Oct 20, 2009

കേരളവര്‍മ്മ പഴശ്ശിരാജ

അങ്കപുറപ്പാട്‌ തുടങ്ങിയിട്ട്‌ ഏറെ നാളായി. ചാനലായ ചാനലൊക്കെയും പത്രമായ പത്രമൊക്കെയും നിറഞ്ഞ്‌, ഫാന്‍സിന്റെ ആചാര വെടികളും പാലഭിഷേകവുമായി രാജാവായ 'പഴശ്ശി' എത്തി. അണിയറ പ്രവര്‍ത്തകര്‍, 'ബ്രേവ്‌ ഹാര്‍ട്ട്‌', 'ഗ്ലാഡിയേറ്റര്‍' മുതലായ വിശ്രുത ചലച്ചിത്രങ്ങളേക്കാള്‍ നന്നായി പോയോ എന്നുപോലും സംശയിച്ച 'പഴശ്ശിരാജ'.


പഴയ ഒരു ഓര്‍മ്മയില്‍ നിന്ന് തുടങ്ങാം. എം.ടി-യെഴുതുന്ന പുതിയ തിരക്കഥയെക്കുറിച്ച്‌ ഒരു മുഖ്യധാര പത്രത്തില്‍ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഒരു വാര്‍ത്ത വന്നിരുന്നു. ബ്രിട്ടീഷുകാര്‍ക്ക്‌ എതിരെ പോരാടിയ തലയ്‌ക്കല്‍ ചന്തുവിന്റെ കഥ ചലച്ചിത്രമാവുന്നു എന്നതായിരുന്നു വാര്‍ത്തയുടെ സാരാംശം. കാലം ചിത്രത്തിന്റെ ഉള്ളടക്കത്തില്‍ പ്രകടമായ മാറ്റങ്ങള്‍ വരുത്തിയിരിക്കണം. കാരണം ചിത്രത്തിന്റെ പേര്‌ 'പഴശ്ശിരാജ' എന്നായി. പിന്നെ 'പഴശ്ശി' എന്ന് ചുരുങ്ങി. ഒടുവില്‍ 'കേരളവര്‍മ്മ പഴശ്ശിരാജ' എന്ന പേരില്‍ മലയാളത്തിലെ ബ്രഹ്‌മാണ്‌ഡ ചിത്രങ്ങളുടെ തലതൊട്ടപ്പനായി.

മൂന്നര-നാല്‌ കോടി രൂപ ശരാശരി ചിലവ്‌ വരുന്ന ഒരു മലയാള ചിത്രം പോലും 'കര്‍ത്താവേ കാത്തോളണേ' എന്ന് മുട്ടിപ്പായി പ്രാര്‍ത്‌ഥിക്കുന്ന കാലത്താണ്‌ ഗോകുലം ഗോപാലന്‍ എന്ന കേരളത്തിലെ അറിയപ്പെടുന്ന ഒരാള്‍ 27 കോടിയെന്ന കൂട്ടിനോക്കിയിട്ടും ഗുണിച്ച്‌ നോക്കിയിട്ടും മനസ്സിലാവാത്ത കണക്കുമായി ഒരു ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌. തമ്പി ആന്റണി എന്ന മറ്റൊരു നിര്‍മ്മാതാവ്‌ 'കല്‍ക്കട്ട എന്ന കനല്‍ക്കട്ട' എന്ന പേരില്‍ ഒരു ലേഖനം ചിത്രഭൂമി വാരികയില്‍ എഴുതിയിട്ട്‌ അധികനാളായതുമില്ല. പക്ഷേ, ഇത്‌ എഴുതുന്ന വേളയില്‍ ഗോപാലേട്ടനെ എനിക്ക്‌ അവിശ്വസിക്കാനും കഴിയുന്നില്ല. സൂര്യ ടിവി ഇക്കഴിഞ്ഞ ശനിയാഴ്ച [ഒക്ടോ. 17] ഗോകുലം ഗോപാലനുമായുള്ള 'വര്‍ത്തമാനം' സംപ്രേഷണം ചെയ്തിരുന്നു. ശ്രീനാരായണീയരുടെ ലക്ഷങ്ങളും കോടികളുമായി സാക്ഷാല്‍ 'നടേശ' വികൃതികള്‍ എണ്ണിയെണ്ണി പറഞ്ഞ ഒരാളെ നമുക്ക്‌ വിശ്വസിച്ചല്ലേ പറ്റൂ!

മോഹന്‍ലാലിന്റെ പശ്‌ചാത്തല അവതരണത്തോടെയാണ്‌ ചിത്രം തുടങ്ങുന്നത്‌. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന നാളുകളില്‍ ബ്രിട്ടീഷുകാര്‍ക്ക്‌ എതിരെ, സ്വന്തം പടത്തലവനായ എടച്ചേന കുങ്കന്‍, കുറിച്ചിയരുടെ നേതാവായ തലയ്‌ക്കല്‍ ചന്തു എന്നിവരുടെ സഹായത്തോടെ നാട്ടുരാജാവായ പഴശ്ശി നയിക്കുന്ന ഒളിപ്പോര്‍ യുദ്‌ധങ്ങളും അതിന്റെ അന്ത്യവുമാണ്‌ ചിത്രത്തിന്റെ പ്രമേയ പരിസരം. പഴശ്ശിരാജയുടെ ബാല്യ-കൗമാര കാലങ്ങളെ കുറിച്ച്‌ ചിത്രത്തില്‍ ഒരിടത്തും സൂചനകളില്ല. അന്നത്തെ സാമൂഹിക-രാഷ്‌ട്രീയ പശ്‌ചാത്തലങ്ങളും ചിത്രം ഏറെയൊന്നും ചര്‍ച്ച ചെയ്യുന്നില്ല. ഒരു പക്ഷേ, ചരിത്രത്തില്‍ അര്‍ഹമായ പ്രാതിനിദ്‌ധ്യം കിട്ടാതെ പോയ പോരാട്ടങ്ങളെ കുറിച്ച്‌ മാത്രമുള്ള ഒരു ചലച്ചിത്രം ആയിരിക്കുമോ ഈ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ മനസ്സില്‍ ഉണ്ടായിരുന്നത്‌?

'മഠത്തില്‍ തെക്കേപ്പാട്ട്‌' എന്നതിന്റെ ചുരുക്കെഴുത്താണ്‌ എം.ടി, സമാനതകളില്ലാത്ത രണ്ടക്ഷരം. നീണ്ട എട്ട്‌ വര്‍ഷത്തെ ഇടവേളക്ക്‌ ശേഷമാണ്‌ എം.ടിയുടെ തൂലികയില്‍ നിന്നും രൂപം കൊണ്ട ഒരു തിരക്കഥ ചലച്ചിത്രമായി പുറത്തിറങ്ങിയിരിക്കുന്നത്‌. ചന്തുവിനേയും തച്ചനേയും വെള്ളിത്തിരയിലും ഭീമനെ അക്ഷരങ്ങളിലും മാറിനോക്കിയ എം.ടിയുടെ ഇന്ദ്രജാലം 'പഴശ്ശി'യില്‍ ഇല്ല. വളരെ നേരത്തെ തന്നെ അത്തരത്തിലുള്ള സൂചനകളും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ നിന്നും പുറത്ത്‌ വരികയും ചെയ്‌തിരുന്നു. പക്ഷേ, 'പഴശ്ശി' ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന പഴയ സാമൂഹിക പാഠം ക്ലാസ്സിന്റെ ഓര്‍മ്മയെ എം.ടി വെല്ലുവിളിക്കുന്നുണ്ട്‌ (ഓര്‍മ്മ ശരിയല്ല എങ്കില്‍ തിരുത്തുമല്ലോ...). കഥ പറച്ചില്‍ പണ്ടേ എനിക്ക്‌ നിഷിദ്‌ധമായതുകൊണ്ട്‌ കൂടുതലൊന്നും പറയുന്നില്ല.

