ഒറ്റയും തെറ്റയുമായി കഴിഞ്ഞ വര്‍ഷം വന്ന ചില ചിത്രങ്ങള്‍ മലയാള സിനിമയില്‍ നല്ലതെന്തോക്കെയോ സംഭവിക്കാന്‍ പോകുന്നുവെന്ന തോന്നലുളവാക്കിയിരുന്നു. ആ കൂട്ടത്തിലെ ഭൂരിപക്ഷം ചിത്രങ്ങളും ശ്രദ്ധിക്കപ്പെടുകയും വിജയങ്ങളായി മാറുകയും ചെയ്തു. നായക കേന്ദ്രീകൃതമായ കഥകള്‍ക്ക് പുറം തിരിഞ്ഞുനിന്ന, തലമുറകള്‍ പഴക്കമുള്ള 'ഫോര്‍മുല'കളെ നിരാകരിച്ച ചിത്രങ്ങളായിരുന്നു അവയെല്ലാം. അങ്ങനെ സിനിമയുടെ പതിവ് രീതികളെ തിരസ്കരിക്കുവാനുള്ള ആര്‍ജ്ജവം കാണിച്ചവരില്‍ ഒരാളായ ആഷിക് അബു ഒരു സംവിധായകനെന്ന നിലയില്‍ ഒരു പടി കൂടി മുകളിലേക്ക് കയറുകയാണ് തന്‍റെ പുതിയ ചിത്രമായ '22 ഫീമെയില്‍ കോട്ടയ'ത്തിലൂടെ...
ഏക് ഹസീനാ ഥീ, ദ ഗേള്‍ വിത്ത് എ ഡ്രാഗണ്‍ ടാറ്റൂ, കില്‍ ബില്‍ മുതലായ ചിത്രങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ് ചിത്രമെന്ന് ചിത്രാന്ത്യത്തില്‍ സൂചനകളുണ്ട്. എങ്കിലും ചിത്രം കൂടുതല്‍ ഓര്‍മ്മപ്പെടുത്തുന്നത് 2004-ല്‍ പുറത്ത് വന്ന ശ്രീറാം രാഘവന്‍റെ 'ഏക് ഹസീനാ ഥീ'യെ ആണ് (ശ്രീറാം രാഘവന്‍റെ ' ജോണി ഗദ്ദാര്‍ ' ആയിരുന്നു സിബി മലയിലിന്റെ 'ഉന്ന'ത്തിന് ആധാരം).
നല്ലവരില്‍ നല്ലവരായ മുഖ്യ കഥാപാത്രങ്ങളും ദുഷ്ടരില്‍ ദുഷ്ടന്മാരായ വില്ലന്മാരുമെന്ന രീതി വിട്ട് നന്മ-തിന്മകളുടെ സമിശ്രമായ മനുഷ്യരെയാണ് മലയാളത്തിലെ ദിശാവ്യതിയാനത്തിന്‍റെ ഭാഗമായ പുതിയ സിനിമകള്‍ പൊതുവെ ആവിഷ്കരിക്കുന്നത്. പഴയൊരു സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ (' അദ്ധ്യായം ഒന്ന് മുതല്‍ ') ഒന്നോ രണ്ടോ വട്ടം വിവാഹിതയായിട്ടും നായികയെ നായകനുവേണ്ടി കന്യകയായി തന്നെ കരുതി വെക്കുന്നുണ്ട് ചിത്രത്തിന്‍റെ അണിയറക്കാര്‍ . മലയാളത്തിലെ താരങ്ങള്‍ അഭിനയിക്കുന്ന ഭൂരിഭാഗം നായക കഥാപാത്രങ്ങളും ഇപ്പോഴും ക്രോണിക് ബാച്ചിലേഴ്സായി തുടരുന്നവരാണ്. ഡെറ്റോളിട്ട് വൃത്തിയാക്കിയാല്‍ തീരാവുന്നതേയുള്ളൂവെന്ന് മലയാളത്തിലെ പ്രമുഖ സാഹിത്യകാരി പറഞ്ഞു കഴിഞ്ഞ് ഒരു ദശാബ്ദത്തിലേറെ കഴിഞ്ഞിട്ടും അച്ഛന്‍ മകളെ കീഴ്പ്പെടുത്തുന്ന കഥ പത്രത്തില്‍ പതിവ് വെണ്ടയ്ക്കയായിട്ടും അത്തരം കഥാപാത്രസൃഷ്ടികള്‍ക്കോ കഥാപരിസരങ്ങള്‍ക്കോ വേണ്ടി ആരും മുണ്ടുമുറുക്കി ഉടുത്ത് ഇറങ്ങിയില്ല.
അങ്ങനെ അരപ്പട്ട കെട്ടിയ ഗ്രാമങ്ങളിലെക്കൊന്നും നൂണ്ടു കയറാന്‍ ശ്രമിക്കാതെയും പാതിരാ നേരത്ത് വാതിലില്‍ മുട്ടി 'സരളേ'യെന്ന് വിളിക്കാതെയും നാട്ടില്‍ ഉത്സവം നടത്തിയും വീട്ടുകാര്‍ തമ്മിലുള്ള കുടിപ്പക തീര്‍ത്തും ചളി തമാശകളില്‍ ചവിട്ടി നടന്നും നമ്മുടെ കഥാപാത്രങ്ങള്‍ സ്ഥിരം ചുറ്റുപാടുകളില്‍ ചുറ്റിത്തിരിയുന്ന കാലത്താണ് 'ടെസ്സ എബ്രഹാം' താനൊരു കന്യകയൊന്നുമല്ലെന്നു കാമുകനോട് ചോദിക്കാതെ തന്നെ പറയുന്നത്. സമ്പന്നനും വിവാഹിതനുമായ ഒരു മധ്യവയസ്കനൊപ്പം ബന്ധം തുടരുന്ന ടെസ്സയുടെ ഒരു സഹമുറിക്കാരിയുമുണ്ട് ചിത്രത്തില്‍ . പരിഷ്കൃതരെന്നു സാമാന്യം ജനം വിളിക്കുന്ന ജീവിതങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസ്യത കൊണ്ടുവരാന്‍ വേണ്ടിയാകണം ചിത്രത്തിന്റെ പശ്ചാത്തലം ബംഗളൂരു നഗരമായത്.
