Synopsis:
'ടു ഹരിഹര്‍ നഗര്‍' എന്ന ചിത്രം അവസാനിക്കുന്നത് ഓര്‍ക്കുന്നില്ലേ? മഹാദേവനും ഗോവിന്ദന്‍കുട്ടിയും അപ്പുകുട്ടനും പണ്ട് അവര്‍ക്ക് കിട്ടിയ വലിയ പണപ്പെട്ടി ജീവിതത്തില്‍ ഇനിയും രക്ഷപ്പെട്ടിട്ടില്ലാത്ത തോമസ്സുകുട്ടിക്ക് സമ്മാനമായി നല്‍കുന്നു.
തോമസ്സുകുട്ടി ആ പണം ഉപയോഗിച്ച് കോട്ടണ്‍ ഹില്ലില്‍ ഒരു വലിയ ബംഗ്ലാവ് സ്വന്തമാക്കുകയാണ്, ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന ഒരു റിസോര്‍ട്ടാക്കി ബംഗ്ലാവിനെ മാറ്റുകയാണ് ലക്ഷ്യം. തെണ്ടിതിരിഞ്ഞു നടക്കുന്ന കുറേ പ്രേതങ്ങളുടെ ശല്യമുള്ളതുകൊണ്ട് സ്ഥിരമായി ഒരു ഉടമസ്ഥന്‍ ഉണ്ടാകുവാനുള്ള ഭാഗ്യം ഈ ബംഗ്ലാവിനില്ല. ഇതാണ് ചിത്രത്തിന് ആദിമധ്യാന്തം പശ്ചാത്തലമാവുന്ന 'ഗോസ്റ്റ് ഹൗസ്'.
തോമസ്സുകുട്ടിയുടെ ക്ഷണമനുസരിച്ച്, ബംഗ്ലാവിന്‍റെ വശപ്പെശകിനെ കുറിച്ച് ഒരു നിശ്ചയവുമില്ലാതെ ഒരാഴ്ച താമസിക്കുവാനെത്തുകയാണ് മറ്റു മൂവരും.
'ടു ഹരിഹര്‍ നഗര്‍' എന്ന ചിത്രം അവസാനിക്കുന്നത് ഓര്‍ക്കുന്നില്ലേ? മഹാദേവനും ഗോവിന്ദന്‍കുട്ടിയും അപ്പുകുട്ടനും പണ്ട് അവര്‍ക്ക് കിട്ടിയ വലിയ പണപ്പെട്ടി ജീവിതത്തില്‍ ഇനിയും രക്ഷപ്പെട്ടിട്ടില്ലാത്ത തോമസ്സുകുട്ടിക്ക് സമ്മാനമായി നല്‍കുന്നു.
തോമസ്സുകുട്ടി ആ പണം ഉപയോഗിച്ച് കോട്ടണ്‍ ഹില്ലില്‍ ഒരു വലിയ ബംഗ്ലാവ് സ്വന്തമാക്കുകയാണ്, ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന ഒരു റിസോര്‍ട്ടാക്കി ബംഗ്ലാവിനെ മാറ്റുകയാണ് ലക്ഷ്യം. തെണ്ടിതിരിഞ്ഞു നടക്കുന്ന കുറേ പ്രേതങ്ങളുടെ ശല്യമുള്ളതുകൊണ്ട് സ്ഥിരമായി ഒരു ഉടമസ്ഥന്‍ ഉണ്ടാകുവാനുള്ള ഭാഗ്യം ഈ ബംഗ്ലാവിനില്ല. ഇതാണ് ചിത്രത്തിന് ആദിമധ്യാന്തം പശ്ചാത്തലമാവുന്ന 'ഗോസ്റ്റ് ഹൗസ്'.
തോമസ്സുകുട്ടിയുടെ ക്ഷണമനുസരിച്ച്, ബംഗ്ലാവിന്‍റെ വശപ്പെശകിനെ കുറിച്ച് ഒരു നിശ്ചയവുമില്ലാതെ ഒരാഴ്ച താമസിക്കുവാനെത്തുകയാണ് മറ്റു മൂവരും.