എം.ടി-യെ കൂടാതെ ഹരിഹരന്‍, മമ്മുട്ടി, മോഹന്‍ലാല്‍, റസൂല്‍ പൂക്കുറ്റി, ശ്രീകര്‍ പ്രസാദ്‌, ഇളയരാജ, ഒ.എന്‍.വി കുറുപ്പ്‌, തിലകന്‍, നെടുമുടി വേണു, ശരത്‌ കുമാര്‍ എന്നിങ്ങനെ ചെറുതും വലുതുമായ സംഭാവനകളുമായി പ്രതിഭാധനരുടെ ഒരു നീണ്ടനിര തന്നെയുണ്ട്‌ ഈ ചിത്രത്തിന്റെ അരങ്ങിലും അണിയറയിലുമായി.

ഒരു വടക്കന്‍ വീരഗാഥ, പഞ്ചാഗ്നി, വളര്‍ത്ത്‌ മൃഗങ്ങള്‍, അമൃതം ഗമയ, പരിണയം തുടങ്ങിയ നല്ല ചിത്രങ്ങള്‍ എം.ടി-യോടൊപ്പം സഹകരിച്ച്‌ ഹരിഹരന്‍ മലയാളത്തിന്‌ സംഭാവന ചെയ്തിട്ടുണ്ട്‌. ഭരതന്‍-പത്‌മരാജന്‍ പോലെ സിബി മലയില്‍-ലോഹിതദാസ്‌ പോലെ, സത്യന്‍ അന്തിക്കാട്‌-ശ്രീനിവാസന്‍ പോലെ മലയാളി എന്നും ഓര്‍ക്കുന്ന ഒരു കൂട്ടുകെട്ട്‌. പ്രേം പൂജാരി, മയൂഖം എന്നീ വലിയ പരാജയങ്ങള്‍ക്ക്‌ ശേഷമാണെങ്കിലും ഹരിഹരന്റെ എം.ടിയുമായുള്ള കെമിസ്‌ട്രി ഇവിടെയും വിജയം കാണുന്നുണ്ട്‌.

സമീപകാലത്തായി മമ്മുട്ടിയെ ആവേശിച്ച ദുര്‍ഭൂതങ്ങള്‍ 'പഴശ്ശി'യായി നടിക്കുമ്പോഴും വിട്ടുപോവുന്നില്ല. ഫലത്തില്‍ ചില അവസാന ഭാഗങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ 'പഴശ്ശി', മമ്മുട്ടിയായി നടക്കുന്നു, ഇരിക്കുന്നു, ചിരിക്കുന്നു, ചിലക്കുന്നു. എടച്ചേന കുങ്കനാവുന്ന ശരത്‌ കുമാറിന്റേയും, തലയ്‌ക്കല്‍ ചന്തുവാകുന്ന മനോജ്‌ കെ ജയന്റേയും പ്രകടനങ്ങള്‍ ഒരു പക്ഷേ ഇവരുടെ സമീപ കാലത്തെ ഏറ്റവും മികച്ചതാണ്‌. തിലകനും നെടുമുടി വേണുവിനും നാമമാത്രമായ പ്രാധാന്യമേ ചിത്രത്തിലുള്ളൂ. പത്‌മപ്രിയ, സുരേഷ്‌ കൃഷ്‌ണ, കനിക, സുമന്‍, ലിന്‍ഡ ആര്‍സീനിയ, ജഗതി ശ്രീകുമാര്‍, ക്യാപ്‌ടന്‍ രാജു, ജഗദീഷ്‌ എന്നിവരാണ്‌ ചിത്രത്തിലെ ഇതര അഭിനേതാക്കള്‍.

വേണു തുടങ്ങിവെച്ച 'പഴശ്ശി'യുടെ ഛായാഗ്രഹണം പൂര്‍ത്തിയാക്കിയത്‌ രാംനാഥ്‌ ഷെട്ടിയാണ്‌. വേണുവിന്റെ പേര്‌ ചിത്രത്തിന്റെ പ്രധാന ടൈറ്റില്‍ കാര്‍ഡുകളില്‍ കണ്ടതായി ഓര്‍ക്കുന്നില്ല. ചില വേളകളില്‍ ഏറെ മികവ്‌ പുലര്‍ത്തുന്ന ഛായാഗ്രഹണത്തെ D.I (Digital Intermediate) ഒരുപാട്‌ തവണ വര്‍ണ്ണം പൂശി നശിപ്പിച്ചിട്ടുണ്ട്‌ (മഞ്ഞ കലര്‍ന്നും നീലിച്ചും കാണുന്ന പച്ചപ്പുകള്‍, പലപ്പോഴും ക്ലോസപ്പ്‌-മീഡിയം ഷോട്ടുകളില്‍ അഭിനേതാക്കളുടെ തലക്ക്‌ ചുറ്റിലും സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ കാണുന്ന വെളുത്ത ഓറ). മുത്തുരാജിന്റെ കലാസംവിധാനവും നടരാജന്റെ വസ്‌ത്രങ്ങളും ചിത്രത്തിലെ ഏറ്റവും കനപ്പെട്ട സംഭാവനകളാണ്‌. ഒരു പക്ഷേ, 'കാലാപാനി'ക്കുശേഷം മലയാളിക്ക്‌ കാണുവാന്‍ ഭാഗ്യമാകുന്ന ഒരു ചരിത്ര പുനര്‍നിര്‍മ്മിതി.

തീയ്യേറ്ററുകളിലെ ശബ്‌ദസംവിധാനങ്ങളുടെ മാറ്ററിയിക്കാന്‍ ഒരു റസൂലോ, രാജകൃഷ്‌ണനോ വേണം എന്നായിരിക്കുന്നു. രാജകൃഷ്‌ണനെ മുന്‍പേ മലയാളികള്‍ക്ക്‌ അറിയാം. പക്ഷേ, 'ബ്ലാക്കും', 'ഗാന്‌ധി മൈ ഫാദറും', 'മുസാഫിറും' ഉണ്ടായിട്ടും റസൂലിനെ ഇന്നാട്ടുകാര്‍ അറിയാന്‍ ഓസ്‌കര്‍ കടല്‍ കടന്ന് എത്തേണ്ടി വന്നു. തികവുറ്റ ഒരു തീയ്യേറ്ററില്‍ റസൂല്‍ പൂക്കുറ്റിയുടെ ശബ്‌ദ സംവിധാനം (Sound Design) ചെവികള്‍ക്ക്‌ വല്ലാത്തൊരു വിരുന്ന് ആകുന്നുണ്ട്‌. ശ്രീകര്‍ പ്രസാദ്‌ പതിവ്‌ തെറ്റിച്ചില്ല. കൂട്ടിചേര്‍ത്തതെല്ലാം കൊള്ളാം.

