഖാ വിജയ്, :)
മനോരാജ്, 'ആത്മകഥ' ഒഴികെ എല്ലാം തഥൈവ!
Anony, ചില ചില്ലറ സമയ പ്രശ്നങ്ങള്‍. എഴുതാം...
രഞ്ജിത്, :)
ജിജോ, 'പീപ്പ്ലി' ആദ്യ ദിവസം തന്നെ കണ്ടിരുന്നു. നല്ല നിലവാരമുള്ള ചിത്രം :)
ഇപ്പോളവിടെ ഓണത്തിന് വമ്പൻ ചിത്രങ്ങളൊന്നുമില്ലേ...?
ReplyDeleteഇപ്പോഴും പുതിയ മലയാള സിനിമ കാണുന്ന ആളുകള്‍ ഉണ്ടല്ലേ .......:(
ReplyDeletepavam blog vayanakkarkku vendi cinemakalkku thla vekkunna ee pavathinte aathmavinu nithya santhi nalkaname ennu muttippayi prarthichukollunnu
ReplyDeletepattinte palazhi is a gud one
ReplyDelete