Oct 17, 2010

അമലിന്റെ അന്‍വര്‍

സൂപ്പര്‍ ഹിറ്റ്‌ തമിഴ്‌ ചിത്രത്തിന്റെ ഫോര്‍മുലയെന്നത് കടംകൊണ്ട ഹോളിവുഡ്‌ ചിത്രത്തിന്റെ ശരീരത്തിലേക്ക്‌ തമിഴ്‌ സംസ്കാരവും പ്രേമവും പാട്ടും ഇടകലര്‍ത്തുന്നതാണെന്ന് ഉദാഹരണങ്ങള്‍ നിരത്തിയൊരു മെയില്‍ സമീപകാലത്ത്‌ സുഹൃത്തുക്കള്‍ പലരും ഫോര്‍വേര്‍ഡി ഫോര്‍വേര്‍ഡി ഹിറ്റാക്കിയതാണ്. കഥയോ, കഥാപാത്രങ്ങളെയോ, കഥാകഥന രീതികളെയോ മറ്റു ചിത്രങ്ങളില്‍ നിന്നും കടം കൊള്ളുന്നവരെല്ലാം എന്നും ചലച്ചിത്രത്തിലേക്കുള്ള‌ തങ്ങളുടെ വഴി എളുപ്പത്തില്‍ വെട്ടുകയാണ് ചെയ്യുന്നത്. കടം കൊണ്ട ആശയത്തെ വള്ളി, പുള്ളി, വിസ്സര്‍ഗ്ഗ വ്യത്യാസമില്ലാതെ പകര്‍ത്തുന്നവരും, സ്വന്തം ചേരുവകള്‍ മേമ്പൊടിയായി ചേര്‍ത്ത്‌ കയ്യടി നേടുന്നവരും, 'ഒറിജിനലിനെ' നോക്കി കൊഞ്ഞനംകുത്തുന്നവരും ഇക്കൂട്ടത്തിലുണ്ട്. വ്യക്തിപരമായി ഈ കോപ്പിക്യാറ്റ് രീതികളോട് കടുത്ത എതിര്‍പ്പാണെങ്കിലും വ്യാകരണമില്ലാത്ത, അക്ഷരത്തെറ്റും കോമാളിക്കളിയുമായി അധപതിക്കുന്ന മൂന്നാംകിട ശ്രമങ്ങളെക്കാള്‍ എന്തുകൊണ്ടും ഭേദം തന്നെയിതെന്ന് സമ്മതിക്കാതെ വയ്യ!


മലയാളത്തിലെ പുതുതലമുറയില്‍ സാമാന്യം തന്റേടമുള്ള, സര്‍വ്വോപരി വിവരമുള്ള സംവിധായകനാണ് അമല്‍ നീരദ്‌. മികച്ചൊരു പ്രൊഫൈലും സ്വന്തമായുണ്ട്. കൊല്‍ക്കത്തയിലെ സത്യജിത് റായി ഫിലിം ആന്‍ഡ്‌ ടെലിവിഷന്‍ ഇന്‍സ്റ്റിട്ട്യൂട്ടിലും ബെര്‍ലിനിലുമായി ഛായാഗ്രഹണത്തില്‍ ഔപചാരിക വിദ്യാഭ്യാസം, തുടര്‍ന്ന് ഛായാഗ്രാഹകനായി വര്‍ഷങ്ങളോളം ചലച്ചിത്ര തലസ്ഥാനമായ ബോളിവുഡില്‍ രാംഗോപാല്‍ വര്‍മ്മ ചിത്രങ്ങളോടൊപ്പം. മലയാളിക്ക്‌ അന്നുവരെ പരിചിതമല്ലാത്ത സാങ്കേതിക നിലവാരത്തില്‍ 'ബിഗ്‌ ബി'യിലൂടെ സംവിധായകനായി തുടക്കം. പക്ഷേ, സാങ്കേതികമായി ബഹുദൂരം മുന്‍പിലോടിയ 'സാഗര്‍ ഏലിയാസ്‌ ജാക്കി', എന്ന രണ്ടാമത്തെ ചിത്രം ചോക്ലേറ്റ് പേപ്പറില്‍ പൊതിഞ്ഞ നനഞ്ഞ പടക്കമായിരുന്നു. അമല്‍ നീരദിന്റെ സ്ഥിരം ശൈലിയില്‍ തന്നെയാണ് പുതിയ ചിത്രം 'അന്‍വറും‍'.

'ഫോര്‍ ബ്രതേഴ്സി'ന്റെ ജാരസന്തതിയാണ് 'ബിഗ്‌ ബി' എന്ന കടുത്ത ആരോപണങ്ങളോട് സംവിധായകന്‍, മാതൃഭൂമി ആഴ്ചപ്പതിപ്പിലും ചിത്രഭൂമിയിലുമായി ഭംഗിയായി പ്രതികരിക്കുകയും തന്റെ നിലപാടുകള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു‌‌. കഥയില്ലാ കാവ്യമായിരുന്ന 'സാഗര്‍ ഏലിയാസ്‌ ജാക്കി'യില്‍ വിദേശഭാഷാ ചിത്രങ്ങളുടെ സ്വാധീനം ഏറെ പ്രകടവുമായിരുന്നു. പുതിയ ചിത്രം 'അന്‍വറിന്റെ' തന്തയും വിദേശിയാണ്, തറവാട്ടില്‍ പിറന്ന ഒരു അമേരിക്കക്കാരന്‍, ' ട്രൈട്ടര്‍ ' (Traitor).


"മറ്റൊരാളെ കൊന്നതിന് പകരമായോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ, വല്ലവരും ഒരാളെ കൊലപ്പെടുത്തിയാല്‍ അത് മനുഷ്യകുലത്തെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകും. ഒരാളുടെ ജീവന്‍ വല്ലവരും രക്ഷിച്ചാല്‍ അത് മനുഷ്യകുലത്തെ മുഴുവന്‍ രക്ഷിച്ചതിന് തുല്യമാകും" എന്ന ഖുറാന്‍ വചനം ചിത്രത്തിന്റെ ആരംഭത്തില്‍ തെളിയുന്നുണ്ട്. കഥാപരിസരത്തെ പരിചയപ്പെടുത്തുന്നത് മമ്മുട്ടിയുടെ ശബ്ദമാണ്.

Synopsis:

കോയമ്പത്തൂരിലെ ബോംബ്‌ സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ ചുമതല സ്റ്റാലിന്‍ മണിമാരനാണ്. അന്വേഷണങ്ങളെ തുടര്‍ന്ന് കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ മുസ്ലീം സമുദായത്തില്‍പ്പെട്ട നിരവധിപ്പേര്‍ ജയിലിലാവുന്നു. കൂട്ടത്തില്‍ സമുന്നതനായ നേതാവ് ബാബു സേട്ടുമുണ്ട്. ഗുരുവായൂരില്‍വെച്ച് കുഴല്‍പ്പണവുമായി അറസ്റ്റിലാവുന്ന അന്‍വര്‍ എത്തുന്നതും അതേ ജയിലിലാണ്.