ആണ്‍നോട്ടങ്ങളും അനുബന്ധ അശ്ലീലങ്ങളും നമ്മുടെ ചിത്രങ്ങളില്‍ ഈയിടെയായി പതിവ് കാഴ്ചയാണല്ലോ. തമാശയാണെന്ന് പറയപ്പെടുന്ന അത്തരം ദൃശ്യങ്ങള്‍ കണ്ട് മലയാളി കുടുംബങ്ങള്‍ കുംഭ കുലുക്കി ചിരിക്കുന്നതും പതിവ് കാഴ്ച തന്നെ. പെണ്‍നോട്ടങ്ങള്‍ അതിപ്പോള്‍ ഏത് സൂര്യപുത്രിയാണെങ്കിലും നമ്മുടെ ചിത്രങ്ങളില്‍ അത്ര സാധാരണമല്ല. അതുകൊണ്ട് തന്നെ 22FK-യിലെ 'എന്നാ, കുണ്ട്യാ.. ടീ..!' എന്നൊരറ്റ സംഭാഷണ ശകലം അങ്ങനെതന്നെയാണല്ലോ... ലേ പറഞ്ഞത് എന്ന് ഒരു നിമിഷം പ്രേക്ഷകനെ ചിന്തിപ്പിക്കുന്നുണ്ട്. ഏത് സദാചാരക്കാര്‍ ഇതിനെതിരെ കൊടിയുയര്‍ത്തിയാലും മാന്യ മര്യാദക്ക് നാട്ടില്‍ കഴിഞ്ഞുവന്ന ചില പദങ്ങളെ വഷളന്‍മാരാക്കി ചിത്രങ്ങളില്‍ അവതരിപ്പിച്ച ചില തിരക്കഥാകൃത്തുക്കളുടെ നെറികെട്ട പരിപാടിയേക്കാളും എത്രയോ ഭേദമാണ് കാര്യം നേരെ പറയുന്ന ഈ പരിപാടി.
[SPOILER ALERT:
സമീപകാലത്ത് ഇന്ത്യയില്‍ പുറത്തിറങ്ങിയ ഏറ്റവും മികച്ച ചിത്രമാണ് സുജോയ് ഘോഷ് സംവിധാനം ചെയ്ത 'കഹാനി'. സ്ത്രീ കഥാപാത്രം പ്രധാനമാകുന്ന ചിത്രം. അസാധാരണമായ കാസ്റ്റിംഗും മികവുറ്റ അഭിനയ മുഹൂര്‍ത്തങ്ങളും കൊല്‍ക്കത്തയെന്ന നഗരത്തിന്‍റെ സിരാരൂപങ്ങളും നിറങ്ങളും പകര്‍ത്തിയ ചടുലമായ ത്രില്ലര്‍ . '22FK' സ്ത്രീ കേന്ദ്രീകൃതമാണ്. മികച്ച കാസ്റ്റിംഗും അഭിനയ മുഹൂര്‍ത്തങ്ങളുമുണ്ട്. ഒരു നഗരത്തിനെ അടയാളപ്പെടുത്തുന്നുണ്ട്. ചെത്തിമിനുക്കി മിനുക്കിയെടുത്തൊരു തിരക്കഥാരൂപം നമുക്ക് 'കഹാനി'യില്‍ തിരിച്ചറിയാനാകും. തിരക്കഥയുടെ രൂപത്തെ മനസ്സിലാക്കുന്നവരാണ് '22FK'-യുടെ എഴുത്തുകാരായ അഭിലാഷ് കുമാറും ശ്യാം പുഷ്കരനും. ചിത്രത്തിന്‍റെ മൂലഭാഗമായ ടെസ്സയുടെ പ്രതികാരം നിസ്സന്ദേഹമായ രീതിയില്‍ ചിത്രത്തില്‍ ആവിഷകരിക്കപ്പെട്ടിട്ടില്ല. അതുതന്നെയാണ് പൂര്‍ണ്ണകായ രൂപത്തില്‍ ചിത്രത്തിന്‍റെ വലിയ പോരായ്മയും.]