യുദ്‌ധം മുഖ്യപ്രമേയമാകുന്ന ഒരു ചിത്രത്തില്‍ സ്വാഭാവികമായും സംഘട്ടന രംഗങ്ങള്‍ക്ക്‌ വലിയ പ്രാധാന്യമുണ്ട്‌. പക്ഷേ, രവി ദിവാന്‍ തികഞ്ഞൊരു പരാജയമായിരുന്നു. ഒരു ഡിഷും ഡിഷും കൊറിയോഗ്രാഫറേക്കാള്‍ ചിത്രത്തിന്‌ ഇണങ്ങുമായിരുന്നത്‌ സാഹചര്യത്തിനനുസരിച്ച്‌ പണി മാറ്റിപണിയുവാന്‍ അറിയുന്ന ഒരു കലാകാരനെ ആയിരുന്നു. രവി ദിവാന്‍ തന്നെയാണ്‌ 'ജോധാ അക്ബറി'-ലെ സമാന മേഖല കൈകാര്യം ചെയ്‌തത്‌ എന്ന കാര്യം ഓര്‍ത്തുപോയത്‌ യാദൃശ്‌ചികമല്ല.

എന്തിനായിരുന്നു ആ മൂന്ന് പാട്ടുകള്‍? നിലവാരം കുറഞ്ഞ, ചിത്രത്തെ ഇഴയാന്‍ മാത്രം സഹായിക്കുന്ന ആ പാട്ടുകള്‍ ഒഴിവാക്കപ്പെടേണ്ടതായിരുന്നു. മൂന്ന് മണിക്കൂര്‍ പതിഞ്ച്‌ മിനുട്ട്‌ എന്ന വലിയ സമയത്തെ കുറയ്ക്കാനെങ്കിലും അത്‌ സഹായിക്കുമായിരുന്നില്ലേ?

ചിത്രാന്ത്യത്തില്‍ പത്മപ്രിയയുടെ നീലിക്ക്‌ എന്തു സംഭവിച്ചു എന്ന് പറയുന്നില്ല. ക്യാപ്‌ടന്‍ രാജുവിന്റെ മുസല്യാരും എവിടെ പോയോ ആവോ? നിലവാരം കുറഞ്ഞ സംഘട്ടനങ്ങളും ഏച്ച്‌ കൂട്ടിയ പാട്ടുകളും പ്രാകൃതമായ ചായം പൂശലും പിന്നെ കഥയിലെ ചെറിയ അപൂര്‍ണ്ണതയും പുറകോട്ട്‌ അടിക്കുമ്പോഴും 'കേരളവര്‍മ്മ പഴശ്ശിരാജ' സമീപ കാലത്തെ സംഭവം തന്നെയാണ്‌ എന്ന് സമ്മതിക്കേണ്ടി വരും. കുറഞ്ഞ പക്ഷം ദൃശ്യങ്ങളിലെ ചരിത്ര പുനര്‍നിര്‍മ്മിതിയുടെ ആര്‍ഭാടങ്ങളുടെ പേരില്‍ എങ്കിലും...

ആകെത്തുക: നിങ്ങള്‍ ഈ ചിത്രം കാണണം. 'ബ്രേവ്‌ ഹാര്‍ട്ടും', 'ഗ്ലാഡിയേറ്ററും' ഒന്നുമല്ല എങ്കിലും ഇതൊരു ശ്രമമാണ്‌. മലയാളിക്കും ഇമ്മിണി ബല്യ പടം ബരക്കാന്‍ പറ്റുമോ എന്ന ശ്രമം. അതിന്‌ മുന്‍പ്‌ ഫാന്‍സ്‌ എന്ന ക്ഷുദ്രജീവികള്‍ ഇല്ല എന്ന് ഉറപ്പ്‌ വരുത്തുവാന്‍ കഴിഞ്ഞാല്‍ നന്ന്.

34 comments:

 1. ഇവിടെ സുദീര്‍ഘമായ ഒരു ചര്‍ച്ച നടന്നു വരികയാണ്.

  http://www.chithravishesham.com/

  ReplyDelete
 2. അടുത്ത ആഴ്ച മാവേലിയില്‍ വരുന്നുണ്ട് എന്നു കേട്ടു. എന്തായാലും കാണണം. പ്രേം പൂജാരിയും, മയൂഖവും കണ്ട ശേഷം ഹരിഹരനില്‍ നിന്ന്‍ ഇനി ഒന്നും പ്രതീക്ഷിക്കാനില്ല എന്നു കരുതുമ്പോഴാണ്‌ പഴശ്ശിരാജ. ബ്രേവ്ഹാര്‍ട്ടിനേക്കാള്‍ നല്ലതെന്ന്‍ എംടി പറയുന്നത് കേട്ടപ്പോഴേ സംശയമുണ്ടായിരുന്നു. പ്രതീക്ഷകള്‍ കൂടുതല്‍ ഉയര്‍ത്തുന്നത് എന്തിനാണെന്ന്‍ അറിയാമല്ലോ. നല്ലതാണെങ്കില്‍ അത് മുന്നേ പറഞ്ഞറിയിക്കേണ്ട കാര്യമില്ലല്ലോ.

  ഇനിയിപ്പോള്‍ മലയാളത്തില്‍ ഒരു മാഗ്നം ഓപസ് കാണാന്‍ എത്ര കാത്തിരിക്കണം?

  ReplyDelete
 3. appol sangathi pokkaanalle? trailer kandappole thonniyirunnu ithu ithre ullu ennu.

  ReplyDelete
 4. Annaa....
  sadharanakkaranu

  valiya aaswasamanu ee chithram....

  thirakkathayil vereyum dharalam poruththakedukal undu...

  pakshe...thalkkaalam marakkuka.....

  ithum oru kathayanennu karuthuka..

  ReplyDelete
 5. ഈ സിനിമയുണ്ടാക്കാന്‍ വേണ്ടി അണിയറപ്രവര്‍ത്തകര്‍ നേരിട്ട ബുദ്ധിമുട്ടുകളോ, ആരോക്കെ എപ്പോഴൊക്കെ വിട്ടുപോയൊന്നോ അല്ലാതെ, ഈ സിനിമ കാണും മുന്നേ അതേക്കുറിച്ച് എന്തെങ്കിലും അറിയാന്‍ വന്ന ഞങ്ങളോട് ഇത്രയും എഴുതിയിട്ടും കുറേ ചോദ്യങ്ങള്‍ പോലെ എന്തെല്ലാമോ എഴുതിവച്ചാല്‍ മതിയോ മാഷെ?

  ReplyDelete
 6. അഭിപ്രായങ്ങള്‍ക്ക്‌ നന്ദി...

  madonmovies >> ആ ദീര്‍ഘ ചര്‍ച്ച ഞാനും ഒന്ന് ശ്രദ്‌ധിച്ചിരുന്നു.

  Jijo >> ഉം... വരും വരാതിരിക്കില്ല... നമുക്ക്‌ ഏതായാലും കാത്തിരുന്നല്ലേ പറ്റൂ...

