'പ്രദര്‍ശനാനുമതി നിഷേധിക്കപ്പെടുക'. ചലച്ചിത്രങ്ങള്‍ക്ക്, പ്രത്യേകിച്ചും കച്ചവട ലക്ഷ്യങ്ങള്‍ കൂടിയുള്ള ചലച്ചിത്രങ്ങള്‍ക്ക്, ഇന്ത്യയില്‍ ഒരുപക്ഷേ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്നതാണ്. എഴുത്തുകാരനായും സംവിധായകനായും, നിരൂപക പ്രശംസയും സാമ്പത്തിക വിജയങ്ങളും, സമീപകാല ഹിന്ദി ചലച്ചിത്രവേദിയില്‍ ഒരുപോലെ കൈമുതലായ അനുരാഗ് കാശ്യപിന്‍റെ ആദ്യ സംവിധാന സംരംഭം, 2002-ല്‍ പൂര്‍ത്തിയാക്കിയ 'പാഞ്ച്', ഇന്ത്യയില്‍ പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട അല്ലെങ്കില്‍ നിരോധിക്കപ്പെട്ട ചിത്രമാണ്.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ ചിത്രത്തിനെ കുറിച്ച് ഞാന്‍ അറിയുന്നത്. സമകാലീന ഇന്ത്യന്‍ ചലച്ചിത്രത്തെ കുറിച്ചുള്ള ഒരു പ്രഭാഷണത്തില്‍ രഞ്ജിനി മജുംദാര്‍ , സത്യാ, കമ്പനി മുതലായ ചിത്രങ്ങള്‍ക്കൊപ്പം 'പാഞ്ച്' എന്നൊരു ചിത്രവും പരാമര്‍ശ്ശിക്കുകയുണ്ടായി. ചിത്രത്തിന്‍റെ ചില ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. മിസ്റ്ററി, ത്രില്ലര്‍ ഗണത്തിലുള്‍പ്പെടുന്ന ചിത്രങ്ങളോട് പൊതുവില്‍ ഒരു ആഭിമുഖ്യം ഉള്ളതുകൊണ്ട് ചിത്രത്തിനുവേണ്ടി അന്നു മുതലേ അന്വേഷണം തുടങ്ങുകയും ചെയ്തു. നിരോധിക്കപ്പെട്ട ഒരു ചിത്രം കണ്ടെത്താനുള്ള വഴികളൊന്നും മുന്നില്‍ തെളിഞ്ഞില്ല, ഇക്കഴിഞ്ഞ ഡിസംബര്‍ വരെ.
സംവിധായകന്‍ അനുരാഗ് കാശ്യപിന്‍റെ 'ദേവ് ഡി' ഇക്കഴിഞ്ഞ തിരുവനന്തപുരം അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തില്‍ സമകാലീന ഇന്ത്യന്‍ ചലച്ചിത്ര വിഭാഗത്തിലുള്‍പ്പെടുത്തി പ്രദര്‍ശിപ്പിച്ചിരുന്നു. അനുരാഗ് കാശ്യപ് ചലച്ചിത്രോത്സവത്തില്‍ സംബന്ധിക്കുകയും ചെയ്തിരുന്നു. ചലച്ചിത്ര അക്കാദമി ഒരുക്കിയ അനുരാഗ് കാശ്യപുമായുള്ള ഒരു മുഖാമുഖത്തിന് ശേഷം വീണുകിട്ടിയ ഒരു സന്ദര്‍ഭത്തിലാണ് 'പാഞ്ച്' ലഭിക്കുവാനുള്ള സാധ്യതകള്‍ അന്വേഷിക്കുന്നത്. 'PirateBay.com' എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള ഉത്തരം. :)
പത്തോ പതിനഞ്ചോ ഫ്രെയിംസ് പെര്‍ സെക്കന്റിന്‍റെ ചടുലതയില്‍ ഇരുണ്ട, തിളച്ചു നില്‍ക്കുന്ന ഒരു നഗരവീഥിയില്‍ നിന്നാണ് ചിത്രമാരംഭിക്കുന്നത്. ഓടിയും ഞെട്ടി തിരിഞ്ഞും ഒളിച്ചും നോക്കുന്ന ക്യാമറാക്കണ്ണുകള്‍. കാണുവാനിരിക്കുന്ന ഇരുണ്ട ജീവിത മുഖങ്ങളുടെ, കാമനകളുടെ, അപ്രതീക്ഷിതമായ ജീവിത വ്യതിയാനങ്ങളുടെ പകര്‍പ്പുപോലെ...