കടുത്ത ഇസ്ലാം മത വിശ്വാസിയായ അന്‍വര്‍ , ബാബുസേട്ടിനേയും അനുയായികളെയും പരിചയപ്പെടുന്നു. അവരുമായുള്ള അടുപ്പം ജയിലില്‍ നിന്നിറങ്ങിയ അന്‍വറിനെ ബാബു സേട്ടിന്റെ നാടായ മട്ടാഞ്ചേരിയില്‍ എത്തിക്കുന്നു‍. തീവ്രവാദത്തിന് വളക്കൂറുള്ള മണ്ണില്‍ അന്‍വര്‍ , ബാബു സേട്ടിന്റെ വിശ്വസ്തനായ സൂത്രധാരനാകുന്നു

തന്ത, ' ട്രൈട്ടര്‍ ‍' ആണെന്ന് പറഞ്ഞുവല്ലോ. കൈകാര്യം ചെയ്ത വിഷയത്തിലെ രാഷ്ട്രീയം കൊണ്ടും ഡോണ്‍ ഷീഡിലിന്റെ മികച്ച അഭിനയം കൊണ്ടും ശ്രദ്ധ നേടിയ ചിത്രമാണ്, ' ട്രൈട്ടര്‍ ‍'. ഭംഗിയായി അടുക്കി വച്ച ഒരു തിരക്കഥയുടെ പിന്‍ബലം ആ ത്രില്ലറിനുണ്ടായിരുന്നു. 'ട്രൈട്ടറി‍'ലെ ചില മുഖ്യ കഥാപാത്രങ്ങളും ചില കഥാസന്ദര്‍ഭങ്ങളും കേരളീയ പശ്ചാത്തലത്തില്‍ പ്രതിഷ്ഠിക്കപ്പെടുകയാണ് 'അന്‍വറി‍'ല്‍ ‍. മെയില്‍ ഫോര്‍വേര്‍ഡില്‍ തമിഴ്‌ ചിത്രങ്ങളുടെ ഫോര്‍മുല ഉണ്ടാക്കിയതുപോലെ അവശ്യം കഥാസന്ദര്‍ഭങ്ങളും‍, കഥാപാത്രങ്ങളും, ഗാനങ്ങളുമായി കൂട്ടിച്ചേര്‍ക്കലുകള്‍ . ആ കൂട്ടിച്ചേര്‍ക്കലില്‍ പ്രമുഖം, മുഖ്യകഥാപാത്രത്തിന്റെ കഴിഞ്ഞ കാല ജീവിതം, കഥാപാത്രങ്ങളില്‍ ഒന്നിന് കേരളത്തിലെ അറിയപ്പെടുന്ന ഒരു നേതാവുമായി വേണമെങ്കില്‍ ആരോപിക്കാവുന്ന സാമ്യം, കഥാസന്ദര്‍ഭങ്ങള്‍ക്ക് കഴിഞ്ഞ ദശകത്തിലെ ഇരുള്‍ വീണ ചില ഏടുകളുമായുള്ള ബന്ധം എന്നിവയാണ്.

'ട്രൈട്ടറാ‍'യി ഈ ചിത്രത്തെ താരതമ്യം ചെയ്യുകയല്ല. ഭീമമായ മുതല്‍മുടക്കില്‍ ‍, ലോകവിപണിതന്നെ ലക്ഷ്യമാക്കി, വിട്ടുവീഴ്ചകളില്ലാതെ ചെയ്ത ചിത്രത്തേയും, ചെറിയ മുതല്‍ മുടക്കില്‍ ‍, കേരളമെന്ന 'ഠ' വട്ടത്തിലെ വിപണിയെ ലക്ഷ്യമാക്കി പുറത്ത്‌ വന്ന ചിത്രത്തേയും താരതമ്യം ചെയ്യുന്നതില്‍ വലിയ കാര്യമില്ല. അമല്‍ നീരദ്‌ തന്നെ പണ്ടൊരിക്കല്‍ പറഞ്ഞതുപോലെ ഒരു സൃഷ്ടിക്ക് വിവിധ ‌ഭാഷകളില്‍ പുതിയ ആഖ്യാനങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷേ, കഴിവും വിവരവും വിദ്യാഭ്യാസവും പരിചയവും കൈമുതലായ ഒരാള്‍ ഇത്തരം എളുപ്പവഴികള്‍ സ്വീകരിക്കേണ്ടതുണ്ടോ എന്നതാണ് ചോദ്യം.

പണ്ടൊരിക്കല്‍ ത്രൂഫോയുമായുള്ള അതിദീര്‍ഘവും അതിപ്രശസ്തവുമായ അഭിമുഖത്തില്‍ സസ്പെന്‍സ് ചിത്രങ്ങളുടെ ആചാര്യന്‍ ഹിച്ച്കോക്ക്, എന്താണ് സസ്പെന്‍സെന്നും എന്താണ് സര്‍പ്രൈസെന്നും വിശദീകരിക്കുകയുണ്ടായി. അവര്‍ സംസാരിച്ചിരിക്കുന്ന മേശക്ക് താഴെ ഒരു ബോംബ്‌ ഉണ്ടെന്ന് കരുതുക. പ്രത്യേകിച്ച് മുന്‍ സൂചനകളൊന്നും ഇല്ലാതെ ബോംബ്‌ പൊട്ടിത്തെറിക്കുന്നു. കാണുന്ന ജനം സ്വാഭാവികമായും അത്ഭുതപ്പെടുന്നു. ഇതാണ് സര്‍പ്രൈസ്‌. ഇനി സസ്പെന്‍സെന്നാല്‍ മേശക്ക് താഴെയുള്ള ബോംബിനെ കുറിച്ച്‌ ജനത്തിന് അറിയാം. ചുവരിലെ ക്ലോക്കില്‍ മണി ഒന്നാകുമ്പോഴാണ് ബോംബ്‌ പൊട്ടിത്തെറിക്കുക. പതിനഞ്ച് മിനുറ്റ് കൂടിയുണ്ട് ഒരു മണിക്ക്. ഇത്തരം ഒരു സാഹചര്യത്തില്‍ അതേ മേശക്ക് ചുറ്റുമുള്ള സംഭാഷണത്തില്‍ ജനം അഥവാ പ്രേക്ഷകന്‍ കൂടി പങ്കാളിയാവുന്നു. പ്രേക്ഷകന്‍ ആ കഥാപാത്രങ്ങളെ അപകടത്തില്‍ നിന്നും രക്ഷപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നു. മേല്‍ സൂചിപ്പിച്ച ആദ്യ സംഭവത്തില്‍ സ്ഫോടന സമയത്ത്‌ ഒരു പതിനഞ്ച് നിമിഷത്തെ അത്ഭുതം പ്രേക്ഷകന്‍ അനുഭവിക്കുന്നുണ്ട്. എന്നാല്‍ രണ്ടാമത്‌ പതിനഞ്ച് മിനുട്ടിന്റെ സസ്പെന്‍സാണ് അതേ പ്രേക്ഷകന്‍ അനുഭവിക്കുന്നത്. ചുരുക്കത്തില്‍ , അവിചാരിതമായ ട്വിസ്റ്റ്‌ അല്ലെങ്കില്‍ ‍, ചിത്രത്തിലെ സസ്പെന്‍സിന്, കാണുന്ന പ്രേക്ഷകന് ആവശ്യമായ വിവരങ്ങള്‍ കൃത്യമായി തന്നെ കിട്ടിയിരിക്കണം.