മഹാദേവനും ഗോവിന്ദന്‍കുട്ടിയും അപ്പുകുട്ടനും തോമസ്സുകുട്ടിയും ഉണ്ട് എന്നല്ലാതെ ഈ പുതിയ അധ്യായത്തിന് 'ഹരിഹര്‍ നഗറു'മായി ബന്ധമൊന്നുമില്ല. ഹരിഹര്‍നഗറില്‍ തല്ലുകൊള്ളുകയും രണ്ടാം ഭാഗത്തില്‍ പോലീസാവുകയും ചെയ്ത അപ്പാഹാജ ഇക്കുറി ഒരു ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
ആത്യന്തികമായി ഒരു അധോലക കഥയായിരുന്നു 'ഇന്‍ ഹരിഹര്‍ നഗര്‍'. പക്ഷേ, അത് പറഞ്ഞത് നാല് ചെറുപ്പക്കാരിലൂടെയായിരുന്നു. അവരുടെ വിഡ്ഢിത്തരങ്ങളിലൂടെയായിരുന്നു. അവയെല്ലാം ഏച്ചുകെട്ടലുകളില്ലാതെ സത്യസന്ധമായിരുന്നു. മായമില്ലാത്ത ആ കഥാപാത്രങ്ങളായിരുന്നു ആ ചിത്രത്തിന്റെ ശക്തിയെങ്കില്‍ , തുടര്‍ ഭാഗങ്ങളില്‍ കഥാപാത്ര നിര്‍മ്മിതികളില്‍ കാര്യമായ പാളിച്ചയുണ്ടെന്ന്‍ പറയേണ്ടിവരും. അപ്പുക്കുട്ടന്‍ എന്ന ജഗദീഷ് കഥാപാത്രത്തെ നോക്കുക. അപ്പുക്കുട്ടന്‍ പണ്ടും മണ്ടത്തരങ്ങള്‍ കാണിച്ചിരുന്നു. ഇന്ന്‍ അപ്പുക്കുട്ടന്‍ ഒരു ദന്തഡോക്ടറാണ്. പക്ഷേ, പുതിയ രണ്ടു ചിത്രങ്ങളിലും ഈ കഥാപാത്രത്തിന്‍റെ ചെയ്തികള്‍ കണ്ടാല്‍ യഥാര്‍ത്ഥ മണ്ടന്മാര്‍ പോലും മൂക്കത്ത് വിരല്‍വെച്ച് പോകും. ഇത്രയും മണ്ടനായ ഒരാള്‍ ഡോക്ടറാവുക പോയിട്ട് പത്താം ക്ലാസ്സ് പരീക്ഷ ജയിക്കുക തന്നെ അസാധ്യം! വലിയ പരുക്കുകള്‍ ഇല്ലാത്ത നിര്‍മ്മിതി ഒരു പക്ഷേ ഗോവിന്ദന്‍കുട്ടിയെന്ന സിദ്ദിഖ് കഥാപാത്രത്തിന്‍റെ മാത്രമാകും.
രൂപത്തിലും ഭാവത്തിലും നെടുമുടി വേണു ചിത്രത്തില്‍ നന്നായിട്ടുണ്ട്. ചില ചാനല്‍ പരിപാടികളിലെപ്പോലെ ജഗദീഷ് ഈ ചിത്രത്തിലും 'ഓവറാ'കുന്നുണ്ട്. ചിത്രത്തിലെ അപ്രതീക്ഷിതമായ രൂപാന്തരവും, പ്രകടനവും രാധികയുടേതായിരിക്കും (ക്ലാസ്സ്‌മേറ്റ്സ്).