സമീപകാല മലയാള സിനിമയിലെ മികച്ച 'കാസ്റ്റിംഗ്' ആണ് ചിത്രത്തിലേത്. കഥാപാത്രങ്ങളോട് ഇണങ്ങുന്ന അഭിനേതാക്കള്‍ . തെരെഞ്ഞെടുപ്പിലെ ആ മികവ് തന്നെയാണ് പല കഥാപാത്രങ്ങളുടെയും മികവിന്‍റെ ആധാരശില. ഫഹദ് ഫാസില്‍ എന്ന അഭിനേതാവിന്‍റെ വളര്‍ച്ച ' ചാപ്പാ കുരിശില്‍ ' തന്നെ വ്യക്തമായതാണ്. ഈ ചിത്രത്തില്‍ ഹാസ്യം വളരെ തന്മയത്വമായി അവതരിപ്പിക്കുന്നുണ്ട്, ഫഹദ്. റീമ കല്ലിങ്കലിന്‍റെ ഏറ്റവും മികച്ച അഭിനയമായി 'ടെസ്സ' ഓണ്‍ലൈന്‍ സമൂഹത്തിനിടയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും അത് 'സിറ്റി ഓഫ് ഗോഡി'ലും 'നിദ്ര'യിലും റീമ അവതരിപ്പിച്ച കഥാപാത്ര രൂപങ്ങളെ വ്യക്തമായി ഓര്‍മ്മപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ റീമയിലെ അഭിനേത്രിയില്‍ കഥാപാത്രങ്ങളിലേക്ക് ഇറങ്ങുന്ന പ്രതിഭയില്ലെന്ന് സംശയിക്കുവാന്‍ ഇട വരുന്നു. മനസ്സ് തൊടുന്ന ചില മുഹൂര്‍ത്തങ്ങള്‍ ടി.ജി രവി ചിത്രത്തിലൊരുക്കുന്നുണ്ട്. ആരോ ഫേയ്സ്ബുക്കില്‍ തമാശയായി എഴുതിയിട്ടതുപോലെ ടി.ജി രവിയുടെ 'പ്രകടന'ത്തിന് സ്ത്രീപക്ഷം കയ്യടിക്കുന്നത് ഇതാദ്യമായിട്ടാകണം. 'ഉറുമി', 'ചാപ്പാ കുരിശ്' മുതലായ ചിത്രങ്ങളിലൂടെ ഗായികയായി ശ്രദ്ധേയയായ രശ്മി സതീഷാണ് ജയിലിലെ റൌഡിയായ തടവ് പുള്ളിയാകുന്നത്.
രണ്ട് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ആഷിക് അബുവിന്‍റെ കഴിഞ്ഞ ചിത്രമായ ' സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ' അവസാനിക്കുന്നത് 'അവിയലി'ന്റെ ഒരു ഗാനത്തോടെയാണ് എങ്കില്‍ , '22FK' തുടങ്ങുന്നത് മറ്റൊരു ' അവിയല്‍ ' ഗാനത്തോടെയാണ്. മലയാളികള്‍ക്കിടയില്‍ ഒട്ടും തന്നെ ജനകീയമാകാതെ പോയതാണ് ' അവിയല്‍ ' എന്ന റോക്ക് ബാന്‍ഡിന്‍റെ പ്രതാപകാലം. അന്ന് ആനന്ദ് രാജ് എന്നൊരു പുലിയായിരുന്നു 'അവിയലി'ന്‍റെ ശബ്ദം. ബഹുജനം 'അവിയലി'നെ അറിയുന്നത് 'സാള്‍ട്ട് ആന്‍ഡ് പെപ്പറി'ലെ ' ആനക്കള്ളന്‍ ' മുതലായിരുന്നു. അതിനും എത്രയോ മുന്‍പേ ആനന്ദ് രാജ് ' അവിയലി 'ന്‍റെ ഭാഗമല്ലാതായി കഴിഞ്ഞിരുന്നു. കഴിഞ്ഞ കുറേ നാളുകളായി 'അവിയലി'ന്‍റെ രുചിയെ ഇല്ലാതാക്കുന്നത് അനുഗ്രഹീതനായ ഒരു ഗായകന്‍റെ അഭാവമാണെന്ന് കടുത്ത ' അവിയല്‍ ' ആരാധകര്‍ പോലും സമ്മതിക്കുന്ന കാര്യമാണ്. ഒന്നുറപ്പാണ്, മികച്ചൊരു ഗായകന്‍റെ പിന്തുണ കൂടിയുണ്ടെങ്കില്‍ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയരാനുള്ള വകയൊക്കെ ' അവിയലി 'നുണ്ട്.
സമീപകാലത്തെ ഏറ്റവും മികച്ച ടൈറ്റില്‍ ഡിസൈനാണ് ചിത്രത്തിന്‍റെത്. ചിത്രത്തിലെ ടൈറ്റില്‍ സ്വീക്വന്‍സും മികച്ചതാണ്. ചിത്രത്തിന്‍റെ ഓണ്‍ലൈന്‍ പ്രമോഷന് വേണ്ടിയൊരുക്കിയ വീഡിയോകളും ശ്രദ്ധേയങ്ങളായിരുന്നു. ഇന്ന് മലയാള സിനിമയില്‍ സജീവമായി നില്‍ക്കുന്നവരില്‍ സോഷ്യല്‍ മീഡിയയെ കൃത്യവും വ്യക്തവുമായി ഉപയോഗപ്പെടുത്തുന്നവരില്‍ ടോപ്പ് സീഡ് തന്നെയാണ് ആഷിക് അബു. പപ്പായയുമായി ചേര്‍ന്നുള്ള ചിത്രത്തിന്‍റെ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ ഫേസ്‌ബുക്ക് രാജ്യത്ത് കാണാനിനി ആരുമില്ല എന്ന തോന്നല്‍ ഉളവാക്കിയിരുന്നു. ഇത്രയും വലിയ ഓണലൈന്‍ പൂരങ്ങള്‍ ഉണ്ടായിട്ടും എറണാകുളം പോലുള്ള നഗരങ്ങളിലല്ലാതെ ചിത്രത്തിന് ആദ്യ രണ്ട് ദിനങ്ങളില്‍ കാര്യമായ ജനമുണ്ടായില്ല എങ്കില്‍ അതിനര്‍ത്ഥം ഫേസ്ബുക്ക് എന്നത് ഇപ്പോഴും ബഹുജനത്തിന് അത്ര വലിയ പിടിയൊന്നുമില്ലാത്ത ഒരു തുരുത്താണ് എന്ന് തന്നെയാണ്.