ഹിച്ച്കോക്കിന്റെ വിശദീകരണം ഒന്ന് ഉറപ്പിക്കുന്നുണ്ട്. സസ്പെന്‍സ് എന്ന പേരില്‍ നമ്മള്‍ പലപ്പോഴും കണ്ടതെല്ലാം ഞൊടിയിട നേരത്തെ സര്‍പ്രൈസ് ആയിരുന്നു. 'ട്രൈട്ടറും‍', 'അന്‍വറും‍' തമ്മില്‍ ആഖ്യാനത്തിലെ വ്യത്യാസവും അതിലുപരി പോരായ്മയും അത് തന്നെയാണ്.

മണിരത്നം കണ്ടുപിടിക്കുകയും മലയാളി സംവിധായകര്‍ ഹിറ്റാക്കുകയും ചെയ്ത, ചോന്ന വരയുടെ നേതൃത്വത്തില്‍ നടക്കുന്ന, ചലച്ചിത്ര പരിപാടിക്ക് മുന്‍പുള്ള പ്രാര്‍ത്ഥനാ ചടങ്ങ് മാത്രമാണ് നമുക്ക്‌ ടൈറ്റിലിംഗ്. അതിനെ കുറിച്ചും വിവരമുള്ളവര്‍ പണ്ട് ചിലതൊക്കെ പറഞ്ഞു വെച്ചിട്ടുണ്ട്. 'ഗുഡ്‌ ഫെല്ലാസ്‌', 'സൈക്കോ' മുതലായ ചിത്രങ്ങളുടെ ടൈറ്റില്‍സ് വിഭാവനം ചെയ്ത സോള്‍ ബാസ് പറയുന്നത്, ചിത്രം കൈകാര്യം ചെയ്യുന്ന പ്രമേയത്തിനും അതിന്റെ സ്വഭാവത്തിനും ഇണങ്ങുന്ന മാനസികാവസ്ഥയിലേക്ക്‌ ടൈറ്റില്‍ സീക്വന്‍സിലൂടെ പ്രേക്ഷകനെ ഉയര്‍ത്തുവാന്‍ കഴിയുമെന്നാണ്. ടൈറ്റിലിന് ശേഷം ചിത്രം തുടങ്ങുമ്പോള്‍ തന്നെ പ്രേക്ഷകന്‍ ചിത്രവുമായി ഇഴുകി ചേര്‍ന്നിരിക്കും. ചുവന്ന വരയില്ലാത്ത ഭേദപ്പെട്ട ഒരു തുടക്കം 'അന്‍വറി‍'നുണ്ട്.

ഇതിന് മുന്‍പും അമല്‍ നീരദിന്റെ ചിത്രങ്ങളുടെയെല്ലാം പരസ്യചിത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. 'ഇരുപതാം നൂറ്റാണ്ടി'ന്റെ തിരക്കൊപ്പം, 'സാഗര്‍ ഏലിയാസ്‌ ജാക്കി'യുടെ പരസ്യചിത്രങ്ങളും ആ ചിത്രത്തിന്റെ അതിഭീമമായ ഇനീഷ്യലിന് കാരണമായിരുന്നു. ചലച്ചിത്ര പരസ്യകലാരംഗത്ത്‌ ഒരു പുതിയ പേരായ 'ഓള്‍ഡ്‌ മൊന്‍ക്സ്', കേവലം മുറിച്ചുവെച്ച കുറച്ച് ചിത്രങ്ങളല്ല പോസ്റ്റര്‍ ഡിസൈനെന്ന് 'അന്‍വറി'ലൂടെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ചില പോസ്റ്ററുകളിലെ ആക്ഷന്‍ രംഗങ്ങള്‍ ഫ്രീസ് ചെയ്ത കൃത്യവും ശ്രമകരവുമായ 'ഡിജിറ്റല്‍ മാനിപുലേഷന്‍' നമ്മുടെ ചലച്ചിത്ര പരസ്യങ്ങള്‍ക്ക് പരിചിതമായതേ അല്ല. അമല്‍ നീരദ്‌ ചിത്രങ്ങളുടെ പൊതു സ്വഭാവം ആ പോസ്റ്ററുകളില്‍ തെളിയുന്നുണ്ട്. എങ്കിലും 'അന്‍വര്‍‍ ' എന്ന എഴുത്ത്‌, പരസ്യങ്ങളെ കുറിച്ച് പൊതുവില്‍ പറയുന്ന നല്ല അഭിപ്രായത്തില്‍ കാര്യമായ കുറവ്‌ വരുത്തുന്നുണ്ട്. 'Anwar'-ലെ 'N‍', മറ്റ് അക്ഷരങ്ങളെ വേര്‍തിരിക്കുമ്പോള്‍ 'A War' എന്നും വായിക്കാം എന്നതാവാം പരസ്യ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ കണക്കാക്കിയിട്ടുണ്ടാവുക.

സാങ്കേതിക വിഭാഗത്തിന്റെ വിയര്‍പ്പാണ് 'അന്‍വറി‍'ന്റെ Aപ്ലസ്‌. സതീഷ്‌ കുറുപ്പിനേയും വിവേക്‌ ഹര്‍ഷനേയും കൂടാതെ വല്ലപ്പോഴും അഭിനന്ദിക്കുവാന്‍ മാത്രം നമുക്ക്‌ അവസരം തരുന്ന 'ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ആക്ഷന്‍ & മാര്‍ഷ്യല്‍ ആര്‍ട്സും' അക്കൂട്ടത്തിലുണ്ട്.

ആക്ഷന്‍ ചിത്രത്തിന്റെ താളം കാത്തുസൂക്ഷിക്കുന്ന ' അന്‍വറില്‍ ', മുഖ്യ കഥാപാത്രത്തിന്റെ ഫ്ലാഷ് ബാക്ക്‌, ചിത്രത്തിന്റെ താളം മന്ദഗതിയിലാക്കുന്നുണ്ട്. കൂനിന്മേല്‍ കുരു പോലെ പാട്ടും, ഒന്നല്ല, രണ്ടെണ്ണം. എന്തായാലും ആ പാട്ടുകള്‍ ബിരിയാണി സദ്യക്കിടക്ക് നല്ല പ്രഥമന്‍ വിളമ്പിയത് പോലെയായി! നായികയും രണ്ട് പാട്ടുമില്ലാതെ എന്ത് ചിത്രം അല്ലേ? ദോഷം പറയരുതല്ലോ, കുറേനാള്‍ കൂടി മലയാളി മൂളിയ ഗാനങ്ങള്‍ 'അന്‍വറി'ല്‍ ഒരുക്കിയത്‌ ഗോപി സുന്ദറാണ്. പാട്ട് മൂളിയെങ്കിലും, 'കിഴക്ക്‌ പൂക്കും' എന്ന ഗാനം ചിത്രീകരണത്തില്‍ 'ബോംബെ'യും ഈണത്തില്‍‌ 'ഫിസ'യിലെ 'പിയ ഹജി അലി'യേയും ഓര്‍മ്മിപ്പിക്കുന്നുണ്ട്.