Synopsis:
കഴിവും അനുഭവപരിചയവും ഉണ്ടായിട്ടും ശ്രദ്ധേയരാകാത്ത, സംഗീതത്തില്‍ ഒരു ഭാവി സ്വപ്നം കാണുന്ന, 'ഡ്രോപ്പ്-ഔട്ട്സ്' ലൂക്ക്, മുര്‍ഗി, ജോയ്, പോണ്ടി, ഷ്യൂളി എന്നീ അഞ്ച് പേരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. പ്രവചനാതീതമായി പ്രതികരിക്കുന്ന ലൂക്കിന്റെ നേതൃത്വത്തില്‍ ഹോട്ടലുകളിലും നിശാക്ലബ്ബുകളിലും തുച്ഛമായ തുകയ്ക്ക് ഈ സംഘം പാടുന്നു. ലഭിക്കുന്ന പണം ഭൂരിഭാഗവും ചിലവഴിക്കുന്നത് മദ്യത്തിനും ആത്മാവിനെ മയക്കുന്ന മരുന്നുകള്‍ക്കുമാണ്. ഈ 'പാഞ്ചിനും' അടുത്ത ബന്ധുക്കളോ പറയത്തക്ക സുഹൃത്തുക്കളോ ഇല്ല. നിഖില്‍ എന്ന ഒരേയൊരു സുഹൃത്തിന്റെ ഒഴിഞ്ഞുകിടക്കുന്ന ഒരു ഗാരേജില്‍ ഇവര്‍ ജീവിതവും പരിശീലനങ്ങളും തള്ളിനീക്കി.
പണം കണ്ടെത്തുവാനായി നിഖിലിന്റെ അനുമതിയോടെ, പണക്കാരനായ നിഖിലിന്റെ പിതാവിനെ, മകനെ തട്ടിക്കൊണ്ടുപോയി എന്ന്‍ ധരിപ്പിക്കുന്നു. മോചിപ്പിക്കുവാനായി ലഭിക്കുന്ന പണം, നിഖില്‍ അടക്കമുള്ളവര്‍ പങ്കുവെച്ചെടുക്കുന്നു എന്നാണ് ധാരണ.
അന്നേദിവസം രാത്രിയില്‍ ഒരു വഴക്കിനിടയില്‍ ലുക്ക്, നിഖിലിനെ സുഹൃത്തുക്കള്‍ മുന്നില്‍വെച്ച് ക്രൂരമായി കൊലപ്പെടുത്തുന്നു. പണത്തിനായുള്ള ആവശ്യവും സംഭവിച്ചുപോയ ഒരു കൊലപാതകം മൂടിവെയ്ക്കുവാനുള്ള വ്യഗ്രതയും ആ സുഹൃത്ത് സംഘത്തിനെ കൂടുതല്‍ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നു...