'22FK' മലയാള മുഖ്യധാരാ ചലച്ചിത്രങ്ങളുടെ പതിവ് കഥാപരിസരങ്ങളെ ഓര്‍മ്മപ്പെടുത്തുകയോ, കഥാപാത്രങ്ങളെ അവതരിപ്പിക്കുകയോ ചെയ്യുന്നില്ല. 15-16 വര്‍ഷം മുന്‍പത്തെ ഷിറ്റും ബുള്‍ഷിറ്റും ഒരു ഉളുപ്പുമില്ലാതെ വീണ്ടും ശര്‍ദ്ദിക്കാന്‍ മടിയേതുമില്ലാത്ത താരങ്ങള്‍ വാഴുന്ന നാട്ടില്‍ ഇതില്‍ കൂടുതല്‍ നിങ്ങള്‍ക്ക് എന്താണ് വേണ്ടത്?
ആകെത്തുക:
ആഖ്യാനത്തില്‍ പോരായ്മകള്‍ ഉണ്ടെങ്കിലും അഭിനന്ദിക്കേണ്ട ചിത്രം. സംവിധായകനുള്ള ഒരു സിനിമ. പക്ഷേ, ഈ ചിത്രത്തിന്‍റെ മൂലകഥ, കഥാസന്ദര്‍ഭങ്ങള്‍ എന്നിവ പ്രായപൂർത്തിയായവരെ മാത്രം ഉദ്ദേശിച്ചുള്ളതാണ്. Not a family popcorn movie!!
Synopsis:
ബാംഗ്ലൂരില്‍ നഴ്സായി ജോലി ചെയ്യുകയാണ് കോട്ടയംകാരിയായ ടെസ്സ എബ്രഹാം. വിദേശത്ത് ജോലിതേടി പോകുന്നതുമായി ബന്ധപ്പെട്ട് ടെസ്സ, മലയാളിയായ സിറിലിനെ പരിചയപ്പെടുന്നു. ബാംഗ്ലൂരില്‍ ഒരു റിക്രൂട്ടിംഗ് ഏജന്‍സി നടത്തുകയാണ് സിറില്‍ . അധികം താമസിയാതെ ടെസ്സയും സിറിലും നല്ല സൌഹൃദത്തിലാകുന്നു.
ഒരു ദിവസം രാത്രിയില്‍ സിറില്‍ പബ്ബില്‍വെച്ച് ഒരപരിചിതനുമായി ഇടയുന്നു. രാവിലെ സിറിലിനെ മൊബൈല്‍ ഫോണില്‍ ലഭിക്കാതെ വിഷമിച്ച ടെസ്സയെ തേടി, മുറിയിലേക്ക് സിറിലിനെ സുരക്ഷിതമായി ഒരിടത്ത് ഒളിപ്പിച്ചിരിക്കുന്നുവെന്ന വിവരവുമായി മുന്‍പൊരിക്കല്‍ സിറില്‍ പരിചയപ്പെടുത്തിയ ഒരു മധ്യവയസ്കനെത്തുന്നു...

നന്നായി. ഇടക്ക്യോന്നു മയങ്ങി പോയ നിരീക്ഷകനെ പ്രലോഭിപ്പിക്കാന്‍ കണ്ണില്‍ കരുണയുള്ള കോട്ടയംകാരിക്ക്യായല്ലോ :-)
ReplyDeleteകഴിഞ്ഞ രണ്ടു ചിത്രങ്ങള്‍ കണ്ടിട്ട്, ഏറെ ബഹുമാനം തോന്നിയിട്ടുള്ള സംവിധായകനാണ് ആഷിക്. ആ തോന്നലിനു മാറ്റമുണ്ടായില്ല, 'ഫാവി' ഉണ്ട്; എന്നാല്‍.. പുതിയ തലമുറയെ തൃപ്തിപ്പെടുത്താന്‍ ഏച്ചു കൂട്ടിയ കപടമായ ഇതിവൃത്തമായാണ് എനിക്ക് ഈ മൂവി അനുഭവപ്പെട്ടത്. കമല്‍ ന്റെ മാര്‍ക്കറ്റിംഗ് ക്ലാസ്സുകളിലെ ബെസ്റ്റ് student ആയ മിടുക്കന് ആളുകളെ ഹാള്‍ ഇല്‍ എത്തിക്കാനുള്ള തന്ത്രങ്ങള്‍ പറഞ്ഞു കൊടുക്കേണ്ടതില്ലല്ലോ. റീമയെ കാസ്റ്റ് ചെയ്തതും അത്തരം ഒരു നമ്പര്‍ ആവണം. അവരുടെ മുന്‍ ചിത്രങ്ങള്‍ ഷാജി പറഞ്ഞത് പോലെ നന്നായിട്ടുണ്ട്; എങ്കിലും 'കാന്‍ ഐ ഹാവ് സെക്സ് വിത്ത് യു?' എന്ന് ഒരിക്കല്‍ പോട്ടെ, രണ്ടു തവണ ഒക്കെ ചോദിക്കണമെങ്കില്‍ അതിനെ ന്യായീകരിക്കാവുന്ന ഒരു എലിമെന്റ് ഉള്ള ആരെയെങ്കിലും കാസ്റ്റ് ചെയ്യുകയായിരുന്നു നല്ലത്. ചില കഥാപാത്രങ്ങള്‍ ഓര്‍മ്മയില്‍ നിക്കുന്നുണ്ട്, കഹാനി പോലെ പിന്തുടരുന്നില്ല പക്ഷേ.