അങ്ങേതലക്കലുള്ള ഗോപാലകൃഷ്ണന്‍ ആണെങ്കിലും ഇങ്ങേതലക്കലുള്ള ഗോപാലകൃഷ്ണന്‍ ആണെങ്കിലും (കട: വിശാല്‍ജി‍) അവരവരുടേതായ ശൈലിയുണ്ടാകും. പൊതുവില്‍ പതിഞ്ഞ് സംസാരിക്കുന്ന കഥാപാത്രങ്ങളാണ് അമലിന്റെ ചിത്രങ്ങളിലെല്ലാം തന്നെ. സ്ലോമോഷന്‍, ആക്ഷന്‍, മഴ, കുട എന്നിവയേയും നീരദശൈലിയുടെ ഭാഗമായി മാത്രം കണ്ടാല്‍ മതി. ചെറിയ വേഷങ്ങളില്‍ എത്തുന്ന കഥാപാത്രങ്ങള്‍ക്ക് പോലും വ്യക്തിത്വമുണ്ടെന്നത് സംവിധായകന്റെ പ്രതിഭയെ വ്യക്തമാക്കുന്നുണ്ട്. കുറേനാളുകള്‍ക്ക് ശേഷമാണ് ഗീത, കുക്കു പരമേശ്വരന്‍ മുതലായ ചില മുഖങ്ങള്‍ വലിയ സ്ക്രീനില്‍ കാണുന്നത്. പൃഥ്വിരാജ്, ലാല്‍ , പ്രകാശ് രാജ് എന്നിവരില്‍ തുടങ്ങുന്ന അഭിനേതാക്കളുടെ നിര ഭേദപ്പെട്ട രീതിയില്‍ ചിത്രത്തെ സഹായിക്കുന്നുണ്ട്.

മുകളിലേക്ക് ഓടി പോകുന്ന എന്‍ഡ് ക്രെഡിറ്റ്‌സാണ് നമുക്ക്‌ ചിര പരിചിതമായത്. കഴിഞ്ഞ കുറെ നാളുകളായി ടെലിവിഷന്‍ സ്ക്രീനില്‍ കണ്ടു പരിചയിച്ച വലത്ത് നിന്നും ഇടത്തോട്ടുള്ള ക്രെഡിറ്റ്‌സിന്റെ ഒഴുക്ക് ഇതാദ്യമായി ഒരു ചിത്രത്തിലും കണ്ടു. ചിത്രം കഴിഞ്ഞും വല്ല ആട്ടമോ പാട്ടോ അല്ലെങ്കില്‍ പറഞ്ഞുതീരാന്‍ ബാക്കിയുള്ള വല്ലതുതോ ഉണ്ടെങ്കില്‍ ക്രെഡിറ്റ്‌സ് ഈവിധമാകാം. വിഷ്വലിനെ ബാധിക്കുന്നില്ല. ക്രെഡിറ്റ്‌സ് വായിച്ചിരിക്കേണ്ടവര്‍ക്ക് അതാവുകയും ചെയ്യാം.

രാഷ്ട്രീയക്കാര്‍ ജാഥക്ക് ആളെ കൂട്ടാന്‍ കൂലിക്ക് എടുക്കുമെന്ന് കേട്ടിട്ടുണ്ട്. കൂലിക്കാരായ കൂവല്‍ തൊഴിലാളികളെ കുറിച്ചും പലരും പലയിടത്തും പറഞ്ഞിട്ടുണ്ട്. ആദ്യമായാണ്, ഒന്ന് നേരില്‍ കാണുന്നത്. ഞാന്‍ ' അന്‍വര്‍ ' കാണുന്നത് വെള്ളിയാഴ്ച രാത്രി ചാലക്കുടിയിലാണ്. ഫസ്റ്റ്‌ ഷോ നടക്കുന്ന സമയത്തുതന്നെ ഞാന്‍ തീയറ്റര്‍ പരിസരത്തുണ്ട്. തീയറ്ററിനകത്ത്, എന്ത് നടക്കുന്നു എന്ന് നിശ്ചയമില്ലെങ്കിലും ചിത്രം തീര്‍ന്നപ്പോള്‍ തീയറ്റര്‍ പരിസരത്ത്‌ എവിടെ നിന്നോ കുറെ കുറുക്കന്മാര്‍ ഓലിയിടാന്‍ തുടങ്ങി. സെക്കന്റ് ഷോ സമയത്ത്‌ പ്രേക്ഷകര്‍ക്ക് കാര്യമായി ചൊറിച്ചില്‍ ഉണ്ടായതായി തോന്നിയില്ല. 'ക്ലാസ്സ്‌മേറ്റ്സ്'ലെ ലാബ് മുറിയിലെ കഥ പറച്ചില്‍ പ്രേക്ഷകര്‍ കൂവി തള്ളിയപോലെ, ചിത്രത്തിലൊരിടത്ത്‌ 'അന്‍വറി'ന്റെ കരച്ചിലിനിടക്ക് പ്രേക്ഷകര്‍ തൊണ്ടകടി മാറ്റുന്നുണ്ട്. ചിത്രം തീരുമ്പോള്‍ ഒറ്റയും തെറ്റയുമായ കൂക്ക് വിളികളുണ്ട്. എന്നാല്‍ ചിത്രം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ കാണുന്നത്, ബാല്‍ക്കണിക്ക് താഴെ പത്ത്‌-പതിനഞ്ച് ചെറുപ്പക്കാര്‍ കൂടിനിന്ന് ഇറങ്ങി വരുന്ന കാണികള്‍ക്ക്‌ നേരെ കൂക്കി വിളിക്കുന്നതാണ്. ഒരു ചിത്രത്തിലെ അഭിനയത്തേയോ അതിലെ സന്ദര്‍ഭങ്ങളെയോ അല്ലെങ്കില്‍ ചിത്രത്തെ തന്നെയോ ആണ് കൂക്കി വിളിക്കുന്നതെങ്കില്‍ അത് തീയറ്ററിലാണ് കേള്‍ക്കേണ്ടത്. ഇറങ്ങി വരുന്ന പ്രേക്ഷകര്‍ക്ക്‌ നേരെ കൂക്കുന്നവര്‍ ചെയ്യുന്നത് പ്രേക്ഷകരുടെ അഭിപ്രായങ്ങളെ വെല്ലുവിളിക്കുകയോ അപായപ്പെടുത്തുകയോ ആണ്. അവരുടെ ലക്ഷ്യങ്ങള്‍ എന്തുതന്നെ ആയിരുന്നാലും അവരുടെ ലാഭം എന്തുതന്നെ ആയിരുന്നാലും ആത്യന്തികമായി അവര്‍ അപായപ്പെടുത്തുന്നത് ചലച്ചിത്രത്തെ തന്നെയാണ്.

അപ്പോള്‍ ചിത്രത്തിനകത്ത് മാത്രമല്ല, തീയറ്ററിന് പുറത്തുപോലും 'അന്‍വറി‍'നെ അപായപ്പെടുത്തുവാന്‍ ശ്രമിക്കുന്നവര്‍ ഏറെയുണ്ട്‍. പക്ഷേ, സാങ്കേതിക തികവിന്റെ കരുത്തില്‍ ശത്രുവിനെ തോല്‍പ്പിക്കുവാന്‍ പോന്നവന്‍ തന്നെ ' അന്‍വര്‍‍ '.

ആകെത്തുക: സ്റ്റൈലിഷ് ആക്ഷന്‍ ത്രില്ലര്‍ . സ്ലോ മോഷന്‍ രംഗങ്ങള്‍ കാണുമ്പോള്‍ നെഞ്ചെരിച്ചില്‍ , വയറുവേദന, ഹൃദയാഘാതം എന്നിവയുള്ളവര്‍ ഈ ചിത്രവും കാണാതിരിക്കുക തന്നെയാണ് നല്ലത്.