കഴിവും അനുഭവപരിചയവും ഉണ്ടായിട്ടും ശ്രദ്ധേയരാകാത്ത, സംഗീതത്തില്‍ ഒരു ഭാവി സ്വപ്നം കാണുന്ന, 'ഡ്രോപ്പ്-ഔട്ട്സ്' ലൂക്ക്, മുര്‍ഗി, ജോയ്, പോണ്ടി, ഷ്യൂളി എന്നീ അഞ്ച് പേരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. പ്രവചനാതീതമായി പ്രതികരിക്കുന്ന ലൂക്കിന്റെ നേതൃത്വത്തില്‍ ഹോട്ടലുകളിലും നിശാക്ലബ്ബുകളിലും തുച്ഛമായ തുകയ്ക്ക് ഈ സംഘം പാടുന്നു. ലഭിക്കുന്ന പണം ഭൂരിഭാഗവും ചിലവഴിക്കുന്നത് മദ്യത്തിനും ആത്മാവിനെ മയക്കുന്ന മരുന്നുകള്‍ക്കുമാണ്. ഈ 'പാഞ്ചിനും' അടുത്ത ബന്ധുക്കളോ പറയത്തക്ക സുഹൃത്തുക്കളോ ഇല്ല. നിഖില്‍ എന്ന ഒരേയൊരു സുഹൃത്തിന്റെ ഒഴിഞ്ഞുകിടക്കുന്ന ഒരു ഗാരേജില്‍ ഇവര്‍ ജീവിതവും പരിശീലനങ്ങളും തള്ളിനീക്കി.
പണം കണ്ടെത്തുവാനായി നിഖിലിന്റെ അനുമതിയോടെ, പണക്കാരനായ നിഖിലിന്റെ പിതാവിനെ, മകനെ തട്ടിക്കൊണ്ടുപോയി എന്ന്‍ ധരിപ്പിക്കുന്നു. മോചിപ്പിക്കുവാനായി ലഭിക്കുന്ന പണം, നിഖില്‍ അടക്കമുള്ളവര്‍ പങ്കുവെച്ചെടുക്കുന്നു എന്നാണ് ധാരണ.
അന്നേദിവസം രാത്രിയില്‍ ഒരു വഴക്കിനിടയില്‍ ലുക്ക്, നിഖിലിനെ സുഹൃത്തുക്കള്‍ മുന്നില്‍വെച്ച് ക്രൂരമായി കൊലപ്പെടുത്തുന്നു. പണത്തിനായുള്ള ആവശ്യവും സംഭവിച്ചുപോയ ഒരു കൊലപാതകം മൂടിവെയ്ക്കുവാനുള്ള വ്യഗ്രതയും ആ സുഹൃത്ത് സംഘത്തിനെ കൂടുതല്‍ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നു...
അസാധാരണമായ ഒരു ആശയമൊന്നുമല്ല ചിത്രത്തിന്‍റെത്. ഭംഗിയായി എഴുതിയ ഒരു തിരക്കഥയില്‍ അഭിനേതാക്കളുടെ വളര്‍ച്ച. കഥയിലെ ചില അപ്രതീക്ഷിതമായ പരിണാമങ്ങള്‍. സന്ദര്‍ഭത്തിനനുസരിച്ച പശ്ചാത്തല സംഗീതത്തിന്‍റെ ഉപയോഗം. പ്രമേയത്തോടിണങ്ങുന്ന സംവിധാന മികവ്. ചുരുക്കത്തില്‍ പ്രേക്ഷകന്‍റെ ഹൃദയതാളം തെറ്റിക്കുന്ന ഒരു ചിത്രം.
1976-77 കാലഘട്ടത്തില്‍ കുപ്രസിദ്ധമായ ജോഷി-അഭയങ്കര്‍ കൊലപാതക പരമ്പരയാണ് ചിത്രത്തിന് ആധാരമായത് എന്ന്‍ കരുതപ്പെടുന്നു. പൂനെയിലെ ഒരു കോളേജില്‍ ചിത്രകലാ വിദ്യാര്‍ത്ഥികളായിരുന്ന ഒരു സംഘം ഒന്‍പതോളം പേരെ കൊലപ്പെടുത്തിയതായിരുന്നു പ്രസ്തുത സംഭവം. സമൂഹത്തിലെ അനാരോഗ്യകരമായ ചില പ്രവണതകളെ വിനോദോപാധിയാക്കുന്നു എന്നതായിരുന്നു ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കുന്നതിന് സെന്‍സര്‍ ബോര്‍ഡിനെ പ്രേരിപ്പിച്ചത്.