വഷളന്‍ തമാശകള്‍ പൊതുവില്‍ സിദ്ദിഖ്-ലാല്‍ ചിത്രങ്ങളില്‍ ഇല്ലായിരുന്നു. ഇക്കുറി ഈ ലാല്‍ ചിത്രത്തില്‍ ഇത്തരം തമാശകള്‍ക്ക്(??) മാത്രമായി ഹരിശ്രീ അശോകന്‍റെ ഒരു അനാവശ്യ ഡിപ്പാര്‍ട്ട്മെന്റ് തന്നെയുണ്ട്. 'വീക്ഷണ കോണകം' 'ആത്മ ഗതാഗതം' തുടങ്ങി നാറ്റമുള്ള ഇനങ്ങള്‍ വരെ പറയുകയും കാണിക്കുകയും ചെയ്യുന്ന ഒരു ഡിപ്പാര്‍ട്ട്മെന്റ്.
ലാലിലെ സംവിധായകന്‍ മിനുക്കിയെടുത്ത കറുപ്പിലും വെളുപ്പിലും ചിത്രീകരിച്ച മനോഹരമായ ആമുഖ ദൃശൃമുണ്ട്. സമാനമായ മികവ് ചിത്രത്തിലെ സ്വപ്നരംഗത്തിലുമുണ്ട്. ഛായാഗ്രാഹകനായ വേണുവിന്‍റെ മികവും ഈ ദൃശൃങ്ങളില്‍ പ്രകടമാണ്. എഴുത്തുകാരനായ ലാല്‍ , ചിത്രം ക്ലൈമാക്സിനു പാകമാകുമ്പോള്‍ 'ടു ഹരിഹര്‍ നഗറി'നെ വിജയിപ്പിച്ച അതേ ഫോര്‍മുല അവതരിപ്പിക്കുന്നുണ്ട്. ലോജിക്കുകള്‍ മാറ്റിനിര്‍ത്തി ചലച്ചിത്രത്തിന്റെ ഭൂരിപക്ഷ പ്രേക്ഷകന്‍ കയ്യടിക്കുന്ന ഫോര്‍മുല.
മലയാള ചലച്ചിത്രത്തിലെ ചിത്രസംയോജനം വ്യവസ്ഥാപിത രീതികളോട് കലഹിക്കുന്നത് ജയരാജിന്‍റെ 'ഫോര്‍ ദ പീപ്പിളി'ലാണ്. ആന്‍റണിയായിരുന്നു ചിത്രസംയോജകന്‍. 'മുല്ലവള്ളിയും തേന്മാവും' തുടങ്ങിയ ചിത്രങ്ങളിലെ ആന്‍റണിയുടെ ചിത്രസംയോജനം പരാമര്‍ശിക്കപ്പെടേണ്ടതുമാണ്. ആന്‍റണിയുടെ ചില രീതികള്‍ പിന്‍തുടര്‍ന്നാണ് 'ഡോണ്‍ മാക്സിയന്‍' യുഗം ആരംഭിക്കുന്നത്. എഡിറ്റിംഗ് സൊഫ്റ്റ്‌വെയറുകളില്‍ ഒരു പണിയുമില്ലാതെ കോട്ടുവാ ഇട്ടോണ്ടിരുന്ന ട്രാന്‍സിഷന്‍ FX തങ്ങളുടെ ജീവിത ലക്ഷ്യം തന്നെ തിരിച്ചറിഞ്ഞത് അതിന് ശേഷമാണ്. എന്തിന് പറയുന്നു, കണ്ണില്‍ പൊട്ടാറായി നില്‍ക്കുന്ന, ഞരമ്പ് വല്ലതും ഉണ്ടേല്‍ പൊട്ടും, പണിയാകും എന്ന അവസ്ഥയിലാണ് ഓരോ ചിത്രവും നമ്മളിന്ന്‍ കണ്ടുതീര്‍ക്കുന്നത്. പറഞ്ഞു വന്നത് 'ഗോസ്റ്റ് ഹൗസി'ലെ ചിത്രസംയോജനത്തെക്കുറിച്ചാണ്, പിന്നെ സാജനെയും കുറിച്ച്.