30 comments:

 1. Actually I liked Anwar more than BigB and SAJ. This has a story and a little bit suspense and has some stylish action sequences ( forget about the final fight which was spoiled by the 'effects')
  Prithviraj has done a wonderful job as an action hero. The first fight in the jail is very much remarkable- its very stylish and realistic.

  ReplyDelete
 2. First it was Mammootty who gave him the chance to direct a movie, thus 'Big B' happened; Later, Mohanlal decided to use his potential for a movie having the continuation his notable character Saagar (from 'Irupathaam Noottaandu'), through an action subject named 'Saagar Alias Jacky' and that too leaving K.Madhu, who directed the previous version. He is none other than Amal Neerad, a film institute product who began his career with Ram Gopal Varma (in 'James' and 'Siva') as a cinematographer. Though the movies he took were not super hits, the ace director was successful in proving his technical brilliance through the different presentation style. Now it is his turn to direct the young star Prithviraj in 'Anwar'. National award winner Prakash Raj is doing a role here, after 'Paandippada'. Mamta Mohandas, who is pairing with Prithvi for the first time, is the heroine. She has worked with the same director in 'Big B' before.

  The movie opens with a bomb blast happening in Coimbatore. The investigation officer (Prakash Raj) has arrested many suspects, Kasim Bhai (Lal) and his gang were also among them. They were remanded and sent to jail. At the same time, Anwar (Prithviraj) who is caught by police in some other case, reached the same jail. It later lead to a good relationship between Anwar and Bhai, thus goes the story of 'Anwar'.

  Different from the previous movies by Amal Neerad, here you have got a story to point out. But it is not a new one, it is same as every such stories based on terrorist attacks goes. The visuals are rich, but they are not colorful due to the yellowish tone used for the frames to give a hard feel. The over doze of color correction effects are evident in the climax. The director had added the dialogues and the incidents needed for such a theme in a realistic way, but they won't be an attractive sight for the audience. We have seen similar themes successfully done before in movies like 'Bombay', 'Fanaa', 'Kurbaan', 'Khadgam' (tel), 'Vedam' (tel) and in a different lovable manner in an excellent movie hindi like 'A Wenesday'. 'Anwar' can't be included in that group.

  Prithviraj has done well; the dilaogue writers (Unni.R and Sajeevan) had even added some dialogues that points out the hero's original character. Prakash Raj is as usual rocking. Lal is also suited well in a notable character. Mamta doesn't have a big role to do.

  Cinematographer Satheesh Kurup had done an excellent job, likewise editor Vivek Harshan. Music director Gopi Sundar had given some hit numbers, the bg score in his style also goes with the movie. The couple of hit songs in the movie happens in the second half, but within an interval of around 3-4 minutes, which should have been avoided. The visuals in the post climax song, sung by Prithvi and Mamta could have been made more attractive (but as the audience are not satisfied so far, the effort would be neglected). Anal Arasu had given some thrilling action scenes. But he should keep extra care while using floor mats for the extra artists to fell down, this is because in the slow motion shots, such carpets are clearly evident in many areas. The continuity of the hero's appearance is lost in some areas, which should have been noticed by the director's assistants.


  'Anwar', that discusses the controversial subject of terror attacks and its after effects, is technically ok and the story is also acceptable; but as a whole, the atmosphere won't guarantee you an entertainment or give you a good satisfaction as expected.


  Rating : 5.5 / 10

  By my friend Prasanth

  ReplyDelete
 3. Actually the film was a masalafied version of Traitor.The Jeffrey Nachmanoff film was really impressive with the screenplay but Anwar disappointed as if none has seen Traitor.This film reminds me of a Tech-savvy director with a good copycat skills.Prakash raj , Pritwiraj , Lal & Gopi Sunder worth appreciation.

  ReplyDelete
 4. The best review about this movie, I must say.
  First half is only a lesson in walking, as usual. But credit to the director to make the second half more gripping, except for that second song, which was completely out of place.
  But as always, its only a movie which is better than the usual lot. Not anything great.
  Somebody on the net drew out the similarities between Avatar and Vietnam Colony recently. It would be so difficult now to not find any resemblences between two movies from two different regions dealing similar subjects, unless the movies talk about a sincere indigenous subject.

  ReplyDelete
 5. good review.
  I don't like the movie.

  ReplyDelete
 6. കമന്റ്‌ മൊത്തം ഇംഗ്ലീഷ് ആണല്ലോ:)) കുറെ റിവ്യൂ വായിച്ചതില്‍ നിന്നും മനസ്സിലാക്കുന്നത് നല്ലൊരു ആക്ഷന്‍ പടം ആണെന്നാണ്‌,സ്ലോ മോഷന്‍ കുറച്ചു കല്ലുകടിയാണെന്ന് എല്ലാവരും പറയുന്നുണ്ട്.ഇങ്ങിനെ ഇറങ്ങുന്ന എല്ലാപടവും തരക്കേടില്ല എന്നാണെങ്കില്‍ പടം കണ്ടു എന്റെ കാശ് കുറെ പോകുമല്ലോ ന്റെ ദൈവമേ:))സൂപ്പറുകളുടെ ഫാന്‍സുകാര്‍ തകര്‍ത്തു കൂവുന്നുണ്ടെന്നു കേട്ടു,ഈ യുവ സൂപ്പരിന്റെ ഫാന്സുകളും മോശമില്ലല്ലോ:))

  പിന്നെ ഇംഗ്ലീഷ് പടം അവിടെ നില്‍ക്കട്ടെ, ആരാണ് മോഷ്ടിക്കാത്തത് സൂപ്പര്‍ ബുദ്ധിജീവി ശ്രീനിവാസന്‍ സകലതും അടിച്ചു മാറ്റിയതാണെന്ന് പറയുന്ന കേള്‍ക്കുന്നുണ്ട് ,ഡയലോഗ് വരെ.കഴിവുള്ളവര്‍ സ്വന്തമായും ഇല്ലാത്തവര്‍ അടിച്ചുമാറ്റിയും മലയാളീകരിച്ചു സിനിമ ഉണ്ടാക്കട്ടെ,ഇംഗ്ലീഷ് സിനിമ കാണാത്തവരും ഉണ്ടല്ലോ:))

  ReplyDelete
 7. നിരീക്ഷണം ഗംഭീരം. ഒരു കാപി ആ വീര നായാകാന് അയച്ചു കൊടുത്തേക്കു. കഷ്ടപ്പെട്ടതല്ലേ? കുറച്ചൂടെ അഹങ്കരിക്ക്യട്ടെ പയ്യന്‍സ്!

  പിന്നേ, മലയാളിക്ക്യു അത് വരെ പരിചിതമല്ലാത്ത സാങ്കേതിക ക്ണാപ്പ് ഉണ്ടാക്കിയത് അമലോന്നുമല്ല! അതിനു vkp ക്ക്യു തന്നെ മാര്‍ക്ക്‌ കൊടുത്തേ പറ്റു. എന്തെ, എതിരഭിപ്രയമുണ്ടാ? കാര്യം മുല്ലവള്ളിയും പോലീസും മ മ മലയാളി theatre ഇല്‍ പൊയ് കണ്ടിട്ടില്ലായിരിക്കാം. വിളമ്പി വെച്ചിട്ട് കഴിക്ക്യാത്തത് എന്റെ കുറ്റാ?