കണ്ടിറങ്ങി മൂന്നു മണിക്കൂറോളം തലവേദന ആയിരുന്നു, പിന്നീടങ്ങോട്ട് f നും k ക്കയും ഇടയില്‍ രണ്ടു നക്ഷത്രങ്ങളോടെയേ ഈ ചിത്രത്തെ കുറിച്ച് ഓര്‍ക്കാനാവുന്നുള്ളൂ.
നല്ലൊരു സിനിമ അനുഭവം..... a must see movie
ReplyDeleteനല്ല അഭിപ്രായമാണ് പൊതുവേ കേള്‍ക്കുന്നത്...
ReplyDeleteവളരെ നല്ല ഒരു ചലച്ചിത്ര അനുഭവം തന്ന ആഷിക് അബുവിനും കൂട്ടുകാര്‍ക്കും അഭിനന്ദനങ്ങള്‍..
ReplyDeleteOne of the best ever movies in malayalam.
ഇത്തവണ നമ്മള്‍ രണ്ടു പേരുടെയും അഫിപ്രായങ്ങള്‍ ഒരേപോലെയാണല്ലോ :). റിമക്ക് വന്ന മേക് ഓവറിനു ശേഷം അവളുടെ സംസാരശൈലിയില്‍ വന്ന മാറ്റം ശ്രദ്ധിച്ചോ?! ഒരു ഫ ഒഴിച്ച് ബാക്കിയെല്ലാം ഗംപ്ലീറ്റ് മാറി. ആഷിക്ക് അബു എന്ന സംവിധായകന്‍ ഏറെയൊന്നും മുന്നോട്ടു പോയി എന്ന് അഭിപ്രായം ഇല്ല. ഒരു പോപ്‌കോണ്‍ സിനിമ എടുത്തില്ല എന്നൊരു ആശ്വാസം മാത്രം. ഏക് ഹസീന ഥി യുടെ അത്ര ക്യാരക്ടര്‍ ഡെവലപ്മെന്റ് ഇതിലെ നായിക കഥാപാത്രത്തിന് നല്‍കിയിട്ടുമില്ല . ഉള്ളത് ആളുകളെക്കൊണ്ട് കയ്യടിപ്പിക്കാവുന്ന രീതിയില്‍ പുറത്തേക്ക് അധികം തള്ളി നിലക്കാത്ത ചില വാണിജ്യ കൂട്ടുകള്‍ . ക്ലീഷേ അധികം ഉപയോഗപ്പെടുത്താത്ത ഒരു കൊള്ളാവുന്ന സിനിമ എന്ന് പറയാം. ടി ഹിന്ദി സിനിമ കാണാത്തവര്‍ക്ക് ചിലപ്പോള്‍ കൂടുതല്‍ രുചിച്ചേക്കം. എന്റെ ഇപ്പോഴത്തെ സ്കെയില്‍ ചാപ്പാ കുരിശു എന്ന സിനിമയാണ്(കോപ്പി ഓര്‍ നോ കോപ്പി). അതിന്റെ ഇപ്പുരത്തെക്ക് ഒന്നും തന്നെ ഇറങ്ങിയിട്ടില്ല. അതൊരു 'സിനിമ'യായിരുന്നു :))
ReplyDeletehard candy enna chitram kudi refer cheyithayi kannam.. avasana bagam ellam hard candy il ulla scen and dilouge annu.. F#$#$ u .. not anymore.. ennathu athe secen hardcandy il undu
ReplyDeleteവല്ലപ്പോഴും മാത്രം സിനിമ കാണുന്ന ഞാന്‍ മലയാള സിനിമയുടെ പള്‍സ് അറിയുന്നത് ഷാജിയുടെ ബ്ലോഗില്‍ കൂടിയാണ്. ഒരു ചുവന്ന ബാക്ക് ഗ്രൗണ്ടില്‍ കുറച്ചു കൂടി കടന്നകൈ ആയി ഒരു സ്പോയിലെര്‍ അലേര്‍ട്ട് കൂടി ഇട്ടാല്‍ എന്നെ പോലെ ഉള്ളവര്‍ക്ക് സിനിമ കണ്ടില്ലെങ്കിലും കുഴപ്പമില്ല. ഷാജിയുടെ മിക്ക പോസ്റ്റുകളും കൃത്യമായി വായിക്കാറുണ്ടെങ്കിലും സിനിമ കാണാത്തതിനാല്‍ ആണ് കമെന്റാതിരിക്കുന്നത്.
ReplyDeleteEdo Kalakki. Pakshe reema munnottu poyi ennu thanneyanu abhiprayam. City of godile reemayekalum pathinmadangu mechapettu. sredheyamayi thoniyathu alosarapeduthatha dialogues anu. Salt and pepper pole thanne. pinne kaashu mudakki cinema kandathil oru thari nashtabodham undavilla. BG asadhyamayitundu. Chillane athra pora. Mothathil Kollam :)
ReplyDeleteMr.Ashique Abhuvinu nursumarude jeevvithathe kurichu onnumariyilla. Ethu verum oru paigili katha matram... Verum oru staff nursaya Tessa enganeyanu etrayum luxury aya appartementil thamasikkunnathu?pubil pokunnu M.G rodile cafeyil Bill pay cheyyunnu.. masathil oru lakshatiladikam varumanamull software engeneers polum engane bangaloril jeevikkunnathu kandittilla..