  Sajeev, Daya >> അങ്ങനെ ഒരു അഭിപ്രായം ഏതായാലും ഇല്ല. ചിത്രം കണ്ടുകഴിഞ്ഞപ്പോള്‍ അനുഭവിച്ച കാര്യങ്ങള്‍ പങ്കുവെച്ചുവെന്നേ ഉള്ളൂ. ഇത്‌ കാണേണ്ട ഒരു ചിത്രം തന്നെയാണ്‌.

  Anony >> ഈ മാഷ്‌ എന്താണ്‌ ഉദ്ദേശിച്ചത്‌ എന്ന് എനിക്കും മനസ്സിലായില്യ...

  ReplyDelete
 7. അങ്ങനെ ബ്ലോഗില്‍ എട്ടാം റിവ്യൂ വായിച്ചു. നല്ല നിരൂപണം. തലക്കല്‍ ചന്തു അറിഞ്ഞോ അറിയാതെയോ മറവിക്കു വിധേയനായ ചരിത്ര പുരുഷനാണ്. എടച്ചേന കുങ്കനും ചന്തുവും നയിച്ച പനമരം യുദ്ധമാണ് യഥാര്‍ഥത്തില്‍ പഴശ്ശിപ്പോരാട്ടങ്ങളുടെ തുടക്കമെന്ന് ചരിത്രം. ചരിത്രസ്പര്‍ശമുള്ള ചിത്രങ്ങള്‍ എന്നും ഹരമാവേണ്ടതു തന്നെ

  ReplyDelete
 8. പഴശ്ശി ആത്മഹത്യ ചെയ്തതാണോ കൊല്ലപ്പെട്ടതാണോ എന്നതില്‍ ചരിത്രത്തില്‍ തന്നെ വൈരുധ്യങ്ങളുണ്ട്. പിന്നെ, പഴശ്ശി ഒരു കുറിയ മനുഷ്യനാണെന്നു ചില ചരിത്രഗ്രന്ത്തങ്ങളിലും വിരിഞ്ഞ തോലുകളുള്ള ഒരു വലിയ മനുഷ്യനാണെന്നു മറ്റു ചിലതിലും എഴുതപ്പെട്ടിരിക്കുന്നു. അങ്ങനെയിരിക്കുമ്പോള്‍, "പഴശ്ശി മമ്മൂട്ടിയായി നടക്കുന്നു" എന്ന് പറയുന്നതില്‍ എന്ത് പ്രസക്തി - അദ്ദേഹം എങ്ങനെ നടന്നു എന്നത് നമുക്ക് അറിയില്ലെല്ലോ. പഴശ്ശിയുടെ ചായചിത്രങ്ങളിലെ വൈരുധ്യങ്ങള്‍ക്കിടയില്‍ സ്ഥായിയായുള്ളത് താടി മാത്രം.

  ReplyDelete
 9. ' pazhassiraja ' kandu kollam pakshe ee nasicha fans kar nammude rasool pookutty yude performance sarikkum kanaan sammathichilla enkilum naam kandittulla charithra purushan marude kadhakalude koottathil kollavunna padam thanne m t yil ninnum vanna vadakkan veera ghadha yeyum ee cinemayeyum tharathamyam cheyyunnilla karanam vadakkan paattil enthum aakaam ;pakshe pazhassi yude kalathe nammude naadinte avasthyum british adhiniveshathinteyum athokke chinthikkan ee cinema sharikkum karanamayi ' pinne vimarsikan karanangal arkum enthilum kaanum athokke kaanunnavarkum manasilavatte

  ReplyDelete
 10. അഭിപ്രായങ്ങള്‍ക്ക്‌ നന്ദി...

  Deepak >> ഽ 'പഴശ്ശി', മമ്മുട്ടിയായി നടക്കുന്നു ഽ

  ചിത്രത്തില്‍ മമ്മുട്ടി മാത്രം അല്ലല്ലോ അഭിനയിച്ചിരിക്കുന്നത്‌. ശരത്‌ കുമാര്‍, മനോജ്‌ കെ ജയന്‍ മുതലായവര്‍ ചിത്രത്തില്‍ ഒരിടത്തും അവരെ ഓര്‍മ്മിപ്പിക്കുന്നില്ല. പക്ഷേ, മമ്മുട്ടി എന്ന നടന്റെ കാര്യത്തില്‍ മറിച്ചായിരുന്നു അനുഭവപ്പെട്ടത്‌. ഭൂരിഭാഗം ഇടങ്ങളിലും. പഴശ്ശിയെക്കാള്‍ മമ്മുട്ടിയെ വെള്ളിത്തിരയില്‍ അറിയുന്ന ഒരു അവസ്‌ഥ.

  ibrahim campus >> ചിത്രം കണ്ടതിനെ തുടര്‍ന്നുണ്ടായ വിചാരങ്ങള്‍ ആയിരുന്നു പങ്കുവെച്ചത്‌.

  പിന്നെ ഫാന്‍സിന്റെ കാര്യം. ആരുടെയൊക്കെ കാരുണ്യം ഉണ്ടായാല്‌ ഇന്ന് നമുക്ക്‌ ഒരു ചലച്ചിത്രം തീയ്യേറ്ററില്‍ വൃത്തിയായി ആസ്വദിക്കുവാന്‍ കഴിയുന്നത്‌.

  ReplyDelete
 11. It is very difficult to read thees malayalam fonts. pls change it to some easy one

  ReplyDelete
 12. തിയറ്ററിലെ ശല്ല്യങ്ങള്‍ ഇവിടെയുമെത്തിയോ?

  മലയാളസിനിമയുടെ അഭിമാനങ്ങളായ തങ്കക്കുടങ്ങളായ ഫാനുകളെ ശല്യങ്ങള്‍ എന്നു വിളിച്ചാക്ഷേപിച്ച ഷാജി സൂക്ഷിച്ചോ. പാലഭിഷേകം നടത്താന്‍ മാത്രമല്ല, തെറിയഭിഷേകം നടത്താനും തങ്ങള്‍ക്കറിയാമെന്ന് അവര്‍ തെളിയിച്ചു കഴിഞ്ഞു.

  മമ്മുക്കാ ക്കീ ജയ്!

  ReplyDelete
 13. നിരൂപണം നന്നായിട്ടുണ്ട്. തികച്ചും നിക്ഷ്പക്ഷം. സിനിമ കാണുവാനുള്ള അവസരം ഉണ്ടായില്ല. എന്നാലും പ്രതീക്ഷിച്ചതില്‍ നിന്നും കാര്യമായ വ്യതിചലനം ഉണ്ടായില്ല. നൂതന സാങ്കേതിക മികവിനുള്ള അഭിനന്ദനം അറിയിക്കാം.
  രാജ്

  ReplyDelete
 14. This comment has been removed by the author.

  ReplyDelete
 15. Ellarum nalla opinion parayumpol thangal mrthram ingane, padmapriyaykku sambavichathu censer board kattu cheythu.

  Oru karyam cheyyam, ingeru thanne onnu direct cheythu kanikku, nalla oru padam.

  ReplyDelete
 16. അഭിപ്രായങ്ങള്‍ക്ക്‌ നന്ദി...