  എതാനെടെയ് ലോ മോആന്‍..!! അവനെ ഇങ്ങള് translate ചെയ്യാന്‍ നിയോഗിചിട്ടുണ്ടാ? പ്ആന്‍ പറയടേ! ഒരു മരുഭാഷേ തോലിപ്പീര്!!

  ആകെ പൊഹ: ഒരു രണ്ടെണ്ണം വിട്ടിട്ടുണ്ട്, കാര്യാക്കണ്ട!

  ReplyDelete
 8. നല്ല അവലോകനം....
  'ട്രൈട്ടറാ‍'യി ഈ ചിത്രത്തെ താരതമ്യം ചെയ്യുകയല്ല വേണ്ടത് ,വേറൂം 5% കുറവേ മലയാളിപ്രേഷകർ ആ പടം കണ്ടിട്ടുണ്ടാവുകയുള്ളൂ കേട്ടൊ.ബാക്കി 95% പേർക്കും അൻവർ ഒരുപുതിയ അനുഭവം തന്നെയായിരിക്കും...

  “ഇറങ്ങി വരുന്ന പ്രേക്ഷകര്‍ക്ക്‌ നേരെ കൂക്കുന്നവര്‍ ചെയ്യുന്നത് പ്രേക്ഷകരുടെ അഭിപ്രായങ്ങളെ വെല്ലുവിളിക്കുകയോ അപായപ്പെടുത്തുകയോ ആണ്. അവരുടെ ലക്ഷ്യങ്ങള്‍ എന്തുതന്നെ ആയിരുന്നാലും അവരുടെ ലാഭം എന്തുതന്നെ ആയിരുന്നാലും ആത്യന്തികമായി അവര്‍ അപായപ്പെടുത്തുന്നത് ചലച്ചിത്രത്തെ തന്നെയാണ്.“

  ഇതിനൊക്കെയെതിരെയാണ് പ്രേഷകർ പ്രതികരിക്കേണ്ടത് അല്ലേ

  ReplyDelete
 9. Satheesh, The big thing about 'Big B' was, the freshness at that time. Undoubtedly 'SAJ' is one of the technically excellent stuff created in our cinema and nothing beyond that. 'Anwar' is the better contestant in this league.

  Jikkumon, Thank you very much to post the review by Prasanth here.

  Anony, :)

  Rajesh, :) Thank you. I agree with you too, it is far more better than the usual stuffs released here.

  MOM, :)

  MyDreams, :)

  Shaji, മലയാളത്തില്‍ സമീപകാലത്ത്‌ പുറത്ത്‌ വന്ന നല്ലൊരു ആക്ഷന്‍ ചിത്രം തന്നെയാണ് ' അന്‍വര്‍ '. സ്ലോ മോഷന്‍ എന്നത് അന്‍വറിന്റെ ഒരു ശൈലിയായി മാത്രം കണ്ടാല്‍ പോരെ. പിന്നെ, ഇവിടെ എല്ലാമാസവും നല്ല നിലവാരമുള്ള അപകടങ്ങളും ആവശ്യംപോലെ ഇറങ്ങുന്നുണ്ട്. ആരും കാണാനും എഴുതാനുമൊന്നും ശ്രമിക്കുന്നില്ല എന്ന് മാത്രം. 'കോപ്പിയടി'യെ കുറിച്ച് തല്‍ക്കാലം 'നോ കമന്റ്സ്'... :)

  DreamyDoodle, ആരാണെടൈ ഇവിടെ കിടന്നു അലമ്പുന്നത്... :) മുല്ലവള്ളിയും, പോലീസും ഞാന്‍ തീയറ്ററില്‍ തന്നെ കണ്ട ചിത്രങ്ങളാണ്. അക്കാലത്ത്‌ എന്തോ വി.കെ.പി ചെയ്യുന്ന എല്ലാ പടങ്ങളും കണ്ടിരുന്നു. വി.കെ.പി യുടെ ടെക്നിക്കല്‍ എക്സലന്‍സിനെ കുറിച്ച് എതിരഭിപ്രായം ഒന്നുമില്ല. പക്ഷേ, 'പുനരധിവാസം' ഒഴികെ അതിന് അപ്പുറത്തേക്ക് ഒന്നുമല്ല എന്ന് സമ്മതിക്കേണ്ടി വരും. പലരും മികച്ച അഭിപ്രായം പറഞ്ഞിട്ടുള്ള 'ഫ്രീകി ചക്ര' ഇതുവരെ കണ്ടിട്ടില്ല. ഒരു ഇടവേളക്ക് ശേഷം കണ്ട വി.കെ.പി ചിത്രമായ ' ഗുലുമാല്‍ ' ആകട്ടെ 'Nine Queens' എന്ന ചിത്രത്തിന്റെ വഷളന്‍ അനുകരണവും ആയിരുന്നു.

  മുരളി മാഷേ, ' ട്രൈട്ടര്‍ ' കണ്ടിട്ടുള്ളവര്‍ ഏതായാലും ഒരുപാടൊന്നും ഇല്ല. അതുകൊണ്ട് പൊതുവില്‍ പ്രേക്ഷകന് അത് ഒരു പ്രശ്നമേ ആയിരിക്കില്ല. കാഴ്ചക്കാരനെ ഭരിക്കുവാന്‍ ശ്രമിക്കുന്നത് നല്ല നടപടിയല്ല. അത് ചെയ്യുന്നത് ആരാണെങ്കിലും.

  ReplyDelete
 10. :(
  "എന്നാല്‍ ചിത്രം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ കാണുന്നത്, ബാല്‍ക്കണിക്ക് താഴെ പത്ത്‌-പതിനഞ്ച് ചെറുപ്പക്കാര്‍ കൂടിനിന്ന് ഇറങ്ങി വരുന്ന കാണികള്‍ക്ക്‌ നേരെ കൂക്കി വിളിക്കുന്നതാണ്"

  :( :( :( കഷ്ടം !!

  ReplyDelete
 11. നല്ല അവലോകനം...

  ReplyDelete
 12. കിടിലന്‍ എഴുത്ത് എന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ അല്ലെ... സിനിമ കണ്ടു. എന്റേത് ഞാന്‍ ബ്ലോഗിയിട്ടുണ്ട് ... പിന്നെ മലയാള സിനിമയുടെ ഇട്ടാ വട്ടത്തു നിന്ന് കൊണ്ട് ഇത്ര ചെയ്യാന്‍ കഴിയുന്നു അമല്‍ നീരദിന് എന്നതില്‍ ഹാറ്റ്‌സ് ഓഫ് ടു ഹിം ... ഒരു ടെക്നിക്കല്‍ ബ്രില്ല്യന്‍സ് എന്ന രീതിയില്‍ മാത്രം സിനിമയെ കണ്ടാല്‍ മതി ... അതോഴിച്ചു നിര്‍ത്തിയാല്‍ ആദ്യ പകുതിയിലെ സംവിധാനം മോശം എന്ന് തന്നെ പറയണം. എങ്കിലും ഈ സിനിമയെ സംബന്ധിച്ച് അത്തരം കല്ല്‌ കടികള്‍ മറക്കുന്നത് ആണ് നല്ലത് എന്ന് തോന്നുന്നു ... :)

  ReplyDelete
 13. ക്യാപ്ടന്‍, അതെയതെ കഷ്ടം!

  ജിഷ്ണു, :)

  ചിന്തകാ, വളരെ നന്ദി.