ReplyDeleteNursursumarude salery( indiayil) etrayanennum nadakkunnna samarangal enthinanum nammal kanunnu )
Eni mattethengilum reethiyilanu Tessa Panam undakkunnathengil enthinayirunnu padathinte climaxil kanunna prathikaram?
pinne DRUG casil (thettu cheytho ellayo ennalla, pakshe kodathi avale jailil adachathanu) jailil kidanna oralkku jailil ninnum erangiya udane Canadayilekku visa kitty ethum avishwasaneeyam......
nice movie............brave attempt
ReplyDeletemalayalam film industry came back
ReplyDeleteമലയാള സിനിമയുടെ ‘നവതരംഗം’ നമുക്ക് കുറേ അതികം ‘സിനിമാറ്റിക്ക്’ ദൃശ്യങ്ങൾ പകർന്നുതന്നിരിക്കുന്നു. വ്യക്തമായും മലയാള സിനിമ ഒരു turning pointൽ എത്തി നില്ക്കുന്നു. സിബി മലയിലിനേപ്പോലുള്ള ഒരു സംവിധായകൻ പോലും ഈ പുത്തൻ തലമുറ സംവിധായകരുടെ ശൈലി അനുകരിച്ച് അവർക്കൊപ്പം പിടിച്ചുനില്ക്കാൻ ശ്രമിക്കുന്നു. തീരെ sense ഇല്ലാതിരുന്ന നമ്മുടെ മുഖ്യധാര സിനിമകൾ sensible ആയി തുടങ്ങിയിരിക്കുന്നു എന്ന് തോന്നിപ്പിക്കുന്നു ഈ ‘നവതരംഗം’.
ReplyDelete‘അപൂർവ്വരാഗം’ മുതൽ ‘22FK' വരെയുള്ള ഈ ഗണത്തില്പ്പെട്ട കുറേ സിനിമകൾ കണ്ടു. കാഴ്ചക്ക് സുഖമുള്ള സിനിമകൾ. പക്ഷെ ഈ സിനിമകളിൽ അവതരിപ്പിക്കപ്പെടുന്ന നമ്മുടെ നഗരങ്ങളും (കേരളം കൊച്ചിയിലേക്ക് ചുരുങ്ങുന്നു, നഗരത്തിന്റെ ജാഡകളും വൃത്തികേടുകളും ’സിനിമാറ്റിക്കായ‘ ദൃശ്യങ്ങൾക്ക് കൂടുതൽ സാദ്ധ്യത നല്കുന്നു, ഗ്രാമങ്ങൾ ക്ലീഷേകളായി കാണപ്പെടുന്നു) മനുഷ്യരും (കണ്ണിൽ ചോരയില്ലാത്ത കുറേ ആണുങ്ങളും പെണ്ണുങ്ങളും) എന്നെ കുറച്ചൊക്കെ confused ആക്കാറുണ്ട്. ഒന്നുറങ്ങി എണീറ്റപ്പഴത്തേക്കും ലൊകമാകെ മാറിപ്പോയ പ്രതീതി. ഞാൻ ജീവിക്കുന്ന കൊച്ചി തന്നെയാണോ ഞാൻ സ്ക്രീനിൽ കാണുന്ന കൊച്ചി? ഞാൻ 15 വർഷം ജീവിച്ച ബംഗളൂരു തന്നെയാണോ 22FKയിൽ കാണുന്ന നഗരം? ഒരു സിനിമയിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും എതാണ്ട് ഒരേപോലെ പെരുമാറുമ്പോൾ അത് നമ്മുടെ സമൂഹത്തെ generalise ചെയ്യുന്ന effect ഉണ്ടാക്കുന്നു. അപ്പോൾ എനിക്ക് ചുറ്റിനുമുള്ള (ഞാനുൾപ്പടെ) ആളുകൾ ഇത്ര കണ്ണിൽ ചോരയില്ലാത്തവരായോ? എങ്കിൽ there is no hope. 2012 December 21നു തന്നെ ലോകം അവസാനിക്കും!!
ഇനി 22FKയെ പറ്റി. പുരുഷന്റെ chauvinistic കാഴ്ചയിൽ സ്ത്രീ വെറുമൊരു ശരീരം മാത്രമാകുന്നു. അവന് നേരമ്പോക്കിനുള്ള ഒരു വസ്തു. അവനു ഇത്തരത്തിൽ വശപ്പെടാത്ത പെണ്ണിനെ അവൻ ബലം പ്രയോഗിച്ച് അവളെ ഇതിനായി ഉപയോഗിക്കുമ്പോൾ അത് rape എന്ന ക്രിമിനൽ കുറ്റമായി മാറുന്നു. ഇനി പുരുഷന്റെ ഈ അസുഖത്തെ തന്റെ വരുമാന മാർഗ്ഗമായി കണ്ട് അയാൾക്ക് സ്വയം കീഴടങ്ങിക്കൊടുക്കുന്നതിനെ പൊതുവെ prostitution എന്ന് പറയുന്നു. ഈ രണ്ടവസ്ഥയും സ്ത്രീത്വത്തിന് അപമാനകരമാണെന്ന് എന്റെ പഴഞ്ചൻ മനസ്സ് പറയുന്നു. പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ അതിൽ ഒരു sexual revolutionനും ഉണ്ടെന്ന് തോന്നുന്നില്ല. 22FKയിൽ ഈ പറഞ്ഞതൊക്കെയുണ്ട്, ഒരുതരം confused ആയരീതിയിൽ. എന്റെ അഭിപ്രായത്തിൽ 22FK ഒരു സ്ത്രീ വിരുദ്ധ സിനിമയാണ്. Cinematic formൽ എന്തൊക്കെ ചെയ്താലും contenന്റെ പ്രാധാന്യം ഇല്ലാതാവില്ലല്ലോ?