കെ.കെ മേനോന്‍ ചിത്രത്തില്‍ അസാധാരണമായി ലുക്ക് മോറിസണ്‍ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ആദിത്യ ശ്രീവാസ്തവ, തെജോസ്വിനി കോലാപുരി (പത്മിനി കോലാപുരിയുടെ സഹോദരി) ജോയ് ഫെര്‍ണാണ്ടസ്, വിജയ് മൌര്യ തുടങ്ങി എല്ലാവരും അഭിനയത്തികവ് പ്രകടിപ്പിക്കുന്ന ഈ ചിത്രം പുറത്തിറങ്ങിയിരുന്നു എങ്കില്‍ ഇവരുടെയെല്ലാം കഴിഞ്ഞുപോയ വര്‍ഷങ്ങള്‍ മറ്റൊന്നാകുമായിരുന്നു.
അറിയപ്പെടുന്ന തിരക്കഥാകൃത്ത് ആയിരുന്നെങ്കിലും സംവിധായകനായി അനുരാഗ് കാശ്യപ്, പരിണിത, ജബ് വീ മെറ്റ്, ലൌ ആജ് കല്‍ മുതലായ ചിത്രങ്ങള്‍ക്ക് ക്യാമറ കൈകാര്യം ചെയ്ത നടരാജ സുബ്രഹ്മണൃം, ജബ് വീ മെറ്റ്, ആമിര്‍, ദേവ് ഡി തുടങ്ങിയ ചിത്രങ്ങള്‍ക്ക് ചിത്രസംയോജനം നിര്‍വ്വഹിച്ച ആരതി ബജാജ് തുടങ്ങി അണിയറയില്‍ ഒരു വലിയ നിരയുടെ ആദ്യ ചിത്രം കൂടിയായിരുന്നു, 'പാഞ്ച്'.
എഴുത്തുകാരനായ ( സത്യാ [സൗരഭ് ശുക്ലയുമായി ചേര്‍ന്ന്‍], ബ്ലാക്ക് ഫ്രൈഡെ, കോന്‍, ദേവ് ഡി മുതലായ തിരക്കഥകള്‍ , യുവ, വാട്ടര്‍ മുതലായ ചിത്രങ്ങളിലെ സംഭാഷണങ്ങള്‍ ) അനുരാഗ് കാശ്യപിനെയായിരുന്നു മുന്‍പ് കൂടുതല്‍ ശ്രദ്ധിച്ചിരുന്നത് എങ്കില്‍ സംവിധായകനായ അനുരാഗ് കാശ്യപിനെ കൂടുതല്‍ അറിയുവാന്‍ ശ്രമിക്കുന്നത് 'പാഞ്ച്' എന്ന ഈ അനുഭവത്തോടെയാണ്.
വിശാല്‍ ഭരദ്വാജിന്റെതാണ് ചിത്രത്തിലെ സംഗീതം. സന്ദര്‍ഭത്തിനനുസരിച്ച് സംഗീതോപകരണങ്ങളുടെ സമര്‍ത്ഥമായ തെരെഞ്ഞെടുപ്പും ഉപയോഗവും മനോഹരമാക്കുന്ന പശ്ചാത്തല സംഗീതം സമീപ കാലത്തെ മികച്ച അനുഭവമാണ്.