ചിത്രത്തിന്, ചിത്രത്തിലെ സന്ദര്‍ഭങ്ങള്‍ക്ക് അനുയോജ്യമെങ്കില്‍ ഗാനരംഗങ്ങളാവാം. പക്ഷേ, ചാനലുകളിലെ ഹായ്-ഹൂയ് പരിപാടികള്‍ക്ക് വേണ്ടിമാത്രമായി ഉണ്ടാക്കുന്നതാണോ ഇവയൊക്കെ എന്ന് തോന്നും ഇപ്പോഴത്തെ ചില ഗാനരംഗങ്ങള്‍ കണ്ടാല്‍. 'ഗോസ്റ്റ് ഹൗസി'ലെ സ്ഥിതിയും വ്യത്യസ്തമല്ല. ബിച്ചു തിരുമല-മുത്തു വിജയ്-അലക്സ് പോള്‍ സംഘത്തിന്‍റെ ഗാനമേളക്ക് ആദ്യം നാല്‍വര്‍ , സംഘം ചേര്‍ന്ന്‍ 'സ്റ്റെപ്സ്' വെക്കുന്നുണ്ട്. പിന്നെ ലക്ഷ്മി റായ് വന്ന്‍ സംഘംചേര്‍ന്ന് 'സ്റ്റെപ്സ്' വെക്കുന്നുണ്ട്. അതിനുശേഷം നാല്‍വര്‍സംഘത്തിന്‍റെ ഭാര്യാസ് വന്ന്‍ 'സ്റ്റെപ്സ്' വെക്കുന്നുണ്ട്. ഏതായാലും പഴയ പാട്ടെടുത്ത് ഇടിച്ചിടിച്ച് ഇഞ്ച പരുവമാക്കിയില്ല, ഭാഗ്യം.
ഈയിടെയായി ചോന്ന വരയില്ലാതെയും ടൈറ്റില്‍ കാണുവാന്‍ കഴിയുന്നുണ്ട്. ചിത്രത്തിലെ സുദീര്‍ഘമായ ടൈറ്റില്‍ ആനിമേഷന്‍ നന്നായി അനുഭവപ്പെട്ടു. എങ്കിലും ഇത്രയും സമയം വേണ്ടിയിരുന്നില്ല എന്ന്‍ തോന്നുന്നു.
തീയേറ്ററില്‍ അഴിഞ്ഞാടുക എന്നതാണ് കാഴ്ചയില്‍ പുതുതലമുറയുടെ സംസ്കാരം. നൃത്തം ചെയ്യും(?), ഫോണ്‍ വിളിക്കും, പുതിയ പുതിയ തമാശകള്‍ പറയും, തുപ്പി നിറക്കും ഇടക്ക് ചിത്രവും കാണും. സ്കൂള്‍ തലം മുതലേ ചലച്ചിത്രം ഇപ്പോള്‍ ഒരു പഠനവിഷയമാണ് എന്നാണ് അറിയുന്നത്. എന്താണാവോ ഇവരെയൊക്കെ പഠിപ്പിക്കുന്നത്?
ടിക്കറ്റ് എടുക്കുന്നതിന് SMS, Online തുടങ്ങി വിവിധങ്ങളായ സംവിധാനങ്ങളുണ്ടിന്ന്‍. ഇവിടെയും പത്രത്തിലും പിന്നെ തീയേറ്ററിന് മുന്‍പിലും പ്രദര്‍ശനസമയം രേഖപ്പെടുത്തിയാലും ആള്‍ക്കൂട്ടം കണ്ടാല്‍ 10-15 മിനിറ്റ് മുന്‍പേ പടം തുടങ്ങണം ഓപ്പറേറ്റര്‍ക്ക്. ഇതൊന്നും അറിയാതെ കൃത്യസമയത്ത് തീയേറ്ററില്‍ എത്തുന്ന പ്രേക്ഷകനോ അത്രയും നേരത്തെ ചിത്രം നഷ്ടം. ഇരുട്ടില്‍ തപ്പിതടഞ്ഞെത്തുന്ന പ്രേക്ഷകനോ മറ്റുള്ളവര്‍ക്ക് തലവേദനയും. എത്ര ശ്രമിച്ചാലും അഞ്ചില്‍ കൂടുതല്‍ വെടി പൊട്ടിക്കുവാന്‍ ബുദ്ധിമുട്ടാണ്, എന്നാ പിന്നെ സമയത്തിന് പൊട്ടിച്ചാ പോരേ എന്‍റെ ഓപ്പറേറ്ററേ...