  ജസി എന്നൊരാള്‍ എന്നെ വന്ന് പച്ചതെറി വിളിച്ച്‌ പോയിരുന്നു. തീര്‍ച്ചയായും ഒരു ഫാന്‍ ആയിരിക്കണം. സുഹൃത്തേ, ഒരു നടന്‍ അഭിനയിച്ചതോ പണം ഏറെ ചിലവാക്കിയതോ ഒരു ചിത്രം മഹത്തരമാകുന്നതിന്‌ കാരണമല്ല. തീര്‍ച്ചയായും നല്ല ഒരു ശ്രമം തന്നെയാണ്‌ 'പഴശ്ശി'. ഞാന്‍ അക്കാര്യം എടുത്ത്‌ പറഞ്ഞിട്ടുമുണ്ട്‌. കൂട്ടത്തില്‍ ഒഴിവാക്കാന്‍ കഴിയുമായിരുന്ന പോരായ്‌മകളെ സ്വാഭാവികമായും ചൂണ്ടികാണിക്കുകയും ചെയ്തു. അതെല്ലാം നിങ്ങളും കണ്ട്‌ തിരിച്ച്‌ അറിഞ്ഞതല്ലേ... ഒരിക്കലും അത്‌ നിങ്ങള്‍ സമ്മതിക്കില്ല, എങ്കിലും...

  Jijo >> :) ഫാന്‍സിനെ സമ്മതിക്കുന്നേ...

  Raj >> അപ്പൊ മാഷേ കാണാതിരിക്കരുത്‌...

  Anish K.S >> ശരിയാണടോ അനീഷേ, അങ്ങനേയും ചില ഉദ്ദേശങ്ങള്‍ ഉണ്ട്‌ കെട്ടോ...

  ReplyDelete
 17. This comment has been removed by the author.

  ReplyDelete
 18. സംവിധായകനായ ബ്ലെസ്സിയെക്കുറിച്ച് എല്ലാവര്ക്കും അറിയാവുന്നതേ എനിക്കും അറിയൂ. ഇടയ്ക്കൊന്ന് താഴേക്ക് വളഞ്ഞ് തുടങ്ങിയ ഗ്രാഫിനെ മുകളിലേയ്ക്ക് അതിശക്തിയോടെ തള്ളിവിടുന്നുണ്ട്, 'ഭ്രമര'ത്തിലൂടെ ഇദ്ദേഹം. ഒരുപാട് നാളുകള്ക്ക് ശേഷം പ്രേക്ഷകനെ വലിച്ച് അടുപ്പിക്കുന്ന കഥാകഥനം. മലയാളി പ്രേക്ഷകന് അത്ര പരിചയമില്ലാത്ത ദേശകാഴ്ചകള്. കഥയുടെ അപ്രതീക്ഷിത തിരിവുകള്.


  ചന്തുവിനേയും തച്ചനേയും വെള്ളിത്തിരയിലും ഭീമനെ അക്ഷരങ്ങളിലും മാറിനോക്കിയ എം.ടിയുടെ ഇന്ദ്രജാലം 'പഴശ്ശി'യില് ഇല്ല. വളരെ നേരത്തെ തന്നെ അത്തരത്തിലുള്ള സൂചനകളും ചിത്രത്തിന്റെ അണിയറ പ്രവര്ത്തകരില് നിന്നും പുറത്ത് വരികയും ചെയ്തിരുന്നു.

  എണ്പതുകളിലും തൊണ്ണൂറുകളുടെ ആദ്യപകുതിയിലും പലരും പണിതീര്ത്ത ലക്ഷണമൊത്ത മൂശയില് വാര്ത്തെടുക്കപ്പെട്ടത് കൊണ്ടാണ് മോഹന്ലാലിന്റെ പ്രതിഭയുടെ മാറ്റ് കൂടിയത് എന്ന് ഈ അടുത്ത കാലത്ത് പ്രിയദര്ശന് ഒരു അഭിമുഖത്തില് പറയുകയുണ്ടായി.വിശന്ന് വലഞ്ഞൊരു സിംഹം ഇരയെ കീഴ്പ്പെടുത്തുന്ന ആവേശമുണ്ട്, ലാലിന്റെ അഭിനയത്തിന്. രണ്ടാം സ്ഥാനത്ത് എത്തുന്നത് അത് ഇപ്പോള് ആരായാലും കുറഞ്ഞ പക്ഷം മൂന്നോ നാലോ ലാപ്പ് തന്നെ പിറകില് ആകുവാന് സാധ്യത കാണുന്നു.

  സമീപകാലത്തായി മമ്മുട്ടിയെ ആവേശിച്ച ദുര്ഭൂതങ്ങള് 'പഴശ്ശി'യായി നടിക്കുമ്പോഴും വിട്ടുപോവുന്നില്ല. ഫലത്തില് ചില അവസാന ഭാഗങ്ങള് ഒഴിച്ചു നിര്ത്തിയാല് 'പഴശ്ശി', മമ്മുട്ടിയായി നടക്കുന്നു, ഇരിക്കുന്നു, ചിരിക്കുന്നു, ചിലക്കുന്നു.  അവിടെയാണ് ബ്ലെസ്സിയുടെ ബൂട്ടുകള് ചേലൊത്ത ബ്രസീലിയന് പാസ്സുകള് ഒരുക്കുന്നത്, അജയന് വിന്സന്റിനൊപ്പം. ക്യാമറ നോക്കുവാന് കഴിയുന്ന രീതിയിലെല്ലാം നോക്കുന്നുണ്ട്. ഭംഗിയായി, കൃത്യമായി

  ചില വേളകളില് ഏറെ മികവ് പുലര്ത്തുന്ന ഛായാഗ്രഹണത്തെ D.I (Digital Intermediate) ഒരുപാട് തവണ വര്ണ്ണം പൂശി നശിപ്പിച്ചിട്ടുണ്ട് (മഞ്ഞ കലര്ന്നും നീലിച്ചും കാണുന്ന പച്ചപ്പുകള്, പലപ്പോഴും ക്ലോസപ്പ്-മീഡിയം ഷോട്ടുകളില് അഭിനേതാക്കളുടെ തലക്ക് ചുറ്റിലും സൂക്ഷ്മമായി നിരീക്ഷിച്ചാല് കാണുന്ന വെളുത്ത ഓറ).  ചിത്രത്തിലെ ചെറിയ കുറവുകളെ നിസ്സാരമാക്കുന്ന വലിയ ശരിയാണ്, 'ഭ്രമരം'. ലക്ഷണമൊത്ത ഒരു കാഴ്ചക്ക് ഇനി എത്ര നാള് കാത്തിരിക്കേണ്ടിവരും എന്നത് കവടി നിരത്തി നോക്കേണ്ടി വരും

  നിലവാരം കുറഞ്ഞ സംഘട്ടനങ്ങളും ഏച്ച് കൂട്ടിയ പാട്ടുകളും പ്രാകൃതമായ ചായം പൂശലും പിന്നെ കഥയിലെ ചെറിയ അപൂര്ണ്ണതയും പുറകോട്ട് അടിക്കുമ്പോഴും 'കേരളവര്മ്മ പഴശ്ശിരാജ' സമീപ കാലത്തെ സംഭവം തന്നെയാണ് എന്ന് സമ്മതിക്കേണ്ടി വരും. കുറഞ്ഞ പക്ഷം ദൃശ്യങ്ങളിലെ ചരിത്ര പുനര്നിര്മ്മിതിയുടെ ആര്ഭാടങ്ങളുടെ പേരില് എങ്കിലും...