പൊതുവില്‍ മികച്ച ഒരു അനുഭവമാണ് ചിത്രമെങ്കിലും, പ്രേക്ഷകന്‍ നെറ്റിചുളിക്കുന്ന ചില സന്ദര്‍ഭങ്ങളെങ്കിലും ചിത്രത്തിലുണ്ട്. കവര്‍ച്ച ചെയ്യുവാന്‍ കയറിയ വീട്ടില്‍ ഭക്ഷണം കഴിച്ചും പാട്ടുകേട്ടും ഇരിക്കുന്ന 'പാഞ്ച്' അത്തരത്തില്‍ ഒന്നാണ്.
മുറിയിലെ ചുവന്ന ചുവരില്‍ വരച്ച ചെകുത്താന്റെ മുഖം തന്റെതാണ് എന്നായിരുന്നു ലുക്ക് പറഞ്ഞിരുന്നത്. പിന്നെ ചുവരില്‍ കറുത്ത ചായത്തില്‍ എഴുതിവെച്ചു. "Vangogh, Michelangelo and Kafka were unrecognized geniuses in their lives, as I'm now. Recognize me..." വാക്കുകള്‍ അറം പറ്റുകയായിരിക്കണം. വ്യക്തിയുടെ കാര്യത്തിലല്ല ഒരു ചിത്രത്തിന്റെ കാര്യത്തില്‍. എട്ടു വര്‍ഷങ്ങള്‍ക്കിപ്പുറവും സമരത്ഥമായി എഴുതപ്പെട്ട ഒരു തിരക്കഥയും വേറിട്ട വഴികള്‍ തിരയുന്ന ഒരു സംവിധായകന്റെ കന്നി സംരംഭവും തിരിച്ചറിയപ്പെടാതെ പോകുന്നു എങ്കില്‍ ഇത് മറ്റെന്താണ്?
അനുബന്ധം:
ഈ ചിത്രം മാന്യ വായനക്കാരന്‍ കാണാതെ ഈ പോസ്റ്റ് പൂര്‍ണ്ണമാകുന്നില്ല. ചിത്രത്തിന്റെ ടോറന്‍റ് ഡൌണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
പൈറസി സൈറ്റുകള്‍ കൊണ്ട് ഇങ്ങിനെയും ചില ഗുണങ്ങളുണ്ട്, അല്ലേ? :-)
ReplyDeleteപുറത്ത് എവിടെയെങ്കിലും കൊണ്ടുപോയി റിലീസ് ചെയ്യുവാന്‍ കഴിയില്ലേ? മൊഴിമാറ്റം നടത്തിയെങ്കിലും?
ഓഫ്: മലയാളം സിനിമകള്‍ കാണുന്നത് നിര്‍ത്തിയോ! :-P
--
thanks for the review....njaan ee padam 2002 muthal thappi nadakkunnathaanu. down load cheyyaan ittittundu...subtitle undoo machaans???
ReplyDeleteveendum parayathey vayya...thaankaludey film reviews aanu innu blogil ullathil vachu eettavum mikachathu. Keep it up....
ReplyDeletewhere is the rating?
ReplyDeleteAnurag is a good actor too. if you watch 'johney tera kya hoga' which is a normal film (4/10), he acted in a small sequence but you'll remember when you talk about that film!
Shaji..
ReplyDeleteThis post is really creating an interest to watch the movie..
Our censor board has denied it's release and here even the access to the site to get it's torrent is blocked. So pls do sent the torrent file.
More comments after watching the movie.
Thanks..
ഷാജി,
ReplyDeleteവളരെ നന്ദി.എത്ര നാളുകലായെന്നോ ഈ ചിത്രം അന്വേഷിച്ചു നടക്കാന്‍ തുടങ്ങിയിട്ട്.ഈ ചിത്രം അനൌണ്‍സ് ചെയ്തപ്പോള്‍ മുതല്‍ എപ്പോഴാണ് ഇറങ്ങുന്നതെന്നും അതിനു ശേഷം ഇത് റിലീസ് ആവാന്‍ സാധ്യത ഇല്ല എന്നുള്ള ന്യൂസ് വന്നതും ഒക്കെ ഇപ്പോഴും നല്ല ഓര്‍മ്മ ഉണ്ട്.അതിനു ശേഷം രണ്ടു മൂന്ന് തവണ സെന്‍സര്‍ കടമ്പ കടന്നു ഇത് പുറത്തു വരും എന്നും വാര്‍ത്ത ഉണ്ടായിരുന്നു.