  വിനയാ, :) ഞാന്‍ വായിച്ചിരുന്നു. ' അന്‍വര്‍ ‍' പോലെ വിപണനം മുഖ്യമായി ലക്ഷ്യമാക്കുന്ന ചിത്രത്തെ ആ രീതിയില്‍ തന്നെയാണ് പ്രാഥമികമായി നമ്മള്‍ നോക്കി കാണേണ്ടത് എന്ന അഭിപ്രായക്കാരന്‍ തന്നെയാണ് ഞാന്‍. മലയാളത്തില്‍ അമല്‍ കാണിക്കുന്ന ടെക്നിക്കല്‍ ബ്രില്ല്യന്‍സ് മറ്റുള്ളവരേക്കാള്‍ ഒത്തിരി മുകളില്‍ തന്നെ, സംശയമില്ല.

  ReplyDelete
 14. നാരായണന്‍ മാഷ്1:22 PM, October 20, 2010

  ഏറ്റവും പുതിയ ടെക്നോളജി മാത്രമല്ല സിനിമ ,സ്ലോമോഷന്‍ മാത്രമല്ല സിനിമ,അമല്‍ നീരധിനെപോലെ ഒരാള്‍ക്ക് ഇത്ര മാത്രമേ ചെയ്യാന്‍ പറ്റുകയുള്ളു .സമീപകാല തമിഴ് ചിത്രങ്ങള്‍ കണ്ടഉ
  നോക്കു.അതില്‍ നിന്ന് എന്തെകിലും പഠിക്കാന്‍ നോക്കു .അന്‍വര്‍ - അര്‍ഥം പോലെ അത്ര തിളങ്ങുമോ ?അമല്‍ ഒരു നല്ല ഡയറക്ടര്‍ എന്നതിലുപരി ഒരു നല്ല സിനെമാടോഗ്രഫര്‍ ആണ് .
  കഴിവുള്ളവര്‍ അത് നിലനിര്‍ത്തണം .ഞാന്‍ കുറ്റം പറഞ്ഞതല്ല കാരണം സാങ്കേതികം മാത്രമല്ല സിനിമ. - നാരായണന്‍ മാഷ്

  ReplyDelete
 15. അന്വേഷണോദ്യോഗസ്ഥന്‍ ഒരു ഡയറിയുമായി കടന്നു വരുന്നതാണല്ലോ നമുക്ക് സസ്പെന്‍സ് അഥവാ സര്‍പ്രൈസ്. അന്വേഷകന്‍ കാണുന്നതും കേള്‍ക്കുന്നതുമെല്ലാം പ്രേക്ഷകരുമറിഞ്ഞ്, സര്‍പ്രൈസിലെത്തിക്കുന്ന ഒരു സസ്പെന്‍സ് എന്നാണൊന്നു കാണാന്‍ കിട്ടുകയെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. സസ്‍പെന്‍സിനേയും സര്‍പ്രൈസിനേയും പരിചയപ്പെടുത്തിയ പാരഗ്രാഫാണ്‌ ഏറെ ഇഷ്ടമായത്. നന്ദി. :)

  ReplyDelete
 16. സംഗതി എനിക്കും ഇഷ്ടപ്പെട്ടു. മലയാളത്തിലെ ഉദാത്ത ചിത്രം എന്ന നിലക്കല്ല. ഇപ്പോഴും പഴഞ്ചന്‍ രീതികള്‍ പിന്തുടരുന്ന കുറേ കിളവ താര-സാങ്കേതിക കൂട്ടങ്ങളില്‍ നിന്ന് യുവത്വവും പുതിയ കാഴ്ചപ്പടുള്ളവുരുമായ ആളുകളിലേക്കും അവരുടേ രീതികളിലേക്കും സിനിമ വന്നതില്‍. കഥയില്ല/തിരക്കഥയില്ല എന്ന വിമര്‍ശനത്തിനു നേരെ കണ്ണടക്കാം. ഈയ്യടുത്ത് കൊട്ടിഘോഷിക്കപ്പെട്ട/സൂപ്പര്‍ ഹിറ്റായ ഏതു സിനിമകളിലാണു ഇതുണ്ടായിരുന്നത് ??

  (ഡേയ്, നിന്റെ എഴുത്തു ശൈലി കടം തരുമോ? ഒരു ബ്ലോഗ് തുടങ്ങാനാണ്) ;) ;)

  ReplyDelete
 17. സിനിമ കണ്ടില്ല:)

  ReplyDelete
 18. നാരായണന്‍ മാഷേ, സമ്മതിക്കുന്നു ഏറ്റവും പുതിയ ടെക്നോളജി മാത്രമല്ല ചലച്ചിത്രമെന്ന്. പക്ഷേ, ടെക്നോളജികള്‍ക്ക്‌ പുറം തിരിഞ്ഞ് നില്‍ക്കേണ്ട കാര്യമൊന്നുമില്ല. പിന്നെ, ഒരു ഛായാഗ്രാഹകനായി തുടരണോ സംവിധായകനായി തുടരണോ എന്നത് അമലിന്റെ വ്യക്തിപരമായ തീരുമാനങ്ങളല്ലേ?

  ഹരി, :)

  നന്ദന്‍‍, എല്ലാം സമ്മതിച്ച് തരുന്നു. പിന്നെ കടമായിട്ടല്ലേ? തരാം... :)

  മനോരാജ്, കാണാതിരിക്കരുതേ...

  ReplyDelete
 19. Dear Shaji,

  Such is the damage caused by our ‘ma’ newspapers and television channels to our sensibilities, that any thing having some kind of a “style”, however peripheral and hollow they are, can get applause from even those who claim to “know cinema”. You wrote that ‘Big B’ was fresh. Was it really? Amal Neerad had nothing new at all to tell, but a decades old goonda story. Yes, he had something new (probably, only to Malayalam cinema) to show, some stylized shots, some tricks with editing etc. Yes, just some tricks. The film was like an ugly girl with a heavy make-up pretending to be a Miss Universe! SAJ was intolerable. No comments on ‘Anwar’ as I have not seen it.

  Any kind of artistic form, however beautiful it is, have no existence of its own without a complementing content. May be, it can become a commercial success, just like shampoos claiming to make your hair as strong as steel or toilet soaps claiming to create a youngster out of a grandma. We queue behind them even if we very well know that they are fake!

  Dear Shaji, the art of cinema is not all about creating beautiful images. The beauty of a cinematic image is measured by its density and depth of meaning embedded in the image.

  ReplyDelete
 20. Dear Anony,

  First of all I really want you to break your shell and come out in the open :) I said the technical excellence of 'Big B' was new to Malayalee audience and still, I believe that is right. You said Amal is doing nothing but some tricks. If that is so simple why we don't have many in that category?

  I agree that, an art has no existence of its own without a complementing content and also cinema is not just creating beatutiful images. (Read this article where I almost wrote a similar sentence: http://chitranireekshanam.blogspot.com/2010/06/blog-post.html)

  As I'm addressing Malayalee audience, I wish to improve their attitude on cinema. My stand is always evident towards cinema in all of my notes. And of course, I'm not a person who measure all genres of cinema with a yard stick.

  Its your pleasure to remain anonymous but it would be my pleasure to get atleast a single line mail from you to shaji.tu@gmail.com

  Definitely this is one of the best comment I ever received..!

  ReplyDelete
 21. Dear Shaji,

  I opt to remain anonymous in open discussions like this as I am afraid of the ‘quotation’ groups who at any time may appear with lethal weapons, from which I am unequipped to defend myself :)

  Sorry, I had not read your earlier post.