വാണിജ്യവിജയങ്ങള്‍ എളുപ്പത്തില്‍ സൃഷ്ടിക്കുവാന്‍ കഴിയുന്ന വഴിയാണ് പഴയ വിജയ ചിത്രങ്ങളുടെ തുടര്‍ച്ചകളെന്ന്‍ പണ്ടേ തെളിയിക്കപ്പെട്ടതാണെന്ന്‍ കരുതി ഇത് ഒരു ശീലമാക്കരുത്.... അണ്ണാ, ഒരു നാലാം ഭാഗം കൂടി ഉണ്ടാക്കി ഞങ്ങളെ വെറുപ്പിക്കരുത്.
ആകെത്തുക: കുറഞ്ഞപക്ഷം ഇതൊരു 'താന്തോന്നി'ത്തരമല്ല. നാല്‍വര്‍സംഘത്തോട് മലയാളിക്കുള്ള ഇഷ്ടം ഒരിക്കല്‍ക്കൂടി ഒരു വാണിജ്യവിജയമായേക്കും.
koothara lalinte padangalil koothara comedy allaathey enthu pratheekshikkaan. ee pannan malayala cinemayile comedy verum low grade aakkiyavaril pradhaani aanu. kazhinja partinu ariyathey thala vachu. enthaayalum ee padathinilla.
ReplyDeleteഇത്തിരി മെനക്കെട്ട് ചെയ്ത ടൈറ്റില്‍.(ഷാജിയുടെ ചുവന്ന വര ഡയലോഗ് നന്നായി),ബ്ലാക്ക് ആന്‍ഡ് വൈറ്റ് തുടക്കം,സ്വപ്നരംഗം,നെടുമുടിയുടെ പെര്‍ഫോര്‍മന്‍സ്,അദ്ദേഹത്തിണ്ടെ മേക് അപ്പ്,ഷാജി ഹൈ ലൈറ്റ് ചെയ്ത കാര്യങ്ങളൊക്കെ തന്നെ ഇതില്‍ എടുത്തു പറയാനൊള്ളൂ.
ReplyDeleteഇടവേള കഴിഞ്ഞപ്പോള്‍ തന്നെ climaax ഇങ്ങനെ ഒക്കെ തന്നെയേ ആവൂ എന്നും തോന്നിയിരുന്നു.
ഒറ്റ വാക്കില്‍ ഇതൊരു പേടിപ്പെടുതാത്ത പ്രേത -ചിരിപ്പിക്കാത്ത ചിരി- സിനിമ.
ബംഗ്ലൂരില്‍ ഇത് ഇന്നലെ പ്രിവ്യു ഷോ ആയിരുന്നു,ചിത്രം ഇന്ന് റിലീസും -എന്ടാനവോ വ്യത്യാസം ആര്‍ക്കറിയാം.
:-)
ReplyDeleteഒടുവിലെ ക്ലൈമാക്സ് മൊബൈല്‍ ഭാഷണമാവാതെ, തിരിച്ചൊരു പണി കൊടുക്കുന്ന മട്ടിലോ മറ്റോ ആയിരുന്നെങ്കില്‍ ഇതിലും നന്നായേനേന്നു തോന്നുന്നു.
> ചിത്രസന്നിവേശം സഹിക്കാം, ഒന്നുമില്ലേലും ഇതൊരു ‘പ്രേത’ സിനിമയല്ലേ! പക്ഷെ, ഒരു കാര്യവുമില്ലാതെ നടക്കുന്നതിനും ഓടുന്നതിനും സിഗരറ്റ് വലിക്കുന്നതിനുമൊക്കെ ഇഫക്ടിടുന്നതോ? :-!
--
കുഴപ്പമില്ലാതെ ഓടിയേക്കും അല്ലേ?