കാശ്യപിന്റെ നോ സ്മോകിംഗ് ഒഴിച്ച് അദ്ദേഹം സംവിധാനം ചെയ്ത മറ്റെല്ലാ സിനിമകളും കണ്ടിട്ടുണ്ട്.(ബ്ലാക്ക് ഫ്രൈഡേ,ദേവ്-ഡി,ഗുലാല്‍).ഇതില്‍ രണ്ടു ചിത്രങ്ങളുടെ ക്യാമറ മലയാളിയായ രാജീവ് രവിയാണ്.
Filmography as director/writer
That Girl In Yellow Boots (2010) - director
Muskurake Dekh Zara (2010) - writer
Gulaal (2009) - director,writer
Dev D (2009) - director,writer
Return of Hanuman (2007) - writer,director
No Smoking (2007) - director,writer
Fool n Final (2007) - writer
Shakalaka Boom Boom (2007) - writer
Black Friday (2007) - director,writer
Guru (2007) - writer
Main Aisa Hi Hoon (2005) - writer
Yuva (2004) - writer
Paisa Vasool (2004) - writer
Paanch (2003) - director,writer
Nayak: The Real Hero (2001) - writer
Jung (2000) - writer
Kaun (1999) - writer
Shool (1999) - writer
Satya (1998) - writer
Kabhie Kabhie (1997) - writer
ബിജോയ്.
ഹരീ, ഇതൊരു ചെറിയ കാര്യമല്ല. തീയേറ്ററില്‍ റിലീസ് ചെയ്യപ്പെടുന്ന ചിത്രങ്ങള്‍ നെറ്റില്‍ എത്തുന്നതും അവയുടെ നിലവാരം കുറഞ്ഞ പ്രിന്റുകള്‍ ഡൌണ്‍ലോഡ് ചെയ്തുകണ്ട് സായൂജ്യമടയുകയും ചെയ്യുന്നവരോട് എനിക്ക് ഇനിയും യോജിക്കുവാനിയിട്ടില്ല. പക്ഷേ, ഈ ഒരു വഴിയില്ലായിരുന്നു എങ്കില്‍ വിദേശ ചിത്രങ്ങളുടെ ഒരു വലിയ ലോകം നമുക്ക് നഷ്ടപ്പെടുമായിരുന്നില്ലെ? 'പാഞ്ച്' പോലൊരു ചിത്രത്തിന്റെ പുറത്തെ വിപണന സാദ്ധ്യതയെക്കുറിച്ച് എനിക്ക് ഊഹിക്കുവാന്‍ കഴിയുന്നില്ല. ഏതായാലും നിക്ഷേധിക്കപ്പെടേണ്ട ഒരു ചിത്രമാണിതെന്ന്‍ അഭിപ്രായമില്ല. പ്രത്യേകിച്ചും തീയേറ്ററില്‍ വരുന്നത് തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്രം പ്രേക്ഷകന്‍റെത് മാത്രമായിരിക്കുമ്പോള്‍. ചിത്രങ്ങള്‍ കാണുന്നുണ്ട്. ഇടക്ക് ചില ചിത്രങ്ങളെക്കുറിച്ച് (3 ഇഡിയറ്റ്‌സ്, ഇഷ്ക്കിയ, വിന്നൈതാണ്ടി വരുവായ) എഴുതണമെന്ന്‍ ആലോചിക്കുകയോ ആഗ്രഹിക്കുകയോ ചെയ്തിരുന്നു. എന്തായാലും ചില 'താന്തോന്നി'ത്തരങ്ങള്‍ കണ്ടതിനെ തുടര്‍ന്നുണ്ടായ ഒരു വെണ്ടായ്ക ഇനിയും വിട്ടുമാറിയില്ല...