‘സിനിമാറ്റിക്കായ’ സിനിമകൾ (?) സൃഷ്ടിക്കുന്നതിന്റെ വ്യഗ്രതയിൽ നമ്മുടെ സിനിമയിൽ നിന്ന് സത്യസന്ധമായ life ചോർന്നു പോകുമോ? (അങ്ങിനൊന്ന് എന്നെങ്കിലും നമ്മുടെ സിനിമയിലുണ്ടായിട്ടുണ്ടോ എന്ന് എന്നോട് ഷാജി ചോദിക്കരുത്!!)
മലയാള സിനിമയുടെ ‘നവതരംഗം’ നമുക്ക് കുറേ അതികം ‘സിനിമാറ്റിക്ക്’ ദൃശ്യങ്ങൾ പകർന്നുതന്നിരിക്കുന്നു. വ്യക്തമായും മലയാള സിനിമ ഒരു turning pointൽ എത്തി നില്ക്കുന്നു. സിബി മലയിലിനേപ്പോലുള്ള ഒരു സംവിധായകൻ പോലും ഈ പുത്തൻ തലമുറ സംവിധായകരുടെ ശൈലി അനുകരിച്ച് അവർക്കൊപ്പം പിടിച്ചുനില്ക്കാൻ ശ്രമിക്കുന്നു. തീരെ sense ഇല്ലാതിരുന്ന നമ്മുടെ മുഖ്യധാര സിനിമകൾ sensible ആയി തുടങ്ങിയിരിക്കുന്നു എന്ന് തോന്നിപ്പിക്കുന്നു ഈ ‘നവതരംഗം’.

This comment has been removed by the author.
ReplyDeleteമലയാള സിനിമയുടെ ‘നവതരംഗം’ നമുക്ക് കുറേ അതികം ‘സിനിമാറ്റിക്ക്’ ദൃശ്യങ്ങൾ പകർന്നുതന്നിരിക്കുന്നു. വ്യക്തമായും മലയാള സിനിമ ഒരു turning pointൽ എത്തി നില്ക്കുന്നു. സിബി മലയിലിനേപ്പോലുള്ള ഒരു സംവിധായകൻ പോലും ഈ പുത്തൻ തലമുറ സംവിധായകരുടെ ശൈലി അനുകരിച്ച് അവർക്കൊപ്പം പിടിച്ചുനില്ക്കാൻ ശ്രമിക്കുന്നു. തീരെ sense ഇല്ലാതിരുന്ന നമ്മുടെ മുഖ്യധാര സിനിമകൾ sensible ആയി തുടങ്ങിയിരിക്കുന്നു എന്ന് തോന്നിപ്പിക്കുന്നു ഈ ‘നവതരംഗം’.
ReplyDelete‘അപൂർവ്വരാഗം’ മുതൽ ‘22FK' വരെയുള്ള ഈ ഗണത്തില്പ്പെട്ട കുറേ സിനിമകൾ കണ്ടു. കാഴ്ചക്ക് സുഖമുള്ള സിനിമകൾ. പക്ഷെ ഈ സിനിമകളിൽ അവതരിപ്പിക്കപ്പെടുന്ന നമ്മുടെ നഗരങ്ങളും (കേരളം കൊച്ചിയിലേക്ക് ചുരുങ്ങുന്നു, നഗരത്തിന്റെ ജാഡകളും വൃത്തികേടുകളും ’സിനിമാറ്റിക്കായ‘ ദൃശ്യങ്ങൾക്ക് കൂടുതൽ സാദ്ധ്യത നല്കുന്നു, ഗ്രാമങ്ങൾ ക്ലീഷേകളായി കാണപ്പെടുന്നു) മനുഷ്യരും (കണ്ണിൽ ചോരയില്ലാത്ത കുറേ ആണുങ്ങളും പെണ്ണുങ്ങളും) എന്നെ കുറച്ചൊക്കെ confused ആക്കാറുണ്ട്. ഒന്നുറങ്ങി എണീറ്റപ്പഴത്തേക്കും ലൊകമാകെ മാറിപ്പോയ പ്രതീതി. ഞാൻ ജീവിക്കുന്ന കൊച്ചി തന്നെയാണോ ഞാൻ സ്ക്രീനിൽ കാണുന്ന കൊച്ചി? ഞാൻ 15 വർഷം ജീവിച്ച ബംഗളൂരു തന്നെയാണോ 22FKയിൽ കാണുന്ന നഗരം? ഒരു സിനിമയിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും എതാണ്ട് ഒരേപോലെ പെരുമാറുമ്പോൾ അത് നമ്മുടെ സമൂഹത്തെ generalise ചെയ്യുന്ന effect ഉണ്ടാക്കുന്നു. അപ്പോൾ എനിക്ക് ചുറ്റിനുമുള്ള (ഞാനുൾപ്പടെ) ആളുകൾ ഇത്ര കണ്ണിൽ ചോരയില്ലാത്തവരായോ? എങ്കിൽ there is no hope. 2012 December 21നു തന്നെ ലോകം അവസാനിക്കും!!