  When ‘Paruthiveeran’ and ‘Subramanyapuram’ appeared in Tamil cinema, it had enough reasons to surprise the Tamil audience. In the entire history of Tamil cinema only very few films were made which had some sense. Both these films were really leap-forward in the cinematic form of Tamil cinema (even though I don’t consider that both these films had anything great in it content wise). But having seen the films of Adoor, Aravindan, John (ignore them, you can say that they didn’t belonged to the masses) K G George and Padmarajan (they were really very popular) how can we be surprised with the form and content of these new age “wonders”? How can we consider Amal Neerad seriously?

  Shouldn’t we aim something beyond Padmarajan? Should we lower our benchmarks just to suit the age of mediocrity we live in? Shouldn’t we demand more from our filmmakers?

  Sadly, there is no creative debates taking place within the world of cinema or within the community of critics and ordinary filmgoers like us. The only thing happening here is personal fights and mudslinging.

  ReplyDelete
 22. വന്നു വന്ന് വിഷ്വലി കുറച്ച് നല്ല ഷോട്സ് ഉണ്ടെങ്കില്‍ കൈയടി കിട്ടുമെന്നായിട്ടുണ്ട്.

  ReplyDelete
 23. anony reminds me Mr.Akhilesh.

  ReplyDelete
 24. liked anonymous' reply than his comment, and it is true that there arent any serious talks or debates that we would long to listen. Writers and filmmakers arent able to touch the heart as they lack real experiences in life.

  As long as I cant deliver a good art, I appreciate the work that I see and I respect the one who conceived/executed. At the same time, we cant appreciate the liquid if served in a new bottle although it was a potion when served the first time in original. This degeneration has happened not only in movies i guess. With advancement in technology, we have set down the standards to just visual excellence.

  ReplyDelete
 25. hi Shaji,
  Thanks for the review, I also watched the movie. [sorry for the english comments friends, this system doesnt have the facility to write in malayalam]

  A friend of mine [whos is a core team member of this movie's creative team] told me that Anwar is a original script of Amal Neerad. And with that in mind i went to watch the movie. Man, i felt i was cheated. I could easily understand this was Traitor copy. I felt why did he say that to me???

  for me,
  Amal Neerad has successfully managed to descecrate TRAITOR by copying it and turning it into a ridiculous replica after ANWAR!!!

  Thanks
  keep writing!

  ReplyDelete
 26. Dear Anony, Sorry for my late reply. I agree with you completely. Unfortunately we couldn't even set better benchmarks after watching films released here in the past few years. I believe, at least some meaningful debates and little movements are happening in our online communities. We can fight for a better tomorrow... :)

  MOM, :)

  DreamyDoodle, You are right!

  Abrooz, :)

  ReplyDelete
 27. മാഷെ പടം ഇന്നലെയാണ് കണ്ടത്
  സംഗതി സെയിം സാധനം തന്നെയാണെങ്കിലും
  ആളെ പിടിച്ചു നിര്‍ത്താനുള്ള കോപ്പുണ്ട്
  അത് തന്നെ ധാരാളം അല്ലെ?
  അടുത്ത പദത്തില്‍ ഇനി ഇയാള് എന്ത് പറയും, ചെയ്യും എന്ന് ചിന്തിച്ചിട്ട്
  ഒരു ഇതും പിടിയും കിട്ടുന്നില്ല (അയാള്‍ക്ക് തന്നെ കിട്ടിക്കാണില്ല എന്ന് കരുതുന്നു)
  അമല്‍ ഒരു സത്യസന്ധനല്ല എന്നാ അഭിപ്രായം മനസ്സിലുണ്ട്, കാരണം
  മാതൃഭൂമിയിലെ ഒരു അഭിമുഖത്തില്‍ സിബിഐക്കും നടോടിക്കാറ്റിനും
  സീരീസ്‌ ഉണ്ടാക്കി കളിയ്ക്കാന്‍ എന്നെ കിട്ടില്ല എന്ന് പറഞ്ഞു
  തീരുന്നതിനു മുമ്പാണ് SAJ യുമായി വന്നത്
  പിന്നെ മോഷണം നടത്തി എന്ന് സമ്മതിക്കാന്‍ വല്യ മടിയാണ് ആ പുത്രന്
  ആരോപിക്കുമ്പോള്‍ പിണറായിയുടേത് പോലെ ഒരു ശരീര ഭാഷ
  എന്തായാലും അടുത്തതായി ആരെ പറ്റിക്കും എന്ന് കാത്തിരുന്ന് കാണാം

  ReplyDelete
 28. പ്രശ്നം അമല്‍ ആരില്‍ നിന്നും മോഷ്ടിച്ചുവോ എന്നല്ല ..സിനിമ യുടെ തുടക്കത്തില്‍ എന്തുകൊണ്ട് ..ഞാന്‍ ഈ ചിത്രത്തില്‍ ആകൃഷ്ടനായി എന്ന് വെളിപ്പെടുത്താന്‍ ധൈര്യം ഇല്ലാത്തത എന്നാണ് ..എന്ത് കൊണ്ട് രഞ്ജിത്ത് പാതിരാ കൊലപാതകത്തില്‍ ആ ധൈര്യം കാണിക്കുകയും ത്രീ iddiots ഇല്‍ ഹിരാനി കാണിക്കാതിരിക്കുകയും ചെയ്തത് ..മുതിര്‍ന്ന സംവിധായകന്‍ ലൈഫ് ഈസ്‌ ബയൂടിഫുല്‍ കടപ്പാട് ഡെഡ് പോഎട്സ് സോസൈടി ക്ക് കൊടുക്കാത്ത പോലെ ( അത് വെറും ഈച്ച കോപ്പി ആയിരുന്നു സംഭാഷണങ്ങള്‍ വരെ ....മോഹന്‍ലാല്‍ പറയുന്ന "ഭാഷ എന്തിനാന്നു" വരെ .......ഭാര്യാ സഹോദരിയു ടെ പ്രണയം എന്നാ വൃത്തികെട് ഒഴികെ എല്ലാം ..ക്ലൈമാക്സ്‌ വരെ ..എന്നിട്ടും ഫാസില്‍ എന്ത് പറയുന്നു ..ഞാന്‍ സത്യസന്ധന്‍ എന്നല്ലേ ..മനിചിത്രതാഴും ..ടെല്‍ മി യുവര്‍ ഡ്രീംസ്‌ ( സിദ്നേ ശേല്ടോന്‍ ). എല്ലാം ഇങ്ങനെ തന്നെ.അല്പം നട്ടെല്ലു ബാക്കി പ്രിയന് മാത്രം കണ്ടില്ലേ കണ്ജീവരം ...ഒറിജിനല്‍ സ്റ്റോറി..എന്ന്

  ReplyDelete
 29. ഇത് സോഫ്റ്റ് റിവ്യൂ...

  ReplyDelete
 30. അൻവർ ഞാൻ ഫസ്റ്റ് ഷൊ
  തന്നെ കണ്ടതാണു
  അത്യാവിശം നല്ല സിനിമ ആണു
  കുറുക്കന്മാർ ധാരാളം ഉണ്ടയിരുന്നു
  ഈ കുറുക്കന്മാർ തന്നെയാവാം ആ സിനിമയെ മൊശമെന്നു പറഞ്ഞതും

  ReplyDelete