ReplyDeleteവിന്‍സ്, നല്ല വര്‍ത്തമാനത്തിന് നന്ദി. :) subtitle ഇല്യാട്ടോ. ഒരുപാട് പേര്‍ അന്വേഷിക്കുന്ന ചിത്രമാണിതെന്ന് അറിയാം, അവരേയും അറിയിക്കുവാന്‍ ശ്രമിക്കുമല്ലോ...
Saljo, I already force the reader to watch the film at the end. That means its film worth watch :) Actually I dunno much about Kashyap as an actor. Also dunno much about the title you mentioned.
Dibu, :) I'll send the torrent file...
Cloth Merchant, കഴിഞ്ഞ വര്‍ഷവും 'പാഞ്ച്' റിലീസ് ചെയ്യപ്പെടുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. രാജീവ് രവി ആണല്ലോ കഴിഞ്ഞ കുറേ നാളുകളായി കാശ്യപിന്‍റെ ക്യാമറാക്കണ്ണ്. :)
ഹരീ, ഒരു കാര്യം പറയുവാന്‍ മറന്നുപോയി. ബ്ലോഗ് ലിസ്റ്റ് അപ്ഡേറ്റുകളില്‍ താങ്കളുടെ പഴയ ഒരുപോസ്റ്റിന്‍റെ പേരാണ് വരുന്നത് ശ്രദ്ധിക്കുമല്ലോ...
ReplyDeletewell, boy
ReplyDeletethnks for the post. i ws meaning to skip the movie but since readin ur post it wud be the last thing i'll do.. the post ws damn persuasive
well- written again! though i felt some rephrasing here and there could've made it look better!!
cheers
"ഈ ഒരു വഴിയില്ലായിരുന്നു എങ്കില്‍ വിദേശ ചിത്രങ്ങളുടെ ഒരു വലിയ ലോകം നമുക്ക് നഷ്ടപ്പെടുമായിരുന്നില്ലെ?" - വളരെ ശരി!
ReplyDeleteബ്ലോഗറിന്റെ ചില പുതിയ സാധ്യതകള്‍ ഉപയോഗപ്പെടുത്തുവാന്‍ ശ്രമിച്ചപ്പോള്‍ പഴയ പോസ്റ്റ് റീ-പബ്ലിഷായതാണ്. :-) ഗൂഗിളിങ്ങനെ പണിതീരാത്തെ വീടുപോലെ ബ്ലോഗറിനെ അപ്ഡേറ്റിക്കൊണ്ടിരുന്നാല്‍ പിന്നെന്തു ചെയ്യാന്‍! :-!
--
prose, :) my aim was to make chance to my readers and force them to watch a banned, but a very good movie...
ReplyDeleteഹരീ, അത് അങ്ങനെ തന്നെയാണ്. ഗൂഗിള്‍ എന്നാല്‍ പണി തീരാത്ത വീട്.
ടോരെന്റും സഹായിക്കുന്നില്ലല്ലോ ഷാജീ,ഇനി എന്താ വഴി?
ReplyDeleteപലരും ചിത്രം ഡൌണ്‍ലോഡ് ചെയ്യുന്നു എന്നാണ് അറിയുന്നത്. എന്തായിരുന്നു പ്രശ്നമെന്ന് പറഞ്ഞാല്‍...
ReplyDeleteഎല്‍ .എസ.ഡി.കണ്ടോ ഷാജി?
ReplyDeleteകണ്ടില്ലെന്ങില്‍ കാണണം.വളരെ വ്യത്യസ്തമായ സിനിമ.
ദിബാകര്‍ ബാനെര്‍ജിയിലും നമുക്ക് പ്രതീക്ഷ വക്കാം.