ReplyDeleteഇനി 22FKയെ പറ്റി. പുരുഷന്റെ chauvinistic കാഴ്ചയിൽ സ്ത്രീ വെറുമൊരു ശരീരം മാത്രമാകുന്നു. അവന് നേരമ്പോക്കിനുള്ള ഒരു വസ്തു. അവനു ഇത്തരത്തിൽ വശപ്പെടാത്ത പെണ്ണിനെ അവൻ ബലം പ്രയോഗിച്ച് അവളെ ഇതിനായി ഉപയോഗിക്കുമ്പോൾ അത് rape എന്ന ക്രിമിനൽ കുറ്റമായി മാറുന്നു. ഇനി പുരുഷന്റെ ഈ അസുഖത്തെ തന്റെ വരുമാന മാർഗ്ഗമായി കണ്ട് അയാൾക്ക് സ്വയം കീഴടങ്ങിക്കൊടുക്കുന്നതിനെ പൊതുവെ prostitution എന്ന് പറയുന്നു. ഈ രണ്ടവസ്ഥയും സ്ത്രീത്വത്തിന് അപമാനകരമാണെന്ന് എന്റെ പഴഞ്ചൻ മനസ്സ് പറയുന്നു. പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ അതിൽ ഒരു sexual revolutionനും ഉണ്ടെന്ന് തോന്നുന്നില്ല. 22FKയിൽ ഈ പറഞ്ഞതൊക്കെയുണ്ട്, ഒരുതരം confused ആയരീതിയിൽ. എന്റെ അഭിപ്രായത്തിൽ 22FK ഒരു സ്ത്രീ വിരുദ്ധ സിനിമയാണ്. Cinematic formൽ എന്തൊക്കെ ചെയ്താലും contenന്റെ പ്രാധാന്യം ഇല്ലാതാവില്ലല്ലോ?
ReplyDelete‘സിനിമാറ്റിക്കായ’ സിനിമകൾ (?) സൃഷ്ടിക്കുന്നതിന്റെ വ്യഗ്രതയിൽ നമ്മുടെ സിനിമയിൽ നിന്ന് സത്യസന്ധമായ life ചോർന്നു പോകുമോ? (അങ്ങിനൊന്ന് എന്നെങ്കിലും നമ്മുടെ സിനിമയിലുണ്ടായിട്ടുണ്ടോ എന്ന് എന്നോട് ഷാജി ചോദിക്കരുത്!!)
cinemayude climax ee paranja anya bhasha chitrangalil eathil ninenkilum eduthathano??ithu pole entho thaneyayirunu kazhinja varsham irangiya 'nakaram' enna chitrathinteyum climax.
ReplyDeleteMovie is Average, not at par with Salt N Pepper. The climax was did not came out well, esp Siril is giving importance to "Phafi" even though he has lost his pennis.
ReplyDeleteറീമയെ കൊണ്ട് ആ ക്യാരക്ടര്‍ ഒരു വിധം ഭംഗിയായ് ചെയ്യിച്ചെടുക്കാന്‍ സംവിധായകനു കഴിഞ്ഞു എന്ന് ആശ്വസിക്കാം. റീമ ഇടയ്ക്ക് കോട്ടയംകാരിയും, ഇടയ്ക്ക് തൃശൂര്‍കാരിയും, ഇടയ്ക്ക് ഫോര്‍ട്ട്കൊച്ചി സ്റ്റൈലുമൊക്കെയാണ് സംഭാഷണത്തില്‍ കൊണ്ടുവരുന്നത്.
ReplyDeleteഫഹദ് ഫാസില്‍ ഇങ്ങനെയൊരു ക്യാരക്ടര്‍ ചെയ്യാന്‍ സമ്മതിച്ചു എന്നതു തന്നെ അദ്ദേഹം ഒരു നല്ല കലാകാരനാണെന്നതിന്റെ തെളിവായി ഞാന്‍ കാണുന്നു. മലയാള സിനിമയിലെ ഇന്നത്തെ എത്ര അമൂല്‍ ബേബിമാര്‍ ഇങ്ങനെയൊരു റോള്‍ കൈകാര്യം ചെയ്യാന്‍ മുന്നോട്ടു വരും. അവര്‍ക്ക് ക്യാരക്ടര്‍ അല്ല വലുത്, അവരുടെ ഇമേജാണ്.
എല്ലാ പുതുമുഖങ്ങളേയും വളരെ തന്മയത്തത്തോടെ അഭിനയിപ്പിച്ചെടുത്ത ആഷിക് അബു അഭിനന്ദനങ്ങള്‍ക്ക് തികച്ചും യോഗ്യനാണ്. പിന്നെ സിനിമ എപ്പോഴും സന്ദേശങ്ങള്‍ നല്‍കുന്നതാവണം എന്ന് വാശിപിടിക്കാന്‍ പറ്റില്ലല്ലൊ... പല ലോജിക് പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും.....ഒരു ആകെത്തുക നോക്കുമ്പോള്‍ 22ഫിമെയില്‍ കോട്ടയം ഒരു നല്ല സിനിമയാണ് എന്നാണ് എന്റെ അഭിപ്രായം.
Very nice post... To read my review of this movie please visit my blog: www.najeemudeenkp.blogspot.in
ReplyDeleteONE OF THE WARY GOOD MOVIE IN 2012.....
ReplyDeleteഎല്ലാവര്ക്കും ഇഷ്ട്ടപ്പെട്ട നല്ല സിനിമയാണെങ്കില്‍ 'കൊള്ളില്ല - ആഷിക് അബു മുന്നോട്ട് പോയില്ല' എന്നൊക്കെ പറഞ്ഞാലേ ഞാനൊരു സംഭാവമാകൂ .......അത് കൊണ്ട് ഞാനും പറയുന്നു "ഈ പടം വളരെ മോശം"
ReplyDeletegood one
ReplyDelete