കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ 'മണിച്ചിത്രത്താഴു'പോലെ മലയാളി നെഞ്ചിലേറ്റിയ മറ്റൊരു ചലച്ചിത്രമില്ല. 14 വര്‍ഷങ്ങള്‍ക്കുശേഷവും ആ ചലച്ചിത്രം ഉത്സവകാലങ്ങളിലെ ചാനല്‍ പ്രളയ കാഴ്ചയാവുന്നു.
സമീപകാലത്ത് വിവിധ ഭാഷകളില്‍ ഒരുപോലെ വന്‍വിജയങ്ങള്‍ കൈവരിച്ച മറ്റൊരു തിരക്കഥയും വേറെ കാണില്ല. മധുമുട്ടം, 1993-ല്‍ മലയാളത്തില്‍ അഴിച്ചുവിട്ട 'ബാധ' 2004-ല്‍ കന്നഡയില്‍ 'ആപ്‌തമിത്ര'യായും 2005-ല്‍ തമിഴകത്ത് 'ചന്ദ്രമുഖി'യായും പ്രേക്ഷകരെ ഞെട്ടിപ്പിക്കുകയും വിസ്മയിപ്പിക്കുകയും പൊട്ടിച്ചിരിപ്പിക്കുകയും ചെയ്തു. പക്ഷേ 'മധുമുട്ടം' എന്ന പേര് ഇക്കാലയളവില്‍ ഏറെയും പ്രത്യക്ഷപ്പെട്ടത് കോടതി വ്യവഹാരങ്ങളുടെ ഒറ്റകോളം വാര്‍ത്തയില്‍ മാത്രമായിരുന്നു.
പ്രിയദര്‍ശന്‍ പടച്ചുവിട്ട, പഴയ മലയാളം ഹിറ്റ് ചിത്രങ്ങളുടെ, ഹിന്ദി പ്രേതങ്ങളുടെ പട്ടിക ഒത്തിരി നീണ്ടതാണ്. ആ ചരിത്രം 1992-ല്‍ പുറത്തിറങ്ങിയ 'മുസ്ക്കുരാഹട്ടി'ല്‍ തുടങ്ങുന്നു. പക്ഷേ അതേ പ്രിയദര്‍ശന്‍ ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റുകള്‍ പുറത്തിറക്കി 'കുന്ദംകുളം'-കാരെപ്പോലും ഞെട്ടിച്ചു, പലപ്പോഴും. ആ പട്ടികയിലെ പുതിയ പേരാകുന്നു, 'ഭൂല്‍ ഭുലൈയ്യ'. നീണ്ടതല്ല ആ പട്ടിക എങ്കിലും അതിലെ 'വിരാസത്ത്'(1997) എന്ന ചിത്രത്തെപ്പറ്റി പരാമര്‍ശിക്കാതെ വയ്യ. സാബു സിറില്‍, രവി കെ ചന്ദ്രന്‍ തുടങ്ങിയ പ്രതിഭാധനരായ മലയാളികളുടെ ഉത്തരേന്ത്യന്‍ വിജയഗാഥയുടെ തുടക്കം അവിടെയാണ്.
'മണിച്ചിത്രത്താഴി'ന്റെ തിരക്കഥയില്‍ കാര്യമായ കൂട്ടിച്ചേര്‍ക്കലുകളോ മുറിച്ചുമാറ്റലുകളോ ഇല്ലാതെ തന്നെയാണ് 'ഭൂല്‍ ഭുലൈയ്യ' നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തെ ആകര്‍ഷകമാക്കുന്ന ഘടകം സാങ്കേതിക വിഭാഗത്തിന്റെ ഗംഭീരപ്രകടനമാണ്. കലാസംവിധായകന്‍ സാബു സിറില്‍, ഛായഗ്രാഹകന്‍ തിരു, ചിത്രസംയോജകര്‍ എന്‍ ഗോപാലകൃഷ്‌ണന്‍-അരുണ്‍ കുമാര്‍, ശബ്ദമിശ്രണം നിര്‍വഹിച്ച രാജകൃഷ്‌ണന്‍ (സംഗീതസംവിധായകന്‍ എം.ജി രാധാകൃഷ്‌ണന്റെ മകന്‍) തുടങ്ങിയവരുടെ സംഭാവനകള്‍ വരുംകാല ബോളിവുഡ് ആഘോഷരാത്രികളിലെ -അവാര്‍ഡ് നിശകളിലെ- ജാവേദ് ജാഫ്രിമാരുടെ പ്രഖ്യാപനങ്ങളില്‍ നിറയാന്‍ സാദ്‌ധ്യതയുണ്ട്.