ചിത്രത്തിനെ കുറിച്ച് വളരെ നല്ല അഭിപ്രായം കേട്ടിരുന്നു. കൊച്ചിയില്‍ ചിത്രം വന്നില്ലായിരുന്നു. തൃശ്ശൂരാണെങ്കില്‍ ചിത്രം പെട്ടെന്ന്‍ മാരിപ്പോവുകയും ചെയ്തു. ദിബാകര്‍ ബാനര്‍ജീ, കഴിഞ്ഞ രണ്ട് ചിത്രങ്ങളോടെതന്നെ ശ്രദ്ധിക്കപ്പെട്ട സംവിധായകന്‍ ആയിരുന്നുവല്ലോ...
ReplyDeletehi Shaji..
ReplyDeletethnx for the post..and saw the film too.. i would personally disagree towards promoting this film not just because it didn't clear the sensor board but for the value for its content..
As a craft its a well made stuff. no doubt about it. As a film maker there is also a responsibility towards the society, which this film completely failed to do. i can understand if a film made for entertainment propose if it does not harm social values..
i would say the director failed to look at the subject apart from the 5 characters in the film, he could have at least shown his audience how society would have looked at these 5 characters..or he didn't give much importance to the other characters in the story(like the police men,the court and any of the family members of these 5 characters). He conveniently kept these things out of the way is what i am questioning..This story is something like how would you say Sita's story through Ravan as hero where Rama plays an unfortunate husband..
so i would recommend you at least put a warning says its strictly for adult(mature) audience. also re-look at the review about its moral content which u forgot to mention.
i think sensor board was right on their take on this film.same time i respect the film maker for the quality if his craft.
closing this comment with a quote by Thomas Edison on Camera
"I believe, as i have always believed, that you control the most powerful instrument in the world for good or evil. Remember that you are servants of the public and never let a desire for money or power prevent you from giving to the public the best work of which you are capable. It is not the quality of riches that count, it is the quality that produces happiness... "
Dhaneesh, 'Paanch' is undoubtedly one of the best work which I've seen in recent times. And I always appreciate a good film with or without social values than a bad film with social values. It is surely a writer's or director's own freedom to say more or less on characters they created and how important, thoughtful the subject they deal with. How can we say that you would have to create like this? Please take some of M.T's work like 'Perumthachan', 'Randamoozham' and 'Oru Vadakkan Veeragadha' in which he clearly wrote the same old stories in a very different perspectives. What is wrong in that?? I only agree with you that I had to put a disclaimer for this post. And thankful for the quote of of Edison.
ReplyDeleteprobably i failed to put across the point correctly in the last post..ne way here is one more try..
ReplyDelete1.i also agree this film is definitely a good craft, but a good craft cant always a good film in a holistic view.
2. i have no issues with films with no moral values..but i am dead against with films that spreads immoral values even it is unintentional like in this case.
3. i am not denying writer/director's freedom of expression. But its the Sensor boards responsibilities to keep a check on this freedom of expression not to create any negative effects on society. which i supported the sensor board their decision..after all audience is spending money and time so its also directors responsibility to deliver something flawless.
its a brilliant craft.. but its not for general audience.. it shouldn't be come out in public the way it is now..probably there is nothing to cut off but film is certainly missing something which i think is s society's (ideal) point of view.. or an eye opener.
Just read the post...I ve seen most of his films as director/writer. Thanks for pointing out that there is a torrent.I was also looking for the film...Now did anybody watch his first directorial film, 'No Smoking'. I concider it amongst the best surrealistic film. The first(and the last) of that kind experienced in hindi cinema...And a nice review about Paanch...Those who dont have an interest in seeing this will surely download it after reading your review. :)
ReplyDeleteപാഞ്ച് കണ്ടു. പരിചയപ്പെടുത്തിയതിനു വളരെയധികം നന്ദി.
ReplyDelete