ReplyDeleteസിദ്ദിഖ് ലാല്‍ സഖ്യം പിരിഞ്ഞതോടെ രണ്ടു പേരുടെയും ഗ്യാസ് തീറ്‍ന്നു ലാല്‍ പക്ഷെ കോമേറ്‍സ്യല്‍ വിജയം തുടറ്‍ച്ചയായി പിടിക്കുന്നു സിധിക്കിണ്റ്റെ അഭിമുഖം വനിതയില്‍ വായിച്ചപ്പോള്‍ മനസ്സിലായി ആള്‍ ഒരു സീദ സാദ ആണു ഇവറ്‍ രണ്ടും കൂടി ഒരുമിക്കുമ്പോള്‍ (അവരുടെ പഴയ ദാരിദ്ര്യ പൂറ്‍ണ്ണമായ ജീവിതത്തിണ്റ്റെ ബാക് ഗ്റാുണ്ടില്‍ ) കോമഡികള്‍ പിറന്നു ഇപ്പോള്‍ എന്തൊക്കെയോ രണ്ടു പേരും പടാച്ചു വിടുന്നു ഒന്നു ചിരിക്കണം മലയാളിക്കു അതിനാല്‍ ഇതു നൂറു ഓടും മെഗ സ്റ്റാറുകള്‍ മടുപ്പിക്കുമെന്നു തന്നെ തോന്നുന്നു പ്റമാണിയും ജനകനും ആവ്റേജു ആണെങ്കില്‍ (ആവനെ വഴിയുള്ളൂ) ഈ പടം ഓടും താന്തോന്നി ലേലം ഉസ്താദ് റീമിക്സ് ആണെന്നു കേട്ടു മോഹ്നല്‍ ലാലിനെ അനുകരിക്കുകയാണ്‍ ഉ പ്റ്‍ധ്വീരാജെന്നും പുതിയ സ്ക്റിപ്റ്റ് റൈറ്റേറ്‍സിനെ കൊണ്ടു വരാനും പരിശീലിപ്പിക്കാനും ശ്രമിക്കണാം ഫെഫ്കയും അമ്മയും അല്ലേല്‍ ഈ കൂതറാ പ്ടങ്ങള്‍ കാരണം മലയാള സിനിമ നശിക്കും
ReplyDeleteവിന്‍സെ, നല്ല നിലവാരമുള്ള ചിരിയെഴുത്തുകാരന്‍ തന്നെയായിരുന്നു ലാല്‍. ശ്രദ്ധിക്കുക past tense. പഴയ മൂ൪ച്ചയൊന്നും ഇപ്പോഴില്ല എന്നേയുള്ളൂ. അതുകൊണ്ട് ഒന്ന്‍ ക്ഷമി...
ReplyDeleteCloth Merchant, ചിത്രത്തെ കുറിച്ചുള്ള സംഗ്രഹം കൊള്ളാം. തലേ ദിവസമോ അതിനു മുന്‍പോ വെറുതെ കിട്ടുന്നത് പ്രിവ്യൂ, പണം മുടക്കി കിട്ടുന്നത് റിലീസ്. അത്രയേ അത്ര തന്നെയെ ഉള്ളൂ വ്യത്യാസം. :)
ഹരീ, ഒരു മൊബൈല്‍ വിളിയില്‍ എല്ലാം തീര്‍ന്നത് കൊണ്ട് ഒരു റീല്‍ എങ്കിലും കുറഞ്ഞില്ലേ അതൊരു ചില്ലറ കാര്യമാണോ, അല്ല, ചില്ലറ കാര്യമാണോ..? :)
ശ്രീ, പടം വിജയിക്കുവാന്‍ തന്നെയാണ്, സാധ്യത.
അരൂഷിയുടെ ലോകം, 'താന്തോന്നി'യെപ്പറ്റി മാത്രം മിണ്ടരുത്. എന്റെ തലവേദന ഇപ്പഴും മാറിയിട്ടില്ല. പിന്നെ, വരുമെന്നെ നല്ല ചിത്രങ്ങള്‍, പ്രതിഭകളും...