അക്ഷയ് കുമാര്‍, പരേഷ് റാവല്‍, രാജ്‌പാല്‍ യാദവ്, അസ്‌റാണി തുടങ്ങിയ പ്രിയദര്‍ശന്റെ പ്രിയ അഭിനേതാക്കള്‍ ഈ ചിത്രത്തിലുമുണ്ട്. ആവ്‌നി, വിദ്യ ബാലന്റെ കരിയറിലെ ശ്രദ്‌ധ്യേയമായ പ്രകടനമാണ്.
അണിയറയിലും അരങ്ങിലും നിറയുന്ന മലയാളി സാന്നിദ്‌ധ്യമുണ്ട് പ്രിയദര്‍ശന്റെ ഈ ഹിന്ദി ചിത്രത്തിന്. കലാസംവിധാന-ചിത്രസംയോജന-ശബ്ദമിശ്രണ മേഖലകള്‍ കൂടാതെ ഗായകനിരയില്‍ എം.ജി ശ്രീകുമാറുണ്ട്, അഭിനേതാക്കളില്‍ വിനീതും, വിദ്യ ബാലനുമുണ്ട്.
ചിത്രത്തെ ഉത്തരേന്‍ഡ്യന്‍ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുന്നു എന്നറിയാന്‍ നമുക്കിനിയും കാത്തിരിക്കേണ്ടിവരും. ആഗോള വിപണിതന്നെ ലക്ഷ്യമിട്ടുള്ള 'ഭൂല്‍ ഭുലൈയ്യ'ക്കുശേഷം ഇനിയും 'മണിച്ചിത്രത്താഴി'ന് ഒരു പ്രാദേശിക ഭാഷാരൂപം ഉണ്ടാകാനുള്ള സാദ്‌ധ്യത തീരെ കുറവാണ്. മധുമുട്ടത്തിന് ഇനിയും കോടതി കയറേണ്ടിവരില്ല എന്ന് 'മണിച്ചിത്രത്താഴി'നെ സ്നേഹിക്കുന്ന മലയാളിക്ക് ആശ്വസിക്കാം...
This comment has been removed by a blog administrator.
ReplyDeleteMr. shaji, i dont think u have seen this f(bh)ool bhulaiya.if u compare this movie, then its..... i dont know what i say. if u dont compare and if u r from north, then u can sit and watch it. thats all. one thing i agree priyadarshan made his career secured and he is trying his level best for mallu presense,
ReplyDeleteanyway thanks for your blog.
Hi Shaji , dont compare this priyan film with our gr8 Mani chitra thazhu. u can notice the acting of akshay and our Mohanlal. especially in occasion of comedy. he try to imitate Lal, but Lal is lal always . and the total direction also i dont like . Manichitra tahzhu is evergreen hit.
ReplyDeleteIt is obvious and perfectly logical to compare Bhool Bhulayya with Manichitrathazhu, since the former is the remake of the latter. Well, both are different since they are made by different directors and are made for different audience. Of course, Malayalees will always like Manichitrathazhu than Bhool Bhulayya. Moreover, when there are remakes, there is a tendency to like the one which is seen first. Then again, its a thriller which nobody can completely enjoy when every scene and the heart of the story is already known. I am sure Priyadarshan would never expect Malayalees to appreciate Bhool Bhulayya even in his wildest dreams.
ReplyDeleteIt is absolutly childish to say that Akshay imitates Mohanlal when both of them have entirely different acting styles and talents.
If anybody wants to see actors imitating Mohanlal, have a look at the newcomers of Malayalam film industry and some actors of popular soaps in the evening, who regrettably cannot overcome the influence of his acting style over them. Don't post stupid comments about others.
I wouldn't have posted reply for a silly comment, but just couldn't stop myself from throwing some light on how flawed some judgements are and how blind they are to subtle things.
VL
x