  ഭ്രമരം: കുപ്പതൊട്ടിയിലെ മാണിക്യം

  പഴശ്ശി ..........?????????
  Is it a Good Or Bad When compared with Bhramaram

  shaji, i presume u r not a biased blogger...

  if u r one, u have done nothing but injustice to such a marvellous and noble venture!!

  ReplyDelete
 19. അഭിപ്രായത്തിന്‌ നന്ദി...

  സ്വാഭാവികമായും ഞാന്‍ 'biased' അല്ല എന്ന് വിശ്വസിക്കുന്നു. അങ്ങനെ ആവാതിരിക്കുവാനും ശ്രദ്‌ധിക്കുന്നു. താങ്കളുടെ നിരീക്ഷണത്തെ ഞാന്‍ മാനിക്കുകയും ചെയ്യുന്നു.

  തീര്‍ത്തും വ്യത്യസ്‌തമായ രണ്ട്‌ ഗണത്തില്‍പ്പെടുന്ന ഈ ചിത്രങ്ങളെ താരതമ്യം ചെയ്യുന്നത്‌ ശരിയല്ല എന്ന് ഞാന്‍ ആദ്യമേ പറഞ്ഞ്‌ കൊള്ളട്ടേ. മറ്റൊന്ന് എന്നും ഞാന്‍ അറിയുകയും അറിയാന്‍ ശ്രമിക്കുകയും ചെയ്യുന്നത്‌ ക്യാമറക്ക്‌ പുറകില്‍ പ്രവര്‍ത്തിക്കുന്ന തലകളെ കുറിച്ചാണ്‌. അതുകൊണ്ട്‌ തന്നെ താങ്കള്‍ ഉദ്ദേശിക്കുന്ന 'ഫാന്‍' അങ്കത്തിന്റെ ഭാഗമേ അല്ല ഞാന്‍. അത്തരം കോപ്രായങ്ങളെ വെറുക്കുകയും ചെയ്യുന്നു.

  ഒളിപ്പോര്‍ യുദ്‌ധത്തിന്റെ പടയൊരുക്കങ്ങളും സ്വാഭാവികവുമായ അന്ത്യവുമാണ്‌ 'പഴശ്ശി'. കലാസംവിധാനം, ശബ്‌ദസംവിധാനം, വസ്‌ത്രാലങ്കാരം തുടങ്ങിയ മേഖലകളിലെ തികവാണ്‌ ചിത്രത്തിലെ യഥാര്‍ത്‌ഥ രാജാവ്‌ (D.I, സംഘട്ടനരംഗങ്ങളിലെ പ്രശ്‌നങ്ങള്‍ അവിടെ നില്‍ക്കട്ടെ). ഇതിന്‌ അപ്പുറം കഥാഗതിയിലെ പരിണാമങ്ങള്‍ പ്രേക്ഷകനെ കാര്യമായി സ്‌പര്‍ശിക്കുന്നു എന്ന് കരുതുവാന്‍ കഴിയില്ല.

  അഭിനയ മുഹൂര്‍ത്തങ്ങള്‍ ഇല്ലാത്തത്‌ കൊണ്ടാണ്‌ 'പഴശ്ശി'യില്‍ മമ്മുട്ടി പ്രഭ മങ്ങിപ്പോയത്‌ എന്ന് പലരും എഴുതി കണ്ടു. അഭിനയം അതിഗംഭീരം എന്ന് പറയുന്നവരും ഉണ്ട്‌. മമ്മുട്ടി എന്ന നടന്റെ profile എല്ലാവര്‍ക്കും അറിവുള്ളതാണ്‌. കണ്ണിമ വെട്ടിന്റെ നിമിഷാര്‍ദ്‌ധം കൊണ്ടും അഭിനയിക്കുന്നവരാണ്‌ നടന്മാര്‍. അല്ലാതെ അവര്‍ക്ക്‌ ചിത്രത്തില്‍ അലറാനും കരയാനും ഇട നല്‍കണം എന്നില്ല. ഏതായാലും 'പഴശ്ശി'യില്‍ നമുക്ക്‌ അനുഭവപ്പെടുന്നത്‌ മമ്മുട്ടിയുടെ ശരീരഭാഷ തന്നെയാണ്‌. അത്‌ തന്നെയാണ്‌ ഞാന്‍ പോസ്റ്റില്‍ സൂചിപ്പിച്ചതും.

  D.I എന്ന സാങ്കേതികവിദ്യയുടെ തീര്‍ത്തും വികലമായ പ്രയോഗം കാഴ്‌ചയില്‍ തന്നെ 'പഴശ്ശി'യില്‍ വ്യക്‍തമാണ്‌. അണിയറ പ്രവര്‍ത്തകര്‍ 'പഴശ്ശി'യെ ഉപമിച്ചത്‌ 'ബ്രേവ്‌ ഹാര്‍ട്ട്‌', 'ഗ്ലാഡിയേറ്റര്‍' മുതലായ വിശ്രുത ചിത്രങ്ങളോടായിരുന്നു എന്ന് ഓര്‍ക്കുമല്ലോ. ഏതായാലും ലോകോത്തരം എന്ന് പ്രചുരപ്രചാരണം നടത്തിയ ഒരു ചിത്രത്തിലെ വൈകല്യങ്ങള്‍ ചൂണ്ടികാണിക്കുവാന്‍ ശ്രമിക്കുകയായിരുന്നു...

  ReplyDelete
 20. This comment has been removed by the author.

  ReplyDelete
 21. I fully agree with your chitranireekshaNam pertaining to PazhaSSiraaja.
  regards/murali

  ReplyDelete
 22. This comment has been removed by the author.