തന്തോന്നി കാരണം ഒരു ഉഗ്രന്‍ ഉധരണി കിട്ടി " താന്തോന്നികളും പോക്കിരി രാജകളും വഴുന്ന ഒരു ചട്ടമ്പി നാടായി മാറി കേരളം " എന്നു ഉമ്മന്‍ ചാണ്ടി ഹാ കൊടു കൈ
ReplyDeleteപ്റ്‍ഥ്വീരാജ് എന്തൊരു വീമ്പിളക്കം ആയിരുന്നു അപ്പം പവനാഴി ശവമായി അല്ലേ, ഭാഗ്യം അമ്പത് രൂപ ലാഭിച്ചു
പറഞ്ഞത് ഉമ്മന്‍ ചാണ്ടി എന്ന പ്രമാണിയും:) .പോരെ പൂരം?
ReplyDeleteനിരീക്ഷണം ഒന്നിനൊന്നു മെച്ചമാണ് കേട്ടോ ഷാജി. congrats. ഹരിശ്രീ അശോകന് ഒരു departmental ട്രാന്‍സ്ഫര്‍ നു പണ്ടേ സമയമായിട്ടുണ്ട്. ഏതായാലും വകുപ്പില്‍ മറ്റു രസികരാജാക്കന്മാരെ ചേര്‍ത്ത് ബോറടിപ്പിചില്ലല്ലോ എന്ന് ആശ്വസിക്കാം. എഡിറ്റിംഗ് നെ കുറിച്ച് എഴുതിയത് രസ്സയിട്ടുണ്ട്. മുല്ലവള്ളി ഇഴ ചേര്‍ക്കുമ്പോള്‍ ആന്റണിയുടെ കാല്‍ക്കല്‍ നമസ്കരിച്ചല്ലേ ലാല്‍ ഹൌസിലെ സാജന്‍ കോട്ട് എടുത്തിട്ടത്. ഗുരുത്വം ഉള്ള പയ്യനാ.
ReplyDeleteഇന്നത്തെ സിനിമകളില്‍ ഉള്ള കോമഡി ഒരു 30 ശതമാനം ഒഴികെ മറ്റുള്ളവ സത്യത്തില്‍
ReplyDeleteനമ്മെ കൊല്ലും. ഏതു സിനിമയും രണ്ടാം ഭാഗം തന്നെ ചിലപ്പോള്‍ അരോചകം ആവും. ഷാജി പറഞ്ഞതുപോലെ അടുത്ത ഭാഗം ഇറങ്ങതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.
രാജ്
അരൂഷിയുടെ ലോകം, :) ഇനിയും എത്രയോ ലാഭിക്കുവാനിരിക്കുന്നു.
ReplyDeleteCloth Merchant, :)
Dreamy Doodle, മാഷേ, നല്ല വര്‍ത്തമാനത്തിന് നന്ദി.
Raj, കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് ഒരു കൂട്ട പ്രാര്‍ത്ഥനയ്ക്കുള്ള ആള്‍ക്കാരുണ്ടല്ലോ :)
കുറിക്കു കൊള്ളുന്ന നിരീക്ഷണങ്ങൾ ഷാജി.കഥാപരിസരങ്ങളല്ലാതെ മറ്റുള്ള കോണുകളിൽ നിന്നും സിനിമയെ നിരീക്ഷിക്കുന്നതിന്റെ വ്യത്യാസം വായിക്കുന്നവരേയും ഒരു പരിധിവരെ എഡ്യൂക്കേറ്റ് ചെയ്യുന്നുണ്ട്.
ReplyDeleteഞാനിപ്പോഴാ വായിച്ചത്.ആ കൂട്ടപ്രാര്‍ഥനയില്‍ ഞാനും പങ്കുചേരുന്നു :)
ReplyDeleteKiranz, നന്ദി.
ReplyDeleteലേഖാവിജയ്, :)
കണ്ടിറങ്ങിയപ്പോള്‍ത്തന്നെ മറന്നു..കാശ് പോയത് നമ്മുടെ..വ്യാജ സിഡി കൂട്ടുകാരുടെ കൂടെക്കാണാന്‍ നിര്‍ബന്ധിക്കുന്നു ഇത്തരം സിനിമകള്‍..!!
ReplyDeleteഎഴുത്ത് തുടരുക..ആശംസകള്‍..!!