  ReplyDelete
 23. പഴശ്ശിരാജ - അടുത്തകാലത്ത് കണ്ട മലയാളത്തിലെ ഒരു ഉഗ്രന്‍ പടം. ശരത് കുമാര്‍, പത്മപ്രിയ, മനോജ് കെ പിന്നെ മമ്മൂട്ടിയും. ഒരു വടക്കന്‍ വീരഗാഥയിലെപ്പോലെ മമ്മൂട്ടിക്ക് ചെയ്യാന്‍ ഒന്നും ഈ പടത്തിലില്ല (യഥാര്‍ത്ഥത്തില്‍ പഴശ്ശി രാജ സമരങ്ങളുടെ co-ordinator മാത്രമായിരുന്നിരിക്കണം) എടച്ചേന കുങ്കനും കൈതേരി അമ്പുവും തലയ്ക്കല്‍ ചന്തുവും നീലിയും പേരറിയാത്ത അനേകം വയനാടന്‍ കുറിച്യരും ആയിരിക്കും ശരിക്കും യുദ്ധത്തില്‍. അതുകൊണ്ടാണ് മമ്മൂട്ടിക്ക് ശക്തമായ സാന്നിദ്ധ്യമാകാന്‍ കഴിയാതിരുന്നത്. ശരത്കുമാറിന്റെയും മനോജ് കെയുടെയും (അനന്തഭദ്രത്തിനു ശേഷം) പ്രകടനങ്ങള്‍ നന്നായി.ശരത്കുമാറിന്റെ scene presense ഉഗ്രന്‍ പദ്മപ്രിയക്ക് ശരിക്കും അഭിനന്ദനങ്ങള്‍ ഇത്രയധികം Fight Sceneല്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ചതിന് ശരിക്കും അപ്രതീക്ഷിതം. റസൂല്‍ പൂക്കുട്ടിയുടെ ഇന്ദ്രജാലം വീണ്ടും - ഒട്ടും കൂടുതലും കുറവുമില്ലാത്ത ശബ്ദമിശ്രണം. കഥയില്‍ ചില അപാകതകളുണ്ട്. ശക്തനായ കുങ്കന്‍ വെറുതേ ചാകാനായി ബ്രിട്ടീഷ് പടക്കു മുന്‍പില്‍ ചെന്നപോലെ പഴശ്ശിരാജയും ചാകാനായി ബ്രിട്ടീഷ് പട്ടാളത്തിനുമുന്‍പില്‍ ചെന്ന പോലെ. ക്യാമറ അത്രനന്നായി എന്നു പറയാനാകില്ല. ചിലസ്ഥലത്തെല്ലാം shake പോലെ. ഛായാഗ്രഹണവും ചിത്രസംയോജനവും നന്നായി. നല്ല വിഷ്വല്‍ സൌണ്ട് അനുഭവം. പിന്നെ ഇന്നത്തെ തലമുറക്ക് പഴശ്ശിയുടെ കഥ ശരിക്കും അനുഭവിക്കാവുന്ന ചിത്രം. തിരക്കഥ ചരിത്രത്തില്‍ നിന്നും വ്യതിചലിക്കുന്നില്ല. സംഘടനങ്ങളില്‍ ചിലയിടത്തെല്ലാം പാളിയിട്ടുണ്ട്. തീര്‍ച്ചയായും കാണേണ്ട നല്ല സിനിമ 7/10 മാര്‍ക്സ്. ഭ്രമരം കഥ വേറെ . അത് ചര്‍ച്ച വേറെ. ഫാന്‍സിന്റെ ശക്തമായ ശല്യം തീയറ്ററില്‍ അനുഭവപ്പെട്ടു - ഇവര്‍ക്ക് സിനിമ കണ്ടാല്‍ പോരേ? .

  ReplyDelete
 24. എല്ലാവരും എന്നെ പറ്റിച്ചു ....ഹീറോ ആണന്നു പറഞ്ഞു സംവിദായകന്...., സ്റ്റെണ്ട് ഉണ്ടെന്നു പറഞ്ഞു സ്റ്റെണ്ട് മാസ്റ്റര്....ഡയലോഗ് ഉണ്ട് എന്ന് പറഞ്ഞു സ്ക്രിപ്റ്റ് റൈറ്റര് ....ഡാന്സ് അറിയില്ലെങ്കിലും ഡാന്സും ഉണ്ട് എന്ന് പറഞ്ഞു ഡാന്സ് മാസ്റ്റര് ...ഒടുവില് പടം... വന്നപ്പോള് എല്ലാം ശരത് കുമാറിനും..... ഇതിലും ഭേതം എന്റെ ഒരു ഫോട്ടോ ചുമരില് ആണി അടിച്ചു വെച്ച് അതു യെടുകുന്നതയിരുന്നു .....എന്ന് മമ്മുട്ടി (പഴശി രാജ)

  ReplyDelete
 25. ഗ്ലാഡിയെറ്റർ,ട്രോയ്,മംഗൾ പാണ്ഡെ,പിന്നെ കുറച്ച് ലഗാനും പഴശ്ശിരാജാ എന്നസിനിമകണ്ടപ്പോൾ എനിക്കിതാണ് തോന്നിയത്...പിന്നെ പഴശ്ശിയുടെ അവസാനത്തെ ചാടികുത്തുകൊല..അതുനമ്മൾ ട്രോയിൽ ആദ്യം കണ്ടു,ജോധാ അക്ബറിൽ കണ്ടു,പിന്നെ സുബ്രഹ്മുണ്യപുരത്തിൽ വരെ കണ്ടു,ഇനിയേതെക്കൊ സിനിമകളിൽ കാണേണ്ടി വരുമെന്നാർക്കറിയാം.

  ReplyDelete
 26. ഈ ആഴ്ച പുനെയിലും എത്തി ...എല്ലാം മറന്നേക്കു...ഫാന്സുകളുടെ അട്ടഹാസങ്ങളും താരതമ്യങ്ങളും എല്ലാം...ഇത്ര മാത്രം...നമുക്ക് അഭിമാനിക്കാന്‍, സ്വകാര്യ അഹങ്കാരത്തോടെ മാനം മുട്ടെ ഉയര്‍ത്തി കാണിക്കാന്‍ ഒരു സിനിമ...നമ്മുടെ പഴശ്ശിരാജ...ശരത്കുമാറിന്റെ മിന്നുന്ന പ്രകടനം..ചെളിയില്‍ പുതഞ്ഞു പോയ മാണിക്യം ആണ് ഞാന്‍ എന്ന് വീണ്ടും തെളിയിക്കുന്ന മനോജ്‌...പഞ്ചാഗ്നിയിലെ ഇന്ദിരയുടെ പുനര്‍ജ്ജന്മം പദ്മപ്രിയ...ഉത്തമ ടീം ലീഡര്‍ ആയി മമ്മുക്ക...പിന്നെ സുരേഷ് കൃഷ്ണ,ജഗതി, എന്തിനു, ചെറിയ റോളില്‍ ആണെങ്കിലും മനസ്സില്‍ തങ്ങി നില്‍ക്കുന്ന വേണുചെട്ടനും മാമുക്കോയയും കാപ്ട്യന്‍ രാജുവും എല്ലാവരും ഒന്നിനൊന്നു മെച്ചം...


  നന്ദി എം .ടി സര്‍, ഹരിഹരന്‍ സര്‍, കോലാഹലങ്ങള്‍ മാത്രമായിരുന്ന ഞങ്ങളുടെ ചലച്ചിത്ര ലോകത്തിലേക്ക്‌ വീണ്ടും ഒരു വസന്തം കൊണ്ട് വന്നതിനു.....
  ഇത് ഒരു തുടക്കം ആകട്ടെ......ഋതു മൂവിയുടെ പരസ്യ വാചകം പോലെ നമ്മളും മാറട്ടെ ഋതുവിനോടൊപ്പം.....

  ReplyDelete
 27. അമ്പേ പരാജയമായിപ്പോയ ഒരു സംരംഭമായിരുന്നു പഴശ്ശിരാജ എന്ന് എനിക്കഭിപ്രായമില്ല. ഗ്ലാഡിയേറ്ററുമായി താരതമ്യം ചെയ്യണമായിരുന്നെങ്കിൽ എടച്ചേരി കുങ്കനെ നായകനാക്കി എംടിയുടെ പൊളിച്ചെഴുത്ത് നടത്തിയ ഒരു ചിത്രമാകണമായിരുന്നു. മമ്മൂട്ടി കുങ്കനായി അഭിനയിക്കുകയും ചെയ്യണമായിരുന്നു. ഒരു പക്ഷേ ചരിത്രത്തിന്റെ കൂച്ചുവിലങ്ങുകളില്ലാതെ എംടിക്ക് സ്വതന്ത്രനായി താങ്കളും മറ്റെല്ലാവരും പ്രതീക്ഷിച്ച ‘ഗ്ലാഡിയേറ്റർ’ സൃഷ്ടിക്കാൻ സാധിക്കുമായിരുന്നു. കാരണം ഏടച്ചേരി കുങ്കൻ, തലക്കൽ ചന്തു എന്നിങ്ങനെയുള്ള കഥാപാത്രങ്ങളെപ്പറ്റി ചരിത്രത്തിൽ പ്രത്യേകിച്ച് വിശദാംശങ്ങളില്ല. എഴുത്തുകാരൻ മാനസികമായി സ്നേഹിക്കുന്ന കഥാപാത്രമായി കുങ്കൻ ഇപ്പോഴും ഉയർന്ന് നിൽക്കുന്നു. ലാസ്റ്റ് സമുറായ്, ബ്രേവ് ഹാർട്ട് എന്ന ചിത്രങ്ങളുമായി ഏതെങ്കിലും ഒരു ഇന്ത്യൻ ചിത്രത്തെ താരതമ്യം ചെയ്യണമെങ്കിൽ അത് ഈ ചിത്രം തന്നെയായിരിക്കുമെന്നാണ് എന്റെ വിശ്വാസം.

  അത്രയും കുറച്ചാൾക്കാരെ വെച്ച് മൊട്ടക്കുന്നിന്റെ മുകളിൽ വെച്ച് ചിത്രീകരിച്ചത് കൊണ്ടാണോ ക്ലൈമാക്സിന്റെ തകർന്ന് പോയതെന്ന് എനിക്കറിയാൻ മേല. കാട്ടിനുള്ളിൽ വെച്ചായിരുന്നെങ്കിൽ എന്നാശിച്ച് പോയി.

  തലക്കൽ ചന്തു, കുങ്കൻ എന്നീ കഥാപാത്രങ്ങൾ കേസ്,കേസിന്റെ മുകളിൽ കേസ്, ചെക്ക്പോസ്റ്റ്, റൂൾ എന്നിങ്ങനെയുള്ള ഇംഗ്ലീഷ് വാക്കുകൾ ഇടക്കിടെ പറയുന്നത് താങ്കൾ ശ്രദ്ധിച്ചില്ലേ?

  ആവോ...കുറെയൊക്കെ കണ്ടില്ലാന്ന് നടിച്ച് ഞാൻ ഈ ചിത്രത്തെ സ്നേഹിക്കുന്നു ഇതു പോലൊരു ചിത്രം ഇത്രയും ഭംഗിയായി ഇതിന് മുൻപാരും ഇന്ത്യയിൽ ചെയ്തിട്ടില്ലെന്നത് കൊണ്ടായിരിക്കും.

  വയനാടൻ മഴ, കാട്, ഗറില്ലാ യുദ്ധം, എല്ലാം നന്നായി. യുദ്ധശേഷം കുങ്കൻ വാൽമുനയിൽ കുത്തി എഴുന്നേൽക്കാൻ ശ്രമിക്കുന്ന സീൻ വളരെ നന്നായി. പത്മപ്രിയ അസ്സലായി ചെയ്തിട്ടുണ്ട്. കുറച്ച് കയറിൽ തൂങ്ങി പ്രകടനം തിരിച്ചറിയാൻ സാധിക്കുന്നതൊഴിച്ചാൽ സംഘട്ടനങ്ങൾ മോശമായെന്ന് സമ്മതിക്കാൻ എനിക്ക് മനസ്സില്ല. സ്യൂഡോ ഇന്റലെക്ചുവലുകൾക്ക് കാര്യങ്ങൾ അംഗീകരീക്കണമെങ്കിൽ മിനിമം ഒരു സായിപ്പെങ്കിലും കൈയ്യടിക്കണമെന്ന് നിർബന്ധമുണ്ടാവും.

  പിന്നെ ഇരുപത്തേഴ് കോടി, പിണറായി നാല് പടം പിടിക്കും, പിന്നാ ഗോ-ഗോ ചേട്ടൻ. ഷാജി വിഷമിക്കേണ്ട.

  ReplyDelete
 28. പഴശിരാജ കണ്ടു..
  ഇഷ്ടപ്പെട്ടു...
  അത്രവലിയ സംഭവ മായി തോന്നിയില്ല
  ഒരു ഊതി വീര്‍പിച്ച ബലൂണ്‍ പോലെ
  ഗോവന്‍ ചലച്ചിത്രോസവത്തില്‍ panorama വിഭാഗത്തില്‍ പ്രവേശനം കിട്ടാത്തതിലുള്ള നിലവിളിയാണ് ഇപ്പോള്‍ കേള്‍ക്കുന്നത്
  പഴശിരാജ ഒരു മികച്ച ചിത്രമാണ്...
  ഹരിഹരന്റെ ചിത്രങ്ങളില്‍ വെച്ച് മികച്ച ചിത്രമാണ് എന്ന് മാത്രം...

  ReplyDelete
 29. I agree it is an action packed big budget movie. But is it a great film? What did you learn about the real Pazhassi Raja, the country he ruled or his guerilla warfare? Nothing. You are not shown the people whom he ruled or even a street where his palace is. Even in the climax he is fighting in the open field as if in Mahabharata serial!Because of the hype none dares to criticize an icon like M.T. who has done a poor job or was it due to the editing we miss many things like the Musaliar or Neeli's fate. The press keep their mouth shut because of advertisement revenue.It is only the comman who feels that they are ticked into the theatres by all the hype. It is only a kind of mass hysteria - an example how spending lots and lots of money on promotion can carry a film to great heights!

  ReplyDelete
 30. മുരളി മേനോന്‍, താരകന്‍ :) അഭിപ്രായത്തിന്‌ നന്ദി...

  രഞ്ജിതേ, ഇതുകൂടി ഒന്നു വായിക്കൂ: http://keralamrekhakal.blogspot.com/2009/10/blog-post.html

  അനോണി, ആരാത്‌ ഈ പറഞ്ഞ സ്യൂഡോ ഇണ്റ്റലെക്ചെല്‍? :)

  കൈപ്പളി മാഷേ, your link is very much interesting...

  ReplyDelete
 31. അല്ല ,ചിത്രത്തില്‍ മമ്മുട്ടി യെക്കാള്‍ പ്രാധാന്യം ശരത് കുമാര്‍ നാണെന്ന് തോന്നുന്നു....എങ്കിലും കലക്കി..കലക്കി പോടീ ...കലക്കി പ്പോടിച്ച് വറുത്തു കോരി...അത് കണ്ടിരിക്കാന്‍ നല്ല രസമാ ...ഞങ്ങളുടെ സ്കൂള്‍ നിന്നെല്ലാം...കൊണ്ട് പോയി...


  തസ്ലീം.പി

  ReplyDelete
 32. everybody has compared this movies relationship with GLADIATOR,BRAVE HEART ,LAGAAN,JODHA AKBAR etc,but the climax is a straight lift from THE LAST SAMURAI.

  ReplyDelete